ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധിക വിസ അനുവദിക്കുന്നതിനോട് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന് യോജിപ്പില്ല. ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചാന്‍സലര്‍ ജെറെമി ഹണ്ട്. ഇന്ത്യയ്ക്ക് അധിക വിസ നല്‍കുന്ന കാര്യത്തില്‍ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം എം പിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഏകദേശം 50 ല്‍ അധികം എം മാരുടെ പിന്തുണയുള്ള, വലതുപക്ഷ ചിന്താഗതിക്കാരായ എം പിമാരുടെ കോമണ്‍ സെന്‍സ് ഗ്രൂപ്പ്, ഇതിനെതിരെ ട്രേഡ് […]

യുകെയിലെ വനിതാ ശസ്ത്രക്രിയാ വിദഗ്ധര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി സര്‍വെ റിപ്പോര്‍ട്ട്. മിക്കപ്പോഴും കൂടെ ജോലി ചെയ്യുന്ന മുതിര്‍ന്ന ഡോക്ടര്‍മാരാണ് പ്രതികള്‍. പറയുന്നത് തങ്ങള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്നും ആക്രമിക്കപ്പെടുന്നുവെന്നും ചില സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും എന്‍എച്ച്എസ് ജീവനക്കാരുടെ ഒരു പ്രധാന വിശകലനം കണ്ടെത്തി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുമായി ബിബിസി ന്യൂസ് സംസാരിച്ചു. മുതിര്‍ന്ന പുരുഷ ശസ്ത്രക്രിയാ വിദഗ്ധര്‍ സ്ത്രീ ട്രെയിനികളെ ദുരുപയോഗം ചെയ്യുന്ന ഒരു […]

യു.കെയില്‍ താമസമാക്കിയ പ്രവാസികള്‍ക്ക് ഇനിമുതല്‍ അവിടെ നിന്ന് നാട്ടിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യയില്‍ വെച്ച്‌ നടന്ന ജി20 ഉച്ചക്കോടിയിലാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുകൊണ്ട് തന്നെ നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്ലുകള്‍, ഇന്‍ഷുറന്‍സ്, ഡി.ടി.എച്ച്‌ സേവനങ്ങള്‍ എന്നീ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ കഴിയുന്ന ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബി.ബി.പി.എസ്) യു.കെയിലും അനുവദിക്കാനാണ് പുതിയ തീരുമാനം. യു.കെയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് […]

ലണ്ടന്‍: കഴിഞ്ഞ ദിവസം വരെ വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമായിരുന്ന പുതിയ കൊവിഡ് വേരിയന്റ് ബാധിച്ച രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. യുകെയില്‍ 30-ലേറെ പിറോള കൊവിഡ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ മേധാവികള്‍ വെളിപ്പെടുത്തി. ബിഎ.2.86 എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വേരിയന്റ് ബാധിച്ച 36 കേസുകള്‍ തിരിച്ചറിഞ്ഞതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. കേവലം മൂന്നാഴ്ച കൊണ്ടാണ് ഈ വര്‍ദ്ധന. രണ്ട് കേസുകള്‍ സ്‌കോട്ട്ലണ്ടിലും, 34 കേസുകള്‍ ഇംഗ്ലണ്ടിലുമാണ്. […]

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍കലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ സംരംഭകയുമായ ഡോ. ശാലിനി മേനോന് അന്താരാഷ്ട്ര അംഗീകാരമായ യു.കെ. ടാലന്റ് വിസ ലഭിച്ചു. കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തില്‍ അദ്ധ്യാപനായ ഡോ. കെ.ഗിരീഷ് കുമാറിനു കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി., സി.എസ്.ഐ.ആര്‍. പോസ്റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നിവ പൂര്‍ത്തിയാക്കിയ ഡോ. ശാലിനി രണ്ട് വര്‍ഷമായി യുകെയിലെ നോട്ടിംഗ്ഹാമില്‍ ശാസ്ത്രജ്ഞയാണ്. യുകെയിലെ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങാണ് ഡോ. ശാലിനിക്ക് ഈ അംഗീകാരം […]

ലണ്ടന്‍: യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനമെന്നോണം കുതിച്ചുയരുന്നത് കുടുംബങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ വിവേചനപൂര്‍വം ഷോപ്പിംഗ് നടത്തിയാല്‍ നല്ലൊരു തുക ലാഭിക്കാനാകുമെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്..? നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്. വിലയേറിയ ഈ അവസരത്തില്‍ യുകെയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും എന്നാല്‍ മറ്റ് ചിലവ വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും ഓഗസ്റ്റിലെ പ്രവണതകളെ വിലയിരുത്തി വിച്ച് വെളിപ്പെടുത്തുന്നു. കഴിഞ്ഞ […]

പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 പെന്‍സ് ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം കൂടി. ഡീസലിന്റെ വില വര്‍ധനവ് 8 പെന്‍സ് ആണ് . ഇതോടെ ഡീസല്‍ വാഹന ഉടമകള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാന്‍ 4.41പൗണ്ട് കൂടുതല്‍ നല്‍കേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധനവ് വലിയ ആഘാതമാവും. […]

ലണ്ടന്‍: ഒരു സൈക്കിള്‍ ചവിട്ടി എത്രദൂരം പോകാം… ചോദ്യം ഫായിസ് അഷ്‌റഫ് അലിയോടാണെങ്കില്‍ ഉത്തരമൊന്നേയുള്ളൂ… അതിരുകളില്ലാതെ പോകാം. ഒരുവര്‍ഷത്തിലേറെയായി സൈക്കിള്‍ ചവിട്ടി ഫായിസ് അഷ്റഫ് അലി 19 രാജ്യങ്ങള്‍ പിന്നിട്ടു. കോഴിക്കോട് തലക്കുളത്തൂരുകാരനായ ഫായിസ് തിങ്കളാഴ്ച 20-ാം രാജ്യമായ ഓസ്ട്രിയയിലേക്കെത്തും. 35 രാജ്യങ്ങള്‍ പിന്നിട്ട് ലണ്ടനിലേക്കെത്താനുള്ള യാത്രയുടെ വലിയൊരു ഭാഗവും പൂര്‍ത്തിയായി. 2022 ഓഗസ്റ്റ് 15-നാണ് ഫായിസ് തന്റെ സ്വപ്നദൂരത്തിലേക്ക് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയത്. രണ്ടു വന്‍കരകള്‍, 35 രാജ്യങ്ങള്‍, […]

ലണ്ടന്‍: 2024 മുതല്‍ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ആശ്രിത വിസയില്‍ ഇവിടേക്ക് കൊണ്ടു വരാനാകില്ലെന്ന പുതിയ നിയമത്തെ ഫോറിന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നിയമത്തെ മറി കടക്കാനായി പുതിയൊരു തന്ത്രം പയറ്റിയാണ് രാജ്യത്തെ ചില സര്‍വകലാശാലകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതായത് ഇതിനായി 2024ലെ പ്രവേശനം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നടത്തുകയെന്ന കുറുക്കുവഴിയാണ് ചില യൂണിവേഴ്സിറ്റികള്‍ പയറ്റുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ചില സര്‍വകലാശാലകള്‍ […]

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഒരു ഡസനിലധികം ട്രെയിന്‍കമ്പനികളില്‍ ജോലി ചെയ്യുന്ന അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നാളെ ഇവര്‍ ഓവര്‍ടൈം ചെയ്യുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യും.14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന 20,000ത്തോളം ആര്‍എംടി യൂണിയന്‍ അംഗങ്ങളുടെ നാളത്തെ പണിമുടക്കും സര്‍വീസുകളില്‍ കാര്യമായ […]

Breaking News

error: Content is protected !!