ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടി രണ്ട് ദിവസം പിന്നിടും മുമ്ബാണ് പുതിയ സംഭവം. […]

കുവൈത്ത്‌ സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് […]

കുവൈത്തില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡന്‍ഷ്യല്‍ നഗരമായ സബാഹ് അല്‍ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാം. ഇവിടെ മഴ 37 മില്ലിമീറ്ററില്‍ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ എട്ടു മുതല്‍ 16 മില്ലിമീറ്റര്‍ വരെയാണ് കണക്കാക്കുന്നത്. മഴ ശക്തമായാല്‍ റോഡുകളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112ല്‍ വിളിക്കാം.

മസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി വനിത വിഭാഗം ലോക വനിതദിനാഘോഷം കലാസാംസ്‌കാരിക വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. റൂവിയിലെ സ്റ്റാര്‍ ഓഫ് കൊച്ചിന്‍ സമ്മേളന ഹാളില്‍ നടന്ന പരിപാടി ഒ.ഐ.സി.സി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മസ്കത്ത് കോളജ് ഹെഡ് ഓഫ് റിസര്‍ച്ച്‌ ഡോ. രശ്മി കൃഷ്ണ മുഖ്യാതിഥിയായി. വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ലക്ഷ്യങ്ങളിലേക്ക് ഒ.ഐ.സി.സി ഒമാന്‍ വനിത വിഭാഗം മുന്നേറുകയാണെന്ന് ദേശീയ […]

മസ്കത്ത് : വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ട് ഒമാന്‍-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്ബതാമത് സെഷന്‍ മസ്കത്തില്‍ നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിര്‍ അല്‍ സബാഹ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദര്‍ പറഞ്ഞു. നയതന്ത്ര, സാമ്ബത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര […]

ലണ്ടന്‍: ബജറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രകാരം എനര്‍ജി ബില്ലുകളില്‍ മുന്‍കൂര്‍ പണമടയ്ക്കല്‍ മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് മേലില്‍ കൂടുതല്‍ നിരക്ക് ഈടാക്കില്ല. ട്രഷറിയുടെ കണക്കനുസരിച്ച്, ചാന്‍സലര്‍ ജൂലൈ മുതല്‍ ”പ്രീപേമെന്റ് പ്രീമിയം” അവസാനിപ്പിക്കും, ഇത് നാല് ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജ ബില്ലില്‍ പ്രതിവര്‍ഷം 45 പൗണ്ട് ലാഭിക്കുന്നു.ഉപയോക്താക്കള്‍ക്ക് ചെലവ് കൈമാറുന്ന മീറ്ററുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ കാരണം, സാധാരണഗതിയില്‍ കുറഞ്ഞ വരുമാനമുള്ള, പ്രീ പേയ്‌മെന്റ് മീറ്ററുകളുള്ള കുടുംബങ്ങള്‍ക്ക്, ഡയറക്ട് ഡെബിറ്റ് […]

കുവൈത്ത് സിറ്റി: ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നടക്കുന്ന ഏകോപന യോഗങ്ങളില്‍ കുവൈത്ത് പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു. മേഖലയില്‍ പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി എം.പി താമര്‍ അല്‍ ദാഫിരി, എം.പി അല്‍ മഹന്‍, എം.പി അല്‍ ഉബൈദ്, എം.പി ഖാലിദ് അല്‍ തമര്‍, എം.പി […]

കുവൈത്ത് : മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച്‌ കുവൈത്ത് കെ.എം.സി.സി. ഐക്യദാര്‍ഢ്യവും മര്‍ഹൂം ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. സ്നേഹത്തിന്‍റെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വെക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വര്‍ഷകാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എം.സി.സി. നേതാവുമായ […]

മസ്കത്ത്: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. മേഖലയിലെ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണം ഗുണം ചെയ്യുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചക്കു പിന്നാലെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. രണ്ടു മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാനും തീരുമാനമായി. 2001ല്‍ ഒപ്പിട്ട സുരക്ഷ സഹകരണ കരാര്‍ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 2016ല്‍ […]

മസ്കത്ത്: വിദേശത്ത് സ്‌കോളര്‍ഷിപ് മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള വിദ്യാര്‍ഥി, അക്കാദമിക് കൈമാറ്റവുമായി ബന്ധപ്പെട്ടും ഒമാനും റഷ്യയും ചര്‍ച്ച നടത്തി. ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓഫ് സോഷ്യല്‍ പോളിസിയുടെ ഡെപ്യൂട്ടി ചെയര്‍ മുഹമ്മദ് അഖ്മദോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പാര്‍ലമെന്ററി ഫ്രന്‍ഡ്ഷിപ് ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അല്‍ മഹ്റൂഖിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശകലനം ചെയ്തത്. ഇരുരാജ്യങ്ങളും […]

Breaking News

error: Content is protected !!