ഗ്ലാസ്കോ തീവ്രവാദി ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു !

ഗ്ലാസ്കോ: ഗ്ലാസ്കോ ഭീകരാക്രമണത്തിനിടെ പോലിസ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. സുഡാന്‍ സ്വദേശിയായ ബടെര്‍ദീന്‍ അബ്ദല്ല ആദം ആണ് കൊല്ലപ്പെട്ട വ്യക്തി.
28 കാരനായ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹോം ഓഫീസ് ആണ് പുറത്തു വിട്ടത്. എന്നാല്‍ പ്രതിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലിസ് റെക്കോര്‍ഡ്‌കളില്‍ ഇല്ല.

സുഡാനില്‍ നിന്നുള്ള അഭയാര്‍ഥിയാണ് ഇയാള്‍. പ്രതി ആക്രമണം നടത്തിയ പാര്‍ക്ക് ഇന്‍ ഹോട്ടല്‍, ഗ്ലാസ്കോയില്‍ അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ വിവിധ ഹോട്ടലുകളില്‍ ഒന്നാണ്. പ്രതിയുടെ മാനസിക നിലയെ കുറിച്ച് അധികൃതര്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നുണ്ട്‌. ആക്രമണത്തിന്റെ തലേ ദിവസം താന്‍ ആക്രമണം നടത്തുമെന്ന് ഇയാള്‍ മറ്റ് അഭയാര്‍ഥികളോട് പറഞ്ഞിരുന്നു. ഇവര്‍ ഹോട്ടല്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ചയാണ് ഗ്ലാസ്കോയിലെ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ പ്രതി ആര് പേരെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ ഡേവിഡ്‌ ഇന്‍ എന്ന പോലീസുകാരനും ഉള്‍പെടും. ഈ ആറു പേരും ഇപ്പോഴും ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്. കഴിഞ്ഞ ആഴ്ച്ച റെഡ്ഡിംഗില്‍ സമാനമായ ആക്രമണം നടന്നിരുന്നു. ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥിയായിരുന്നു പ്രതി. ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് നിയമങ്ങള്‍ മാറ്റിയെഴുത്തുന്നതിന് കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കൊറണയെ ഭയന്ന് അവരെ കടലില്‍ മരിക്കാന്‍ അനുവദിക്കില്ല' ഭരണകൂട മുന്നറിയിപ്പ് തള്ളി റോഹിങ്ക്യകളെ കടലില്‍നിന്ന് രക്ഷിച്ച്‌ ഇന്തോനേഷ്യയിലെ മല്‍സ്യത്തൊഴിലാളികള്‍

Sun Jun 28 , 2020
കടലില് കുടുങ്ങിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ സുരക്ഷിതരായി കരയിലെത്തിച്ച്‌ മാനവികതയുടെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇന്തോനേഷ്യയിലെ ആഷെ നിവാസികള്‍. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് റോഹിംഗ്യകളാണ് ആഷെ തീരത്ത് എത്തിയത്. കൊവിഡ് ഭീതി നിലനിക്കുന്നതിനാല് ജനങ്ങളുടെ സുരക്ഷ മാനിച്ച്‌ അവര്ക്ക് പ്രവേശനം നല്കാന് സാധിക്കില്ലെന്ന് ഇന്തോനേഷ്യ നിലപാടെടുത്തു. ഭക്ഷണവും വെള്ളവുമില്ലാതെ അഭയാര്ഥികള് അനുഭവിക്കുന്ന ദുരിതം കണ്ടുനില്ക്കാന് കഴിയാത്ത പ്രദേശവാസികള് അവരെ രക്ഷിക്കാന് അധികൃതരോട് പലകുറി അഭ്യര്ഥിച്ചു. രാജ്യത്തെ ജനങളുടെ ജീവനാണ് വലുതെന്ന നിലപാടാണ് […]

Breaking News

error: Content is protected !!