ലോകകപ്പിന് മുമ്പൊരു മിനിലോകകപ്പ്; 2022 ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുമായി പാന്‍-അറബ് ഫുട്​ബാള്‍ ടൂര്‍ണമെന്‍റ്​ കത്തറിൽ ഒരുങ്ങുന്നു

ദോഹ: ഖത്തറില്‍ 2022ലെ ലോകകപ്പിന്​ മു​െമ്ബാരു മിനിലോകകപ്പ്​. 2022 ലോകകപ്പിന്‍െറ അവസാന ഘട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി അറബ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന പാന്‍-അറബ് ഫുട്​ബാള്‍ ടൂര്‍ണമ​െന്‍റാണ്​ 2021ല്‍ ഖത്തറില്‍ നടക്കുക. ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ചാമ്ബ്യന്‍ഷിപ്പ്. ഖത്തര്‍ ഫുട്​ബാള്‍ അസോസിയേഷനാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്​ബാള്‍ നടക്കുന്ന അതേ സമയത്തായിരിക്കും 2021ലെ പാന്‍ അറബ് ഫുട്​ബാള്‍ ചാമ്ബ്യന്‍ഷിപ്പും നടക്കുകയെന്നതും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ഫിഫയും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുമാണ് ടൂര്‍ണമ​െന്‍റിന് ചുക്കാന്‍ പിടിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ്​ വഴി നടന്ന ഫിഫ സമിതി യോഗത്തില്‍ പാന്‍ അറബ് ഫുട്ബോള്‍ ടൂര്‍ണമ​െന്‍റുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലും ഫിഫ ലോകകപ്പ് ഖത്തര്‍ കമ്ബനി ചെയര്‍മാനുമായ ഹസന്‍ അല്‍ തവാദിയുടെ നിര്‍ദേശങ്ങളെ ഫിഫ ഏകപക്ഷീയമായി പിന്തുണച്ച്‌ അംഗീകാരം നല്‍കുകയായിരുന്നു. ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള 22 അറബ് ദേശീയ ടീമുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ലോകകപ്പിനായി തയ്യാറാക്കിയ സ്​റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിനും പരീക്ഷിക്കപ്പെടുന്നതിനുമുള്ള സംഘാടകരുടെ അവസാന ശ്രമങ്ങള്‍ കൂടിയായിരിക്കും മിനി ലോകകപ്പ്.

ലോകകപ്പി​െന്‍റ കലാശപ്പോരാട്ടം നടക്കുന്ന ദിവസത്തി​െന്‍റ കൃത്യം ഒരു വര്‍ഷം മുമ്ബ് ചാമ്ബ്യന്‍ഷിപ്പ് സംഘടിപ്പിച്ച്‌ ലോകകപ്പിനായി കൂടുതല്‍ ജനപ്രീതി സൃഷ്​ടിക്കുകയാണ് ലക്ഷ്യം. ടൂര്‍ണമ​െന്‍റിനായുള്ള എല്ലാ സ്​റ്റേഡിയങ്ങള്‍ക്കും പരിശീലന ഗ്രൗണ്ടുകള്‍ക്കും 2022 ലോകകപ്പിനായി നിര്‍മിച്ചവയായിരിക്കും ഉപയോഗപ്പെടുത്തുക. 2022 ലോകകപ്പി​െന്‍റ സ്​റ്റേഡിയങ്ങളുള്‍പ്പെടെയുള്ള അടിസ്​ഥാന സൗകര്യങ്ങളും ആതിഥേയ രാജ്യത്തി​െന്‍റ ഗതാഗത, താമസ സംവിധാനങ്ങളും ആസ്വദിക്കാനും അനുഭവിക്കാനും താരങ്ങള്‍ക്കും ഓഫീഷ്യലുകള്‍ക്കും ആരാധകര്‍ക്കുമുള്ള സുവര്‍ണാവസരം കൂടിയായിരിക്കും പാന്‍ അറബ് ഫുട്​ബാള്‍ ടൂര്‍ണമ​െന്‍റ്.

ഖത്തറിലും മേഖലയിലും ആഗോള തലത്തിലുമുള്ള കളി േപ്രമികള്‍ക്ക് ഖത്തറിനെ ആസ്വദിക്കാനും അനുഭവിക്കാനുള്ള സുവര്‍ണാവസരമായിരിക്കും പാന്‍ അറബ് ടൂര്‍ണമ​െന്‍റ്​ എന്ന് ഖത്തര്‍ ഫുട്​ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനി പറഞ്ഞു.
ഖത്തറി​െന്‍റയും മേഖലയുടെയും ലോകകപ്പിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായിരിക്കും ടൂര്‍ണമ​െന്‍റ്​ എന്നും ലോകകപ്പ് വിജയകരമാക്കുന്നതിനുള്ള സംഘടിപ്പിക്കുന്നതിന് വലിയ അനുഭവമായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡിലീസ്​റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് മികച്ച അനുഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് പാന്‍-അറബ് ഫുട്​ബാള്‍ ടൂര്‍ണമ​െന്‍റ് എന്ന് ഹസന്‍ അല്‍ തവാദി പറഞ്ഞു. 2010ന് ശേഷം നിരവധി ഫുട്​ബാള്‍ ചാമ്ബ്യന്‍ഷിപ്പുകള്‍ക്ക് ഖത്തര്‍ വേദിയായിട്ടുണ്ട്​. എന്നാല്‍ ലോകകപ്പിന് മുമ്ബായുള്ള ഏറ്റവും നിര്‍ണായകവും വലുതുമായ ചാമ്ബ്യന്‍ഷിപ്പായിരിക്കുമിതെന്നും ലോകകപ്പി​െന്‍റ അതേ സമയത്ത് നടക്കുന്ന ചാമ്ബ്യന്‍ഷിപ്പായതിനാല്‍ 2022ല്‍ എന്താണ് അനുഭവിക്കുകയെന്ന് കളിേപ്രമികള്‍ക്ക് നേരത്തെ ബോധ്യപ്പെടാന്‍ ഇത് സഹായകമാകുമെന്നും അല്‍ തവാദി വ്യക്തമാക്കി. പാന്‍-അറബ് ഫുട്​ബാള്‍ ടൂര്‍ണമ​െന്‍റി​െന്‍റ സമയവും പങ്കെടുക്കുന്ന ടീമുകളും ചാമ്ബ്യന്‍ഷിപ്പ് ഘടനയും പിന്നീട് പുറത്തുവിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തര്‍ ഫുട്​ബാള്‍ അസോസിയേഷന്‍, ഫിഫ, സുപ്രീം കമ്മിറ്റി എന്നിവരുടെ പിന്തുണയാല്‍ ഖത്തര്‍ 2022 സ്​റ്റാഫുകളായിരിക്കും ടൂര്‍ണമ​െന്‍റിന് നേതൃത്വം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ​ഠ​നം ര​സ​ക​ര​മാ​ക്കി ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

Sat Jun 27 , 2020
മ​നാ​മ: ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ റി​ഫ കാ​മ്ബ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​വി​ഡ് മ​ഹാ​മാ​രി ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്ന് സ്‌​കൂ​ള്‍ ക​ല​ണ്ട​റി​ലെ പ്ര​ത്യേ​ക ദി​ന​ങ്ങ​ള്‍ ആ​വേ​ശ​ത്തോ​ടെ ഓ​ണ്‍​ലൈ​നി​ല്‍ ആ​ഘോ​ഷി​ച്ചു. ജൂ​ണ്‍ 21ന്​ ​റി​ഫ കാ​മ്ബ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ന്താ​രാ​ഷ്​​​ട്ര യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ള്‍ അ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നും വി​വി​ധ യോ​ഗാ​ഭ്യാ​സ മു​റ​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ബ​ന്ധ​ങ്ങ​ള്‍ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മാ​തൃ​ദി​ന​ത്തി​ലും പി​തൃ​ദി​ന​ത്തി​ലും അ​വ​ര്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് സ്വ​യം രൂ​പ​ക​ല്‍​പ​ന ചെ​യ്​​ത സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ജൂ​ണ്‍ അ​ഞ്ചി​ന്​ ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ […]

You May Like

Breaking News

error: Content is protected !!