“എനിക്ക് എഴുതാനല്ലേ അറിയൂ സാറേ; വായിക്കാൻ അറിയില്ലല്ലോ!”

http://www.instagram.com/evawonderdesigns

പതിനേഴു വര്‍ഷം മുൻപ് പുറത്തിറങ്ങിയ CID മൂസയിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ആണിത്. സംഗതി തൊരപ്പൻ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറയുന്നതാണെങ്കിലും വായനയെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ അവസ്ഥയും ഏതാണ്ട് ഇത് പോലെയാണോ, അല്ലെ? ഇക്കഴിഞ്ഞ വായനാ ദിനത്തിൽ എന്നത്തേയും പോലെ “ഇന്ന് തൊട്ട് ഞാൻ വായിച്ചു തുടങ്ങും” എന്ന് പ്രതിജ്ഞ എടുത്തവരും ഉണ്ടാവും നമ്മുടെ കൂട്ടത്തിൽ. ഉണ്ടെങ്കിൽ നല്ലതു, ഇല്ലെങ്കിൽ അടുത്ത വായനാ ദിനം വരെ കാത്തിരിക്കണം എന്നില്ലാട്ടോ ഇന്ന്, ദേ ഇപ്പൊ  തന്നെ തുടങ്ങാം. 

വായന നമ്മളിൽ പലർക്കും ബുദ്ധിമുട്ടുള്ള സംഗതിയാണ്. സ്കൂളിൽ പഠിക്കണ കാലം തൊട്ടു കേട്ട് തുടങ്ങുന്നതാണ്  നിനക്കെന്തെങ്കിലും എടുത്തു വച്ച് വായിച്ചൂടെ എന്ന സ്ഥിരം ഡയലോഗ്. ഹോ, അത് കേട്ടാൽ തന്നെ മനുഷ്യന് ഉള്ള താല്പര്യം  കൂടി പോവും. കഥ കേൾക്കാനും കാണാനും ഇഷ്ടമാണ്, പക്ഷെ അത് ഒറ്റയ്ക്ക് വായിച്ചെടുത്തു മിനക്കെടാൻ ആണ് പാട്. വീട്ടിൽ നല്ലോണം വായിക്കുന്ന അച്ഛനമ്മമാരുടെ മക്കൾ ആയിട്ടും ബുക്ക് ഷെൽഫിലെ പുസ്തകങ്ങൾ പൊടി പിടിച്ചിരിക്കുന്ന അവസ്ഥയും കാണാം. 

ഒരു പുസ്തകത്തിന്റെ പേജുകൾക്കിടയിലായിരിക്കുന്നതു മനോഹരമാണ് എന്ന് അത് അനുഭവിച്ചറിഞ്ഞ അറിഞ്ഞ ആരോ പറഞ്ഞിട്ടുണ്ട്. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നിച്ചാലും വായനക്ക് അനിർവചനീയമായ ഒരു സുഖം നമുക്കു തരാൻ കഴിയും, തീർച്ച. കാരണം ഡോക്ടർ സ്യുസ്സ്  പറഞ്ഞ പോലെ വായിക്കുന്തോറും നമ്മൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കും, അവ  പഠിക്കുംതോറും നമ്മളെയത് കുറെ സ്ഥലങ്ങളിലേക്കും നയിക്കും. പണ്ടൊക്കെ പുതിയ അധ്യയന വർഷത്തിലേക്ക് വേണ്ട പുസ്തകങ്ങൾ സ്കൂളിൽന്നു കിട്ടിയ ഉടനെ വീട്ടിൽ കൊണ്ട് വന്ന് ഓരോന്നായി എടുത്തു നോക്കാറുണ്ട്, എന്നിട്ട് അതിൻറെ മണം മണക്കുമായിരുന്നു. ഉണങ്ങിയ മഷിയുടെയും, അച്ചടിയുടെ ചൂട് മാറാത്തതും ആയി എന്തൊക്കെയോ ഉണ്ടായിരുന്ന ആ പുസ്തകങ്ങളുടെ ശരിക്കും വേറിട്ട് നിന്ന ഒരു മണം.      

എന്താ വായിക്കുക, അല്ലെങ്കിൽ എപ്പോ തൊട്ടു വായിക്കണം അതൊരു ശീലമാകാൻ എന്ന ചോദ്യങ്ങളാണ് മിക്കപ്പോഴും വായനയെ പറ്റി പറയുമ്പോൾ ചോദിച്ചു കേട്ടിട്ടുള്ളത്. സത്യം പറഞ്ഞാ ഈ രണ്ടു ചോദ്യങ്ങൾക്കും ഒരു നിശ്ചിത ഉത്തരമില്ല. എല്ലാം വായിക്കണം, വീട്ടിൽ രാവിലെ പേപ്പർകാരൻ ഇട്ടിട്ടു പോകുന്ന മലയാളമോ ഇംഗ്ലീഷോ ആയിട്ടുള്ള ന്യൂസ് പേപ്പർ തൊട്ടു കിൻഡിൽ ലെ ഇ-ബുക്ക്സ് വരെ. COVID കാരണം ഇപ്പൊ പച്ചക്കറി പൊതിഞ്ഞു കിട്ടുന്ന തുണ്ടു പേപ്പർ വായിക്കാൻ പറ്റിലായിരിക്കാം, പക്ഷെ ഫോണിലും ടാബ്ലറ്റ്ലും കിട്ടുന്ന ആയിരക്കണക്കിന് പുസ്തകങ്ങളും വാർത്തകളും വായിക്കാലോ? വായിക്കണം, കാരണം നമ്മളെ നമ്മളാക്കുന്നതു അതാണ്, അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൂസ്‌വെൽറ്റ് പറഞ്ഞ പോലെ “നമ്മൾ, നാം വായിച്ചിട്ടുള്ള ഓരോന്നിന്റെയും ഭാഗമാണ്!” 

കുഞ്ഞിലേ ശീലിച്ചാലേ വായന വളരൂ എന്ന ധാരണ വച്ചോണ്ടിരുന്നാൽ ജീവിതത്തിൽ നമ്മൾ വായിക്കില്ല. നമ്മുടെ ഇഷ്ടങ്ങളെ പറ്റി ഒരു ധാരണ ഉണ്ടെങ്കിൽ അതിനോട് ബന്ധമുള്ള പുസ്‌തകങ്ങളിൽ നിന്നും തുടങ്ങാം. അല്ലെങ്കിൽ കുട്ടികളുടെ സാഹിത്യ ശേഖരത്തിൽ നിന്നും ആവാം, ശ്ശൊ ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത മാത്രം കളയുക. അപ്പൊ വായന തുടങ്ങും. എല്ലാവരും ക്ലാസിക് വായിക്കുന്നവരല്ല, മാർക്ക് ട്വൈൻ തന്നെ കാരണവും പറഞ്ഞിട്ടുണ്ട്; ക്ലാസിക് എന്ന് വെച്ചാ പലപ്പോഴും ആളുകൾ  പ്രശംസിക്കുകയും എന്നാൽ വായിക്കാതെയിരിക്കുകയും ചെയ്‌യുന്ന ഒരു പുസ്തകമാണെന്നു !

ദീർഖിപ്പിക്കുന്നില്ല, കുഞ്ഞുണ്ണി മാഷ് പറഞ്ഞത് മാത്രം താഴെ കുറിക്കുന്നു.. അതിനു മുൻപ് ഒരു ചോദ്യം. ഇതും, ആരോട്  പറയാൻ; ആര് കേൾക്കാൻ എന്ന് ധർമ്മജൻ പറഞ്ഞ പോലെ ആകുമോ?  ആകില്ല എന്ന വിശ്വാസത്തോടെ മാഷിന്റെ വരികളിലേക്ക്.. 

വായിച്ചാലും വളരും 

വായിച്ചില്ലെങ്കിലും വളരും 

വായിച്ചാൽ വിളയും 

വായിച്ചില്ലെങ്കിൽ വളയും!  

റോഷ്‌നി അജീഷ്

https://roshnipaulsoulsearches.wordpress.com/

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാദങ്ങള്‍ക്കിടെ​ വാരിയംകുന്നത്ത് ചരിത്ര സിനിമ 'രണഭൂമി' റിലീസിന്

Sat Jun 27 , 2020
പാ​ണ്ടി​ക്കാ​ട്​: വാ​രി​യം​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​ പ്ര​ഖ്യാ​പ​ന വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​ സ്വ​ന്തം നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​യു​ടെ പേ​രി​ല്‍ ടെ​ലി​സി​നി​മ പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​രു​കൂട്ടം യു​വാ​ക്ക​ള്‍. മ​ല​ബാ​റി​​െന്‍റ ക​ഥ പ​റ​യു​ന്ന ‘ര​ണ​ഭൂ​മി’ എ​ന്ന സി​നി​മ വി​വാ​ദ​ങ്ങ​ള്‍​ക്ക്​ മു​േ​മ്ബ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങി​യി​രു​ന്നു. പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സി​നി​മ​യു​ടെ ​െട്ര​യി​ല​ര്‍ മേ​യ്​ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ റി​ലീ​സ്​ ചെ​യ്​​ത​ത്. പാ​ണ്ടി​ക്കാ​ട്ടു​കാ​ര​നാ​യ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ ച​രി​ത്ര സി​നി​മ​യൊ​രു​ക്കു​ന്ന​ത്​ നാ​ട്ടു​കാ​ര്‍ ത​ന്നെ​യാ​ണ്​. ന​വാ​ഗ​ത​നാ​യ ഷ​ഹ​ബാ​സ് പാ​ണ്ടി​ക്കാ​ട് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം […]

You May Like

Breaking News