ലണ്ടനില്‍ ആറു വയസുകാരനെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട സംഭവം; പ്രതിക്ക് കഠിന ശിക്ഷ !

ലണ്ടന്‍: ലണ്ടനിലെ ട്ടേറ്റ് മോഡേണ്‍ ഗാലറിയുടെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും ആറു വയസുകാരനെ താഴോട്ട് തള്ളിയിട്ട സംഭവത്തില്‍ പ്രതി ജോണ്ടി ബ്രെവരിയെ കോടതി കഠിനമായി ശിക്ഷിച്ചു. 15 വര്‍ഷത്തെ തടവാണ് 18 വയസുകാരനായ പ്രതിക്ക് കോടതി വിധിച്ചത്. ലണ്ടനിലെ നോര്‍ത്തോള്‍ട്ട് സ്വദേശിയായ പ്രതി, ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിനോദ സഞ്ചാരിയായ ബാലനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ പ്രതി ജോണ്ടി ചെറിയ കുട്ടികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ് . ഗാലറിയുടെ മുകളില്‍ മാതാപിതാക്കളുടെകൂടെ നടക്കുകയായിരുന്ന കുട്ടിയെ ജോണ്ടി പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിടുകയായിരുന്നു, കൊലപാതക ശ്രമത്തിന് ഇത്രയും കഠിനമായ ശിക്ഷ അസാധാരണമാണ്.

താഴെ വീണ കുട്ടിക്ക് തലക്കും സ്പൈനല്‍ കോഡിനും കാര്യമായ ക്ഷതമേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗ്ലാസ്ഗോയില്‍ ഭീകരാക്രമണം; പോലിസ് കൊലയാളിയെ വെടി വെച്ച് കൊലപ്പെടുത്തി !

Sat Jun 27 , 2020
ഗ്ലാസ്ഗോ: സ്കോട്ട്ലാണ്ടിലെ ഗ്ലാസ്കോയില്‍ ഭീകരാക്രമണ ശ്രമം. നഗരത്തിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ അടക്കം 6 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊലയാളിയെ പോലിസ് സംഭവ സ്ഥലത്ത് വെടിവെച്ച് കൊന്നു. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റ ആറുപേരുയും ഉടനെ തന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും എല്ലാവരും അത്യാസന്ന നിലയിലാണ്.

You May Like

Breaking News