ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും.മഞ്ഞിന്റെ വെള്ളപുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്. ഈ വര്‍ഷം ആദ്യമായി ഇവിടത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈനസ് 2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്‍റെ ഭാഗമായി നടക്കുന്ന മാജിക്ക് ഷോ പ്രേക്ഷകരെ വിസ്മയലോകത്തേക്ക് കൊണ്ടുപോകുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങള്‍ ആസ്വാദനത്തിന്‍റെ നവ്യാനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. മാന്ത്രികതയുടെ വിസ്മയച്ചെപ്പു തുറന്നുള്ള പ്രകടനങ്ങള്‍ ഖുറം നാചുറല്‍ പാര്‍ക്കില്‍ മാന്ത്രികന്‍ ഫ്രെഡ് ഷാര്‍പ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ മാന്ത്രികനാണ് ഫ്രെഡ് ഷാര്‍പ്പ്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ഷോ ജനുവരി 26 വരെ നീളും. കാണികളെ ആകര്‍ഷിക്കുന്ന ഫയര്‍ ഷോകളും […]

ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ പ്രഖ്യാപനം. ഇതേ ദിവസം ഫിസിയോതെറാപ്പിസ്റ്റുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കാര്‍ക്കിടയിലെ ശക്തമായ […]

കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോണ്‍ മാത്യു നാട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വര്‍ഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. അറുപതുകളില്‍ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തില്‍ ജീവനക്കാരനായി ചേര്‍ന്ന ജോണ്‍ മാത്യു, പിന്നീട് നിരവധി കമ്ബനികളില്‍ ജോലി ചെയ്യുകയും വ്യവസായിയായി വളരുകയായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗവും മേധാവിയുമായിരുന്ന അദ്ദേഹം […]

കുവൈറ്റ് സിറ്റി: അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികള്‍ പിടിയില്‍. ജലീബ് ശുവൈഖില്‍ ആണ് 9 പേര്‍ അറസ്റ്റിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പണം, രസീതുകള്‍, കളിക്കുന്ന ചീട്ടുകള്‍ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ല്‍ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകള്‍. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാല്‍ ആണ്. 2020ല്‍ ഇത് 7,245 റിയാല്‍ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വര്‍ധിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍, 7,20,000 റിയാലിന്‍റെ വര്‍ധനയാണ് വന്നത്. 2020ല്‍ ആകെ വരുമാനം 12,39,000 റിയാലായിരുന്നു. 2020ലെ 171 ചിത്രങ്ങളെ […]

മസ്കത്ത്: ബഹിരാകാശ ഗവേഷണ പരിപാടിയില്‍ ഒമാനെ സഹായിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍. ഒ). ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് അറബ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ല്‍ ഒമാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആര്‍.ഒയുടെ സഹായം തേടാനുള്ള വാതിലുകള്‍ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്‌ഠിത […]

സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍ വന്നു. പീക്ക് സമയങ്ങളില്‍ ഡിഷ് വാഷര്‍ പോലുള്ളവ ഉപയോഗിക്കാതെ, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുന്ന പങ്കെടുക്കുന്ന വീടുകള്‍ക്കാണ് പണം നല്‍കുക. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്. വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച […]

ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വില്‍ക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് കടലിലേക്ക് തിമിംഗലങ്ങള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസിലെ ഫിഷറീസ് സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊഹ്‌സെന്‍ അല്‍ മുതൈരി ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖാറൂഹ് ദ്വീപിനു സമീപം രണ്ടു തിമിംഗലങ്ങളെ കണ്ടതായി വിഡിയോ പ്രചരിക്കുന്നുണ്ട്. തിമിംഗലങ്ങളെ സാന്നിധ്യം കണ്ടെത്താന്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്താനും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് […]

Breaking News

error: Content is protected !!