പൊലീസ് പാസില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

തിരുവനന്തപുരം: അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പോകുമ്ബോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും.

യാത്ര ചെയ്യുമ്ബോള്‍ പൊലീസ് പാസ് വേണ്ടാത്തവര്‍:

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍,
മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍
മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍
ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍
യനിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും
പാചകവാതക വിതരണം
പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഇപ്പോള്‍ ഒഴിവാക്കിയത്.
രാജ്യമാകെ ലോക്ക്ഡൗണിലായ സാഹചര്യത്തിലാണ് അവശ്യവസ്തുക്കളുടെ സര്‍വീസ് നടത്തുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കാന്‍ തീരുമാനിച്ചത്.

ജില്ല പൊലീസ് മേധാവിമാരാണ് പാസ് നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ഐ.ഡി മാത്രം ഉപ​യോഗിച്ചാല്‍ മതിയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Next Post

ഭക്ഷണവുമായി കുടുംബശ്രീ ഹോം ഡെലിവറി തുടങ്ങി

Wed Mar 25 , 2020
തിരുവനന്തപുരം: ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുംബശ്രീയുടെ ഹോം ഡെലിവറി തുടങ്ങി. കുടുംബശ്രീയുടെ വാര്‍ഡ്തല എ.ഡി.എസുമായോ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ്തല മെമ്ബര്‍മാര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാം. ഹോം ഡെലിവറി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തില്‍ കുടുംബശ്രീ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിക്കും. നിത്യോപയോഗ സാധനങ്ങളും എത്തിച്ച്‌ തരും. കുടുംബശ്രീ യൂണിറ്റുകള്‍ സജീവമായിട്ടുള്ള സ്ഥലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ തുടങ്ങി.

Breaking News