ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് ട്രെയ്‌നില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്‌സുമാര്‍. മലയാളത്തനിമയില്‍ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്‌സുമാര്‍ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടന്‍ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. സെന്‍ട്രല്‍ ലണ്ടനിലെ ‘തോമസ് ആന്‍ഡ് ഗൈസ്’ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരും മറ്റു […]

കുഷ് പട്ടേല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷന്‍ ലഭിച്ചത്. ഒമ്പത് മാസം മുമ്പ് ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലേക്ക് എത്തിയത്. എന്നാല്‍, […]

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദില്‍ജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കര്‍ അന്തരിച്ചു. മകനേയും ഭര്‍ത്താവിനേയും തനിച്ചാക്കി 38ാം വയസ്സിലാണ് അക്ഷധ വിട പറഞ്ഞത്. മകന് നാലു വയസ്സാണു പ്രായം. സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ 30 നവജാത ശിശുക്കള്‍ക്ക് നേരെ സമാന രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി . 2012 മുതല്‍ 2015 വരെ […]

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളില്‍ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓര്‍മ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകള്‍ക്ക് വേദിയായ ക്ലബിനെ കൂടുതല്‍ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകള്‍ നോട്ടീസ് നല്‍കിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ സ്ട്രാന്‍ഡിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടം പൊളിക്കുന്നതില്‍ നിന്ന് തടയാനുള്ള പോരാട്ടത്തില്‍ വിജയിച്ച […]

ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ്സിനുള്ള വാടകയില്‍ ഒരു വര്‍ഷത്തിനിടെ 30 ശതമാനം പെരുപ്പമുണ്ടായെന്ന് നാറ്റ് വെസ്റ്റില്‍ നിന്ന് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം സ്റ്റുഡന്റ് റെന്റ് കഴിഞ്ഞ വര്‍ഷം ശരാശരി 592 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെരുകി വരുന്ന ജീവിതച്ചെലവുകള്‍ അണ്ടര്‍ഗ്രാജ്വേറ്റുകളുടെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടുന്ന വാടകയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലണ്ടനാണ്. ഇവിടെ ഇവര്‍ മാസത്തില്‍ നല്‍കേണ്ടുന്നത് 840.30 […]

ലണ്ടന്‍: യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി. ജൂലിയാണ് ഭാര്യ. മക്കള്‍ മെര്‍ലീന്‍, മറിയം, മെല്‍വിന്‍. റെജിയുടെ സഹോദരങ്ങള്‍ എക്സീറ്ററിലാണ് താമസം. […]

ലണ്ടന്‍: ഭയക്കണമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്ന പുതിയ കൊവിഡ് വേരിയന്റ് ഇതിനോടകം തന്നെ യുകെയില്‍ എത്തിച്ചേര്‍ന്നതായി ശാസ്ത്രജ്ഞര്‍. ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന ബിഎ.6 എന്ന വേരിയന്റാണ് ഇതിന്റെ സവിശേഷമായ രൂപമാറ്റം കൊണ്ട് ആശങ്കയുടെ തിരമാല തീര്‍ക്കുന്നത്. ഇതുവരെ ഡെന്‍മാര്‍ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ആദ്യം ഭയപ്പെട്ടത് പോലെ ഈ സ്ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് വളരെ വേഗത്തില്‍ തന്നെ വ്യാപിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വേരിയന്റുകളെ […]

ലണ്ടന്‍: ഇന്ത്യന്‍ കൈത്തറി പാരമ്പര്യത്തിന്റെ വിലയേറിയ പൈതൃകം ആഘോഷിക്കുന്ന ലണ്ടനിലെ സാരി വാക്കത്തോണില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തില്‍ നിന്നുള്ള 40-ലധികം സ്ത്രീകള്‍ തങ്ങളുടെ പ്രാദേശിക കൈത്തറി സാരിയില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ‘ബ്രിട്ടീഷ് വിമന്‍ ഇന്‍ സാരീസ്’ സംഘടിപ്പിച്ച വാക്കത്തോണില്‍ ഏകദേശം 700 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. സാരിയുടുത്തൊരുങ്ങിയ സുന്ദരിമാര്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്ഹാള്‍ വഴി പാര്‍ലമെന്റ് സ്‌ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയിലേക്ക് […]

ലണ്ടന്‍: യുകെയിലെ റോഡുകളിലെ വര്‍ധിച്ച് വരുന്ന കുഴികള്‍ നികത്തുന്നതിനും റോഡ് റിപ്പയറിംഗിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് റോഡുകളുടെ സ്ഥിതി അപകടകരമാക്കിയെന്ന് ആരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ദി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) രംഗത്തെത്തി. കുഴികള്‍ ഇല്ലാതാക്കുന്നതിനായി ഫണ്ട് ചെലവാക്കുന്നത് 13 വര്‍ഷങ്ങള്‍ക്കിടെ യുകെ പകുതിയായി വെട്ടിക്കുറച്ചുവെന്നും ഇതിനാല്‍ ഒഇസിഡിയില്‍ പെട്ട 13 പ്രധാനപ്പെട്ട രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലെ റോഡുകളിലെ കുഴികള്‍ പരിതാപകരമായ […]

Breaking News

error: Content is protected !!