ഒമാന്‍-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ‘ഖഞ്ചര്‍ ഒമാന്‍ 2023’ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ സൈനിക പരിശീലന മേഖലയില്‍ കഴിഞ്ഞദിവസം ആരംഭിച്ചു. കോസ്റ്റ് സെക്യൂരിറ്റി ഫോഴ്‌സ് പ്രതിനിധീകരിക്കുന്ന റോയല്‍ ആര്‍മി ഓഫ് ഒമാനും ബ്രിട്ടീഷ് സൈന്യത്തിന്റെ യൂനിറ്റുകളും ചേര്‍ന്നാണ് അഭ്യാസം നടത്തുന്നത്. നിരവധി സൈനിക പ്രവര്‍ത്തനങ്ങളും സംയുക്ത ഫീല്‍ഡ് പരിശീലനവും നടക്കും. പരിശീലനം ഫെബ്രുവരി 13 വരെ നീളും.സൗഹൃദ രാജ്യങ്ങളിലെ സൈന്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുള്ള ചട്ടക്കൂടിന്‍റെ ഭാഗമായാണ് പരിപാടി.

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ വെച്ച്‌ മരണപ്പെട്ടത്. 40 വര്‍ഷത്തോളം മസ്കത്തില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ – ശോഭ ജോണ്‍ റോയല്‍ ഒമാന്‍ ആശുപത്രി ജീവനക്കാരിയാണ്. മക്കള്‍ – സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്). സഹോദരങ്ങള്‍ – പരേതനായ സണ്ണി […]

19% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരരംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് വഴിയൊരുക്കുന്ന രീതിയില്‍ ആവശ്യങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച നടത്താന്‍ യൂണിയന്‍ തയ്യാറായിരിക്കുകയാണ്. 40,000-ലേറെ എന്‍എച്ച്എസ് നഴ്സുമാരും, ആംബുലന്‍സ് ജോലിക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. എന്‍എച്ച്എസ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമരപരിപാടിയായി ഇത് മാറും. 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് നടത്തുന്ന നഴ്സുമാര്‍ക്കൊപ്പം ആദ്യമായി പിക്കറ്റ് ലൈനില്‍ ആംബുലന്‍സ് ജോലിക്കാര്‍ ചേരുമ്പോള്‍ ജീവനുകള്‍ അപകടത്തിലാകുമെന്ന് […]

കുവൈത്തില്‍ ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആറു ഗവര്‍ണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയില്‍ 26,771 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതര്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഇതുസംബന്ധമായ നിര്‍ദേശത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. പുതിയ നിര്‍ദേശ പ്രകാരം സ്വകാര്യ ഭവനങ്ങളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കണക്ഷന്‍ വിച്ഛേദിക്കും. ജല ഉപഭോഗം ഉയര്‍ന്ന നിലയിലാണെങ്കില്‍ വൈദ്യുതിക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ റദ്ദാക്കുമെന്നും അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ഊര്‍ജം സംരക്ഷിക്കുന്നതിന് ആവശ്യമായ […]

ലോക ജനാധിപത്യ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇന്‍ഫര്‍മേഷന്‍ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം കുവൈത്തും ഖത്തറുമാണുള്ളത്. യു.എ.ഇ നാലാമതും ബഹ്റൈന്‍ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്. സൗദി അറേബ്യ ആറാം സ്ഥാനത്താണുള്ളത്. ആഗോളാടിസ്ഥാനത്തില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സുല്‍ത്താനേറ്റ്സ് 125ല്‍ എത്തി. 2021ല്‍ 130ാം സ്ഥാനത്തായിരുന്നു ഒമാന്‍. ആഗോളതലത്തില്‍ നോര്‍വേയാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡും അയര്‍ലന്‍ഡുമാണ് രണ്ടും […]

മുസന്ദം ഗവര്‍റേറ്റിലെ ഖസബ് വിലായത്തിലെ മലയില്‍ കൂടുങ്ങിയ മൂന്ന് സ്വദേശി പൗരന്‍മാരെ രക്ഷിച്ചു. ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തുന്നത്. വിദഗ്ധ ചികിത്സക്കായി ഇവരെ ഖസബ് ആശുപത്രിയലിലേക്ക് മാറ്റുകയും ചെയ്തു. മലകയറുന്നവര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍: അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി. പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും ഈ കാലാവസ്ഥാ മാറ്റത്തില്‍ ബാധിക്കപ്പെടും. എന്നാല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സും, വെല്‍ഷ് […]

കുവൈത്തിലെ വഫ്ര ഏരിയയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി. കേന്ദ്രം നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. 146 ബാരലുകള്‍, രണ്ടു ടാങ്കുകള്‍, വില്‍പനക്ക് തയാറായ 270 കുപ്പി മദ്യം എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. നിയമനടപടി സ്വീകരിക്കുന്നതിനായി പിടികൂടിയ വസ്തുക്കള്‍ക്കൊപ്പം പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തു വന്നുപോകാനായി ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഉടമകള്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങിയാലും ദീര്‍ഘകാല വീസ റദ്ദാക്കില്ല.

Breaking News

error: Content is protected !!