ലണ്ടന്‍: ആരോഗ്യ മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു തുടര്‍ സമരങ്ങള്‍. എന്‍എച്ച്എസ് നഴ്സുമാരുമായി സര്‍ക്കാര്‍ സമവായ ചര്‍ച്ചകളിലാണ്. ഇതിനിടെ ഫിസിയോതെറാപ്പിസ്റ്റുമാരും ആംബുലന്‍സ് ജീവനക്കാരും സമരവുമായി മുന്നോട്ട് പോകുന്നതോടെ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതീക്ഷയിലാണ്. ശമ്പള വര്‍ദ്ധനവും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നേരത്തേ സമരം തത്ക്കാലത്തേക്ക് നിര്‍ത്തിയിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍, ഫിസിയോതെറാപിസ്റ്റുകള്‍, […]

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികള്‍ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ജനറല്‍ മാനേജര്‍മാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉള്‍പ്പെടുന്ന സൂപ്പര്‍വൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതില്‍ ഉള്‍പ്പെടുന്നില്ല. 2021 ലെ മന്ത്രിതല പ്രമേയ നമ്ബര്‍ (46/ടി) യിലെ ആര്‍ട്ടിക്കിള്‍ 49 ലെ വാചകത്തിലെ […]

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് ഉസ്ബകിസ്താന്‍ വിദേശകാര്യ മന്ത്രി വ്ലാദിമിര്‍ നൊറോവുമായി കൂടിക്കാഴ്ച നടത്തി. ബകുവില്‍ ചേരുന്ന ചേരിചേരാ പ്രസ്ഥാന ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷിബന്ധങ്ങള്‍, പൊതുതാല്‍പര്യമുള്ള വിവിധ സുപ്രധാന മേഖലകള്‍ക്കുള്ള ചട്ടക്കൂടുകള്‍, അഫ്ഗാനിസ്താന്‍, യുക്രെയ്ന്‍ പ്രതിസന്ധി തുടങ്ങി നിലവിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു. സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി നിക്കോള സെലാകോവിച്ചുമായും വിദേശകാര്യ […]

മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അങ്കണത്തില്‍ ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാള്‍ ഉദ്ഘാടനം ചെയ്തു. ഒമാനിലെ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ധനകാര്യ മന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അല്‍ യൂസഫ്, ഉന്നതര്‍, വിശിഷ്ട വ്യക്തികള്‍, ജി.സി.സി അംബാസഡര്‍മാര്‍, […]

മസ്കത്ത്: യു.എ.ഇ-ഒമാന്‍ റെയില്‍വേ പദ്ധതിക്കായി ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇ.പി.സി കാരാര്‍ (എന്‍ജിനീയറിങ്, നിര്‍വഹണം, നിര്‍മാണം) നല്‍കുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ സഈദ് ബിന്‍ ഹമൂദ് അല്‍ മവാലി പറഞ്ഞു. ഒമാനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്‍റെ ഭാവി പദ്ധതികള്‍ വിശദീകരിക്കവേ കഴിഞ്ഞദിവസമാന് ഇക്കാര്യം അറിയിച്ചത്. റെയില്‍ പദ്ധതിയുടെ നടത്തിപ്പിന് കഴിഞ്ഞമാസം സുപ്രധാന ചുവടുവെപ്പ് അധികൃതര്‍ […]

ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ […]

കുവൈത്ത് സിറ്റി: ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്‌ട്രോണിക് പേയ്‌മെന്റിനായി ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തില്‍ നിലവില്‍ ലഭ്യമായ ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങള്‍ക്ക് സമാനമായി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ […]

പ്രവാസി: തൊഴിലാളികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുവൈത്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി. തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും വഞ്ചനയും കൃത്രിമത്വവും തടയലും ലക്ഷ്യമിട്ടാണ് പദ്ധതി. പ്രവാസി ജീവനക്കാരുടെ പൂര്‍ണ ഔദ്യോഗിക വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും.കുവൈത്ത് മൊബൈല്‍ ഐഡി ആപ് വഴിയാണ് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ലഭ്യമാവുക. മൊബൈല്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത് വാലറ്റില്‍ ക്ലിക്ക് ചെയ്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ഇന്‍സ്റ്റാള്‍ ചെയ്യാം.

മസ്കത്ത്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാനി ബിസിനസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അല്‍ ആലം പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമാന്‍ വിഷന്‍ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സുല്‍ത്താന്‍ സംസാരിച്ചു. ഒമാനില്‍ സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധ നല്‍കുന്നുണ്ടെന്നും സര്‍ക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റിയും സുല്‍ത്താന്‍ പറഞ്ഞു. ഒമാനി സമ്ബദ്‌വ്യവസ്ഥയുടെ ഭാവി […]

മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ 12ാമത് സെഷന്‍ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറല്‍ ഓഫിസില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലര്‍ കാര്യ, പാസ്‌പോര്‍ട്ട്, വിസ, വിദേശത്തുള്ള ഇന്ത്യന്‍ കാര്യങ്ങള്‍ (സി.പി.വി ആന്‍ഡ് ഒ.ഐ.എ ) എന്നിവക്കുള്ള അണ്ടര്‍ സെക്രട്ടറി ഔസഫ് സഈദും ഒമാന്‍ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തിയുടേയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള […]

Breaking News

error: Content is protected !!