മതനേതാക്കന്മാര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ താന്‍ ശക്തനാകുന്നുവെന്ന് ട്രംപ്

കോറോണയുടെ വ്യാപനം അമേരിക്കയില്‍ മുഴുവന്‍ പ്രതിഫലിക്കുമ്ബോള്‍ അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ രേഖപ്പെടാത്ത രീതില്‍ മഹാമാരിയായ കൊറോണ താണ്ഡവമാടുമ്ബോള്‍ ഏകദേശം എഴുനൂറോളം പാസ്റ്റര്‍മാരോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നേതാക്കന്മാര്‍ മാതൃകയാകുന്നു.

‘ഇവരോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുമ്ബോള്‍ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ദൈവത്തില്‍ സമര്‍പ്പിക്കുകയാണ്’, പ്രസിഡന്റ് ട്രംപ് പറഞ്ഞു. തന്റെ ജോലിയുടെ ഭാരം വീര്‍പ്പുമുട്ടിക്കുന്നുണ്ടെങ്കിലും പ്രത്യാശ വിടാതെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകുമെന്നു അദ്ദേഹം പറഞ്ഞു.

സാമ്ബത്തിക ഔന്നത്യമോ സുഖസൗകര്യങ്ങളുടെ സമൃദ്ധിയോ ആധുനിക സജ്ജീകരണങ്ങളുടെ ലഭ്യതയോ ഒന്നുമല്ല.

അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രേയും നന്നായി ഇക്കോണമി മെച്ചപ്പെട്ടപ്പോള്‍ കോറോണയുടെ രൂപത്തില്‍ നമ്മളെ വേട്ടയാടുകയാണ്. പക്ഷെ നമ്മള്‍ ഇതിലും ശക്തമായി തിരികെവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാ മത നേതാക്കന്മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം അമേരിക്കയുടെ സുസ്ഥിതിക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും അദ്ദേഹം അനുസ്മരിച്ചു. അവരെ സപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

ചടങ്ങില്‍ പങ്കെടുത്ത എല്ലാ മത നേതാക്കന്മാര്‍ക്കും വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു. വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തിയോടെ അമേരിക്കയുടെ തിരിച്ചു വരവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രസിഡന്റിനേയും അത് പോലെ മറ്റു അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Post

പൊലീസ് പാസില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

Wed Mar 25 , 2020
തിരുവനന്തപുരം: അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പോകുമ്ബോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും. യാത്ര ചെയ്യുമ്ബോള്‍ പൊലീസ് പാസ് വേണ്ടാത്തവര്‍: സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍ മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍ ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍ യനിഫോമിലുള്ള […]

Breaking News