മസ്‌കത്ത്: വെറ്റിനറി വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാന്‍. ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനല്‍ കമ്ബനി ഫോര്‍ വെറ്റിനറി വാക്സിന്‍സും ഇന്ത്യന്‍ കമ്ബനിയായ ഇന്‍ഡോവാക്സും തമ്മിലാണ് കരാര്‍. ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വെറ്റിനറി വാക്സിന്‍ ഒമാനില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും രാജ്യാന്തര വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

മസ്കത്ത്: തലസ്ഥാനനഗരിക്ക് ആഘോഷരാവുകള്‍ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സിന് വ്യാഴാഴ്ച തുടക്കം. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലില്‍ വിവിധങ്ങളായ വിനോദ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഖുറം നാചുറല്‍ പാര്‍ക്ക്, അല്‍ നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ എന്നിങ്ങനെ നാലു വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവല്‍. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണംചെയ്തത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും […]

പല പ്രദേശങ്ങളിലും യെല്ലോ അല്ലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബര്‍ അലര്‍ട്ടും നിലവില്‍ നല്‍കിയിട്ടുണ്ട്. രാത്രിയില്‍ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ സ്‌കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ മോശമാകുമെന്ന് […]

രാജ്യത്ത് ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തെ അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്‌റാഅ്മിഅ്‌റാജ് അവധി. ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതു അവധി ലഭിക്കും.ദേശീയ ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തി ദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കുവൈത്തില്‍ കാറിനുള്ളിലിരുന്ന മദ്യപിച്ചതിന് പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും. 35 വയസുകാരനായ യുവാവും 41 വയസുകാരിയുമാണ് പിടിയിലായത്. നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി. പിടിയിലായ യുവാവ് സിറിയന്‍ പൗരനും യുവതി ഫിലിപ്പൈന്‍കാരിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ദോഹ ഷാലെയ്‍സില്‍ വെച്ച്‌ പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയത്. ബീച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുവൈത്തില്‍ അബ്രാഖ് ഖൈതാന്റെ തെക്കുഭാഗത്ത് നടത്തിയ പരിശോധനയില്‍ താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് റസിഡന്‍റ്സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്റെ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. പിടിയിലായവരെ കൂടുതല്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന തുടരുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി ഒമാന്‍.വേള്‍ഡ് േഡറ്റ എന്‍സൈക്ലോപീഡിയയായ നംബിയോയുടെ പുയിയ പട്ടികയയില്‍ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. 196.7 പോയന്റുമായി നെതര്‍ലന്‍ഡ്‌സ് ഒന്നാം സ്ഥാനത്തും 194.7 പോയന്റുമായി ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് (മൂന്ന്), ലക്സംബര്‍ഗ് (നാല്), ഫിന്‍ലന്‍ഡ് (അഞ്ച്), ഐസ്‌ലന്‍ഡ് (ആറ് ), ഓസ്ട്രിയ (ഏഴ്), ആസ്‌ട്രേലിയ (ഒമ്ബത്), നോര്‍വേ (10) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ സ്ഥാനങ്ങള്‍. 184.7 പോയന്റുമായി അറബ് രാജ്യങ്ങളുടെ പട്ടികയില്‍ […]

ലണ്ടന്‍: മെറ്റ് പോലീസ് ഓഫീസര്‍ പദവി ഉപയോഗിച്ച് സ്ത്രീകളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ബലാത്സംഗക്കാരന്‍ ഡേവിഡ് കാരിക്കിന്റെ തനിനിറം പുറത്ത്. ഡസന്‍ കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് സമ്മതിച്ചതോടെയാണ് പോലീസ് ഓഫീസറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ഇയാളെ പരിചയപ്പെട്ട് ബന്ധത്തിലായ ഒരു സ്ത്രീ കാരിക്കില്‍ നിന്നും നേരിട്ട അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസുകാരനായതിനാല്‍ തന്നെ ആരും തൊടില്ലെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ സെക്സിനിടെ ഔദ്യോഗികമായി ലഭിച്ച തോക്കും, […]

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കുവൈത്തില്‍ പ്രത്യേക ക്യാമറ സ്ഥാപിച്ചു. സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, അകലം പാലിക്കാതിരിക്കുക, അമിത വേഗം, സിഗ്‌നല്‍ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുക തുടങ്ങിയ നിയമ ലംഘകരേയും ക്യാമറ പിടികൂടും.

കുവൈത്തില്‍ വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും.ആറു മാസമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ ജനുവരി 31നുമുമ്ബ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റസിഡന്‍റ്സ് പെര്‍മിറ്റ് സ്വയം റദ്ദാകും. ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി റസിഡന്‍സി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫവാസ് അല്‍ മഷാന്‍ അറിയിച്ചതായി അറബ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. റസിഡന്‍സ് പെര്‍മിറ്റ് റദ്ദായാല്‍ പുതിയ നടപടിക്രമങ്ങളും അംഗീകാരങ്ങളും ഇല്ലാതെ രാജ്യത്ത് […]

Breaking News

error: Content is protected !!