മസ്‌കത്ത്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവ് വരുംദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും 16 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തണുപ്പും ശക്തമായി. തണുപ്പിനെ പ്രതിരോധിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കമ്ബിളി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വര്‍ധിക്കുന്നത് ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. […]

മസ്‌കത്ത്: കൊറോണക്കാലത്ത് പോലും തട്ടിപ്പുകളുടെ പെരുമഴയായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മുന്‍കാലങ്ങളെക്കാള്‍ ഗണ്യമായി വര്‍ദ്ധിച്ചു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവിലും വന്‍തട്ടിപ്പുകള്‍ ലോകമെമ്ബാടുമുള്ള മലയാളികളെ പ്രത്യേകിച്ച്‌ ഗള്‍ഫ് മലയാളികളെ ലക്ഷ്യമിട്ടു തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു തട്ടിപ്പുകളുടെ വ്യാപ്തി തലം നമ്മള്‍ ഒക്കെ ഊഹിക്കുന്നതിന് അപ്പുറമാണ് വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികളാണ് പ്രധാന ഇരകള്‍. തട്ടിപ്പ് നടത്തുന്ന മിക്കവരും മലയാളികളാണ് വിസ, ഉയര്‍ന്ന പലിശ കിട്ടുന്ന നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് പങ്കാളിത്തം, മണിചെയിന്‍ പരിണാമം […]

ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്‌സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.ബോറിസ്, […]

കുവൈത്തില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്‍റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി പ്രാദേശിക മാധ്യമം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളില്‍ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴില്‍ വിപണിയില്‍ സ്വദേശി പൗരന്മാരുടെ വര്‍ധന പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ജനസംഖ്യ […]

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിനു പുറത്തുള്ള കുവൈത്ത് വിസയുള്ള പ്രവാസികള്‍ ജനുവരി 31നു മുമ്ബ് തിരിച്ച്‌ പ്രവേശിക്കണം. അല്ലാത്തപക്ഷം ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാകും. ഇതോടെ വിസയുള്ള പലരും കുവൈത്തില്‍ മടങ്ങിയെത്തി. കോവിഡിനെ തുടര്‍ന്ന് കുടുംബങ്ങളെ നാട്ടിലാക്കിയ പലരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വിസ നഷ്ടപ്പെടാതിരിക്കാന്‍ കുവൈത്തില്‍ വന്ന് മടങ്ങുന്നവരും ഉണ്ട്. മൂന്നു […]

ഒമാനില്‍ താമസസ്ഥലം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടി.മത്ര വിലായത്തിലായിരുന്നു ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിദേശികളായിരുന്നു ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കത്ത്: കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ അപലപിച്ച്‌ ഒമാന്‍. ഇത്തരം പ്രവര്‍ത്തികള്‍ തീവ്രവാദത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ ക്രിമിനല്‍ കുറ്റമാക്കാനും ശിക്ഷിക്കാനും രാജ്യാന്തര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ ആണിക്കല്ല് നിങ്ങളാണ്. ഇതൊരു വിടവാങ്ങലല്ല”-അവസാന സന്ദേശത്തില്‍ മുസല്ലിം പറഞ്ഞു. 2013 […]

നാട്ടില്‍ വച്ചാണ് കോതമംഗലം ചെമ്മീന്‍കുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമായ സ്റ്റീഫന്‍(51) മരിച്ചത്. പതിവായി പ്രഭാത സവാരിയ്ക്ക് പോയിരുന്ന സ്റ്റീഫന്‍ ശനിയാഴ്ചയും ഓടാന്‍ പോയിരുന്നു. മൂത്തമകള്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള വീടായതിനാല്‍ കുറെ നേരമായി തുറന്നു കിടക്കുന്ന മുന്‍ വാതില്‍ കണ്ട് അയല്‍പക്കത്തുള്ളവര്‍ കയറി നോക്കിയപ്പോള്‍ അടുക്കള വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പിന്നീട് […]

കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്തവര്‍ ഉള്‍പ്പെടെ ഇവരിലുണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും വിരലടയാള പരിശോധനയും […]

Breaking News

error: Content is protected !!