കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-ല്‍ ക്രെഡിറ്റ് കാർഡുകള്‍ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച്‌ 4 ബില്യണ്‍ ദിനാറിലെത്തി. എന്നാല്‍ 2022ല്‍ ഈ കാർഡുകള്‍ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യണ്‍ ആയിരുന്നു. വിദേശത്തുള്ള ഇലക്‌ട്രോണിക് പർച്ചേസുകള്‍ക്കായാണ് ഈ കാർഡുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ് […]

കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴില്‍ കുവൈത്തില്‍ പ്രവർത്തിക്കുന്ന മദ്റസകളില്‍ 5,7,10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലായി മാർച്ച്‌ 1,2 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീല്‍ ദാറുത്തഅലീമില്‍ ഖുർആൻ മദ്റസ, സാല്‍മിയ മദ്റസതുന്നൂർ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. വിവിധ ക്ലാസ്സുകളിലായി 125 ഓളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പർ 28.2.2024 ന് ബുധനാഴ്ച അബ്ബാസിയ […]

കുവൈത്ത് സിറ്റി: ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതല്‍ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതല്‍ അഞ്ചു വരെ അല്‍-ഗസാലി സ്ട്രീറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തി. അല്‍-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തില്‍ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറല്‍ അതോറിറ്റി ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ലണ്ടൻ: കാമുകിക്ക് ഗർഭം ധരിക്കാൻ സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജം കൂടി കലർത്തി യുവാവ്. യുകെയിലാണ് എല്ലാവരെയും അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ദമ്ബതികള്‍ ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ ഐവിഎഫ് ചികിത്സയാണ് നിർദ്ദേശിച്ചത്. എന്നാല്‍ അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ചെലവ് ദമ്ബതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതേ തുടർന്നാണ് യുവാവ് തന്റെ ബീജത്തില്‍ പിതാവിന്റേത് കൂടി കലർത്തി കാമുകിക്ക് കുത്തിവച്ചത്. യുവതി പിന്നീട് ഒരു ആണ്‍കുട്ടിക്ക് […]

ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകള്‍ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വൻ ഇടിവ്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ നാല് ശതമാനമാണ് കുറവ് ഉണ്ടായത്. നെെജീരിയയില്‍ നിന്നുള്ള അപേക്ഷയിലും കുറവ് വന്നിട്ടുണ്ടെന്ന് […]

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റില്‍ മോഷണക്കേസില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളില്‍ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുമാണ് രണ്ടു വീടുകളില്‍ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കുവൈത്തില്‍ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ വരും. ഗവണ്‍മെൻറും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള തർക്കങ്ങളും ഭരണഘടനാ തത്വങ്ങളുടെ […]

കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി 16-ന് ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കൂടി അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഷേര്‍ളി ശശിരാജന്‍, സാമ്ബത്തിക റിപ്പോര്‍ട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു, ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനം റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ കിരണ്‍ പി ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രശാന്ത് […]

ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്’ ഫെബ്രുവരി 25 ഞായറാഴ്ച 1.30ന് നടക്കും. യു കെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴില്‍ സംബന്ധമായി അടുത്തിടെ യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ നിയമസദസിലൂടെ നല്‍കും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം […]

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റല്‍ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ടീം തീരദേശത്ത് ശക്തമായ ഫീല്‍ഡ് കാമ്ബയിന് നേതൃത്വം നല്‍കി. ദേശീയ ദിനാഘോഷങ്ങളുടെ പരിപാടികള്‍ മുൻനിർത്തി വൃത്തിയും ചിട്ടയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. സംഘം സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുക മാത്രമല്ല, ശരിയായ മാലിന്യ നിർമാർജനം സുഗമമാക്കുന്നതിന് അവശ്യ മാലിന്യ കണ്ടൈനറുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല, […]

Breaking News

error: Content is protected !!