മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളെയും ഏഷ്യൻ പൗരനെയും ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ-ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസ് വകുപ്പാണ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.

യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]

ലണ്ടന്‍: ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് വര്‍ധനവും. ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ വിലയേക്കാള്‍ മുകളില്‍ തന്നെയാണ് […]

മസ്‌കറ്റ്: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജീവനക്കാരനാണ്.

മസ്കത്ത്: മവേല സെൻട്രല്‍ മാർക്കറ്റില്‍ കത്തിക്കുത്തേറ്റ് പ്രവാസി യുവാവിന് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളില്‍നിന്നുള്ള ആളിനുതന്നെയാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കു ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് സന്ദർശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുടുംബ-ടൂറിസ്റ്റ്-വാണിജ്യ സന്ദര്‍ശന വിസകളാണ്‍ അനുവദിക്കുന്നത്.ഈ മാസം എഴുമുതല്‍ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്‌ത് സന്ദർശന വിസക്ക് അപേക്ഷിക്കാം . ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് […]

യുകെയിലെ പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍.ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരെ അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് നായര്‍ മലയാളിയാണ്. ജനുവരി 30ന് ചൊവ്വാഴ്ച വൈകിട്ടാണ് ലൈംഗികാക്രമണം ഉണ്ടായതെന്ന് യുവതി ആരോപിച്ചു. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഴ്‌സിസൈഡ് പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി ഒന്നിന് വിരാള്‍ […]

കുവൈത്ത്സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 18ാമത് വാർഷിക ആഘോഷം അബ്ബാസിയ പാകിസ്താനി ഓക്‌സ്‌ഫോർഡ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ചു. ദാർ അല്‍ സഹ പോളിക്ലിനിക്‌ മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ ഉദ്ഘാടനം ചെയ്തു. വാർഷിക ഭാഗമായി പുറത്തിറക്കിയ ഇ സുവനീർ ‘മുദിത’യുടെ പ്രകാശനം സബ്‌കമ്മിറ്റി അംഗം അഖിലശ്രീ ഷാബു നിതിൻ മേനോന് കൈമാറി നിർവഹിച്ചു. സുവനീറിന്‌ പേര് നിർദേശിച്ച […]

കുവൈത്ത്സിറ്റി: സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളില്‍ കർശന നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തവരുടെയും പ്രൊഫഷനില്‍ മാറ്റങ്ങളുള്ളവരുടെയും ലൈസൻസുകള്‍ പിൻവലിക്കും.

മസ്കത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂള്‍ ഡയറക്ടർ ബോർഡിന് മുന്നിലെത്തി. ഇന്ത്യൻ സ്‌കൂളില്‍ നിലനില്‍ക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളില്‍ ബോർഡിനു മുന്നിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കു നല്‍കിയ ഉറപ്പുകള്‍ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നടന്ന സ്കൂള്‍ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് രക്ഷിതാക്കള്‍ നേരിട്ടെത്തി വിഷയങ്ങള്‍ ചർച്ച ചെയ്തത്. ഇന്ത്യൻ […]

Breaking News

error: Content is protected !!