ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി നോട്ടിസില്‍ പറയുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘം സമാനമായ രീതിയില്‍ ലിവര്‍പൂളിലെ ഒരു […]

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ആഴ്ചതോറും നടത്തി വരാറുള്ള ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന് (ബുധന്‍) നടക്കും. കുവൈത്ത് സിറ്റിയിലുള്ള ബി.എല്‍.എസിന്റെ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രത്തിലാണ് ഈ ആഴ്ചയിലെ ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വായും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും നേരീട്ട് പങ്കെടുക്കുന്നതാണ്. രാവിലെ 11.30 മുതലാണ് ഓപ്പണ്‍ ഹൗസ്.10.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ശര്‍ക്കിലെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ കുവൈറ്റ് ടവറിന് സമീപത്തേക്ക് വൈകുന്നേരം മുതല്‍ ഒഴുകി എത്തിയ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനു പേര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്നതും അദ്ഭുത പൂര്‍ണവുമായ ദൃശ്യാനുഭവമായിരുന്നു. രാത്രി 8 മണിക്ക് തുടങ്ങിയ ശബ്ദ വെളിച്ച സന്നിവേഷങ്ങള്‍ കാണികള്‍ക്ക് പുതിയ അനുഭവങ്ങളായിരുന്നു. ആയിരകണക്കിന്ന് ഡ്രോണുകള്‍ ആകാശത്തു കുവൈറ്റിന്റെ സംസ്ക്കാരിക പൈതൃകങ്ങള്‍ വരച്ചു കാട്ടി. കുവൈത്ത് ടവറിന്റെ മുകളില്‍ രാഷ്ട്രത്തിന്റെ അമീറിന്റെയും കിരീടാവകാശികളുടെയും ചിത്രം തെളിഞ്ഞതോടു കൂടി […]

പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒമാന്‍ മന്ത്രിസഭ. ഇത് നടപ്പിലാകുന്നതോടെ വിദേശത്തുനിന്നുള്ള പ്രവാസി നിക്ഷേപകരും ഒമാനി സ്വദേശി നിക്ഷേപകരെ പോലെ തന്നെ പരിഗണിക്കപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ച്‌ നല്‍കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും വാണിജ്യ രജിസ്ട്രേഷന്‍ ഫീസ് കുറക്കുക. ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. മന്ത്രിസഭ യോഗത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുല്‍ത്താന്‍ […]

മസ്‌കത്ത്: വരാന്ത്യ അവധി മൂന്നു ദിവസമാക്കില്ലെന്ന് വ്യക്തമാക്കി ഒമാന്‍. തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തി ദിവസം നാലു ദിവസമാക്കാനും ലക്ഷ്യമിടുന്നില്ലെന്നും മന്ത്രി മജ്‌ലിസ് ശൂറ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്തെ മിനിമം വേതനം 500 റിയാലാക്കി ഉയര്‍ത്തുകയും തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കുന്നതുവരെ ശമ്ബളം നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിനാണ് പരിപാടി നടക്കുക. പ്രസ്തുത പരിപാടിയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തുടങ്ങിയ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ ഒസി വക്താവ് അജിത് മുതയില്‍ അറിയിച്ചു. ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മാര്‍ച്ച് അഞ്ചിനു ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സ്വീകരണവും, പ്രവാസി സംഗമവും വൈകുന്നേരം അഞ്ചര മണിവരെ […]

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനാഘോഷ വേളയില്‍ വാട്ടര്‍ പിസ്റ്റള്‍ പ്രയോഗത്തിലും വെള്ളം നിറച്ച ബലൂണ്‍ കൊണ്ടുള്ള ഏറിലും നിരവധി പേര്‍ക്ക് പരുക്ക്. 167 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പേര്‍ക്കും കണ്ണുകള്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി അല്‍ ബഹര്‍ ആശുപത്രിയിലേക്ക് മാറ്റി. കണ്ണുകളില്‍ ഏല്‍ക്കുന്ന നേരിയ പ്രഹരം പോലും റെറ്റിന ഡിറ്റാച്ച്‌മെന്റ്, കാഴ്ച നഷ്ടപ്പെടല്‍, മുറിവോ ദ്വാരമോ രൂപപ്പെടല്‍ […]

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴില്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്ബ് നടത്തി. കുവൈത്തിന്റെ ദേശീയ-വിമോചന ദിനാചരണവുമായി ബന്ധപ്പെടുത്തി ‘എന്റെ രക്തം കുവൈത്തിന്’ എന്ന ബ്ലഡ് ബാങ്കിന്റെ ക്യാമ്ബയിനുള്ള പിന്തുണ കൂടിയായിട്ടാണ് ക്യാമ്ബ് നടത്തിയത്. 2023 ഫെബ്രുവരി 22നാണ് ക്യാമ്ബ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റിലെ വിവിധ […]

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷന്‍ 2040 പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍ വിലയിരുത്തി. വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക ദിനമായി ആചരിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ […]

മസ്‌കത്ത്: ഇറാനിയന്‍ നഗരമായ മശ്ഹദിലേക്കും കസാഖ്സ്ഥാനിലെ അല്‍ മാതിയിലേക്കും പുതിയ വിമാന സര്‍വീസുകള്‍ നടത്താന്‍ ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. ഇറാനിലെ സലാം എയറിന്‍റെ മൂന്നാമത്തെ സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സര്‍വീസുമാണിത്. ഈ മാസം 21നാണ് മസ്കത്തില്‍ നിന്ന് മശ്ഹാദിലേക്ക് സര്‍വീസ് ആരംഭിച്ചത്. അല്‍ മാതിയിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണ് പുതിയ സര്‍വീസ് ആരംഭിച്ചതെന്ന് സലാം എയര്‍ അധികൃതര്‍ […]

Breaking News

error: Content is protected !!