മെറ്റല്‍ക്രഷറില്‍ കുടുങ്ങി യുവാവിന്​ ദാരുണാന്ത്യം

കോട്ടയം: പൂവന്തുരുത്ത്​ ഇന്‍ഡസ്​ട്രിയല്‍ എസ്​റ്റേറ്റിലെ മെറ്റല്‍ ക്രഷറില്‍ കുടുങ്ങി അന്തര്‍ സംസ്ഥാന യുവാവിന്​ ദാരുണാന്ത്യം.

ബിഹാര്‍ സ്വദേശി നാരായണ ഡിസവയാണ്​ (29) മരിച്ചത്​. മണക്കാട്ട്​​ അഗ്രിഗേഴ്​സ്​ ക്രഷറില്‍ വ്യാഴാഴ്​ച വൈകീട്ട്​​ ആറിനാണ്​ സംഭവം.

മെറ്റലും എംസാന്‍ഡും മെറ്റല്‍ പൗഡറും ഉണ്ടാക്കുന്ന യൂനിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി 50 അടി ഉയരമുള്ള ടണലിലേക്ക്​ വീഴുകയായിരുന്നു. ടണലിനകത്തേക്ക്​ വീണ ഇയാള്‍ക്ക്​ മീതെ മെറ്റല്‍ വന്നുമൂടി.

മറ്റ്​ തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്​ അഗ്​നിരക്ഷസേനയെയും പൊലീസിനെയും​ അറിയിക്കുകയായിരുന്നു​.
ടണല്‍ താ​ഴ്​ഭാഗത്തുവെച്ച്‌​ ജാക്ഹാമര്‍, ഹ്രൈ​േഡാളിക്​ കട്ടര്‍ എന്നിവയുപയോഗിച്ച്‌​ മുറിച്ച്‌​ മെറ്റല്‍ നീക്കി ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ്​ മൃതദേഹം പുറത്തെടുത്തത്​. അഗ്​നിരക്ഷസേനയിലെ നാല്​ യൂനിറ്റും 20 ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന്​ എത്തിയിരുന്നു.

ജില്ല അഗ്​നിരക്ഷ ഓഫിസര്‍ കെ.ആര്‍. ഷിനോയി, കോട്ടയം അഗ്​നിരക്ഷ ഓഫിസര്‍ അനൂപ് പി. രവീന്ദ്രന്‍, സീനിയര്‍ അഗ്​നിരക്ഷ ഓഫിസര്‍ കെ.ടി. സലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം ഈസ്​റ്റ് പൊലീസി​െന്‍റയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മൃതദേഹം കോട്ടയം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദുബൈയിലേക്ക് വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ വരാനാകില്ല

Sat Jun 27 , 2020
ദുബൈ | വന്ദേഭാരത് വിമാനങ്ങളില്‍ യു എ ഇയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരെയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും യു എ ഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു. യു എ ഇ പൗരന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ബാധകമാണ്. ജൂണ്‍ 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യു എ ഇ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ […]

You May Like

Breaking News

error: Content is protected !!