സൗദി അറേബ്യയും ഒമാനും സംയുക്തമായി റിയാദില്‍ സംഘടിപ്പിക്കുന്ന വ്യാപാര പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്കുവെക്കലും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തലുമാണ് മേള ലക്ഷ്യം വെക്കുന്നത്. സൗദി വാണിജ്യ മന്ത്രാലയവും ഒമാന്‍ വാണിജ്യമന്ത്രാലയവും ചേര്‍ന്നാണ് ചതുര്‍ദിന മേള ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച മേളയില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം. റിയാദ് എക്സിറ്റ്‌ ഒമ്ബതിലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം.സാംസ്‌കാരിക വിനിമയവും […]

മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള നാര്‍കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റാണ് ഏഷ്യന്‍ വംശജരായ പ്രതികളെ പിടികൂടുന്നത്. അന്താരാഷ്‌ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. 54 കിലോയിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും 24 കിലോ കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ സ്ഥലത്തിന് സമീപത്തെ ബീച്ചുകള്‍ പരിശോധിക്കാന്‍ പൊലീസ് നായ്ക്കളെയും ഉപയോഗിച്ചിരുന്നു. […]

ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.തപാല്‍ അപേക്ഷകളില്‍ മുതിര്‍ന്നവര്‍ക്ക് 85 പൗണ്ടില്‍ നിന്ന് 93 പൗണ്ടായും […]

യു എസില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ടയര്‍ നിക്കോള്‍സ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നിക്കോള്‍സ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നിക്കോള്‍സിനെ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ വിവിധ രീതികളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍, […]

കുവൈറ്റ് സിറ്റി: ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്’ കേരള ആര്‍ട്ട്‌ ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് 44ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകന്‍ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു. ഇതിനെതിരെ കേരളത്തില്‍ നിന്നാണ് ശക്തമായ ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാന്‍ ഭയം തോന്നുന്നൊരു കാലത്ത് തന്നെപോലുള്ളവര്‍ക്ക് ഊര്‍ജ്ജ്വം പകരുന്ന അഭിമാനകരമായ അനുഭവമാണ് കലയുടെ സമ്മേളന നഗറില്‍ നിന്ന് ലഭിക്കുന്നതെന്നും […]

പ്രവാസികള്‍ക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന്‍ ഓഫ് ദ ബേസിക് ഇവാല്വേറ്റേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (കബേര്‍). പ്രവാസികളുടെ മെഡിക്കല്‍ ഫീസ് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. മെഡിക്കല്‍ ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ പല പ്രവാസികളും ക്ലിനിക്കുകളും ആശുപത്രികളും സന്ദര്‍ശിക്കുകയോ ആവശ്യമായ പരിശോധനക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് കബേര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ ഉടന്‍ തുറക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഒമാന്‍: പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. വര്‍ഷങ്ങള്‍ കൊണ്ട് മിമിക്രി രംഗത്ത് സജീവമായ താരം വൊഡാഫോണ്‍ കോമഡി സ്‌റ്റേഴ്സില്‍ കൂടി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലും താരം പങ്കെടുക്കുകയാണ്. കൂടാതെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിദേശ പരിപാടിക്കിടെ ബിനു അടിമാലിയേയും സംഘത്തെയും അപമാനിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിനു അടിമാലി, ഉല്ലാസ് പന്തളം […]

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്. […]

കുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് തൊഴിലാളി യൂനിയന്‍. വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. പ്രാദേശിക വിപണിയില്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളി യൂനിയന്‍ മേധാവി ധാഹര്‍ അല്‍ സുവയാന്‍ വ്യക്തമാക്കി. തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദിനോട്‌ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ രൂക്ഷമായ തൊഴിലാളി […]

വാഹനാപകടത്തില്‍ ഓയൂര്‍ ഓടനാവട്ടം പരുത്തിയറ വേളൂര്‍ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്റെ ഭാര്യ അനു ഏബല്‍ (34) മരിച്ചു. 28ന് വൈകീട്ട് കുവൈത്തില്‍ ഫര്‍വാനിയ ദജീജിലെ ജോലി കഴിഞ്ഞു ബസില്‍ കയറാന്‍ റോഡു മുറിച്ച്‌ കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.തീവ്ര പരിചരണവിഭാഗത്തില്‍ കഴിയവേയാണ് മരണം. കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.കൊട്ടാരക്കര കിഴക്കേ തെരുവ് താളിക്കംവിള വീട്ടില്‍ അലക്‌സ് കുട്ടിയുടേയും ജോളിക്കുട്ടിയുടേയും […]

Breaking News

error: Content is protected !!