ഭക്ഷണവുമായി കുടുംബശ്രീ ഹോം ഡെലിവറി തുടങ്ങി

തിരുവനന്തപുരം: ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുംബശ്രീയുടെ ഹോം ഡെലിവറി തുടങ്ങി. കുടുംബശ്രീയുടെ വാര്‍ഡ്തല എ.ഡി.എസുമായോ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ്തല മെമ്ബര്‍മാര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാം. ഹോം ഡെലിവറി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തില്‍ കുടുംബശ്രീ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിക്കും. നിത്യോപയോഗ സാധനങ്ങളും എത്തിച്ച്‌ തരും. കുടുംബശ്രീ യൂണിറ്റുകള്‍ സജീവമായിട്ടുള്ള സ്ഥലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ തുടങ്ങി.

Next Post

നിരീക്ഷണത്തിലിരിക്കെ യുഎഇ മലയാളി മലപ്പുറത്ത് ഓഫീസ് തുറന്നു, ആംബുലന്‍സുമായി പാഞ്ഞെത്തി പൊലീസ് അറസ്റ്റ് ചെയ്തു

Wed Mar 25 , 2020
മലപ്പുറം: വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് കൂടുതലായും കേരളത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവര്‍ കൃത്യമായി അറിയിക്കണമെന്നും ഹോം ക്വാറന്‍റൈന്‍ അടക്കമുള്ള നിരീക്ഷണങ്ങള്‍ പാലിക്കണമെന്നും ആദ്യ ഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലരും ഇതിന് തയ്യാറായില്ല. കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതില്‍ പ്രധാന കാരണമായി ഇത് മാറുകയും ചെയ്തു. അതുകൊണ്ടുതന്നെ വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷണത്തിലാക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിരീക്ഷണവലയം മറികടന്ന് […]

You May Like

Breaking News