കുവൈത്ത്‌ സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില്‍ പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ്‌ നാട് കടത്തിയതില്‍ ഭൂരിപക്ഷവും. ഇതില്‍ 51 പേര്‍ പുരുഷന്മാരും 331 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയില്‍ നിരവധി പേർ പിടിയിലായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകള്‍ തുടരുകയാണ്. ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികളേയും പ്രവർത്തിപരിചയമുള്ള തൊഴിലാളികളേയും വിദേശ റിക്രൂട്ട്മെന്റിന് സഹായിക്കുന്ന പൊതുമേഖ സ്ഥാപനമാണ് ഒഡെപെക്. ഇതിനോടകം തന്നെ നിരവധി വിജയകരമായ വിദേശ റിക്രൂട്ട്മെന്റ് പൂർത്തീകരിച്ചിട്ടുള്ള സ്ഥാപനം ഇപ്പോഴിതാ വീണ്ടും ഖത്തർ, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് വിദഗ്ധനായ ദോശ മേക്കറെയാണ് ആവശ്യം. അതായത് നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന […]

ലണ്ടന്‍: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ (എന്റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം. സ്ഥിരതാമസക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വെവ്വേറെ ഫോമുകള്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ ഫോമിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലായിരുന്നു. എന്നാല്‍ ഇനി ഇവര്‍ക്ക് ആധാര്‍ കാര്‍ഡിന് […]

കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വിസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വിസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദീര്‍ഘകാലമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസകള്‍ ഇന്നലെയാണു പുനരാരംഭിച്ചത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി […]

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ഖുറൈൻ മാർക്കറ്റില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അല്‍ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ഡോ. സൗദ് അല്‍ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും […]

മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീൻ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ച‌ത്. പരേതനായ മുഹമ്മദ് റാഷിദ്-ആബിദാ ബീവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി‌. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.

മസ്കത്ത്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു . ഒമാൻ ഭരാണാധികാരിയും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ദുകം പ്രത്യേക സാമ്ബത്തിക മേഖലയ്ക്കുള്ളിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണല്‍ കമ്ബനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തില്‍ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഒമാന്‍റെ മൊത്തം […]

യുകെയിലെ ദന്ത ഡോക്ടര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം. ബോണസ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ‘ഗോള്‍ഡന്‍ ഹലോ’ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും. രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത […]

കുവൈത്ത്സിറ്റി: പാർക്കില്‍ ബാർബിക്യൂ ചെയ്തതിന് സ്വദേശിക്ക് കനത്ത പിഴ ചുമത്തി പരിസ്ഥിതി പൊലീസ്. സാല്‍മിയ ഗാർഡനിലാണ് കുവൈത്തി പൗരൻ അനധികൃതമായി ബാർബിക്യൂ ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ ഉള്‍പ്പെടെ പാചകത്തിന് പ്രത്യേക സ്ഥലങ്ങളുണ്ട്. അനുവദിച്ച സ്ഥലങ്ങളില്‍ അല്ലാതെ ബാർബിക്യൂ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പാരിസ്ഥിതിക നിയമ ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. പരിസ്ഥിതി മാലിന്യം […]

കുവൈത്ത് സിറ്റി | ഓരോ കാലത്തും മാനവിക സമൂഹത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ പൂര്‍വികരുടെ പാദമുദ്രകള്‍ നോക്കി സൂക്ഷ്മസഞ്ചാരം നടത്തുന്നതോടൊപ്പം പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യക്തി ജീവിതവും സാമൂഹിക പ്രതിനിധാനങ്ങളും ക്രിയാത്മകമായി ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രസ്താവിച്ചു. ഐ സി എഫ് അന്തര്‍ദേശീയ തലത്തില്‍ നടപ്പാക്കുന്ന മാനവ വികസന വര്‍ഷം പദ്ധതികളുടെ പ്രചാരണ ഭാഗമായി നടത്തുന്ന സ്‌നേഹസഞ്ചാരത്തിന് […]

Breaking News

error: Content is protected !!