ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇനി സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും. ആയിരം കോടിയുടെ സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. അന്തരവകാശികള്‍ ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു ജയലളിതയുടെ മരണം. ഇതോടെയാണ് സ്വത്തു തര്‍ക്കം തുടങ്ങിയത്. വിധി വന്നതോടെ ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ് അടക്കമുള്ള സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനന് അവസാനമായി. ചെന്നൈ പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് […]

ടാക്സി ഡ്രൈവര്‍ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത സംഭവത്തില്‍ 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 2012ലാണ് തൃശൂര്‍ ചേലക്കര സ്വദേശിയായ ടാക്സി ഡ്രൈവര്‍ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തത്. 9 പേര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസില്‍ ഒരാള്‍ കൂറുമാറി മാപ്പുസാക്ഷിയായി.തെളിവില്ലാത്തതിനാല്‍ ഒരാളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.പാലക്കാട് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ ആറിനാണ് വിനോദയാത്രക്കെന്ന പേരില്‍ ചേലക്കര സ്വദേശിയായ രഘുവിനെ വിനോദയാത്രക്ക് ഓട്ടം വിളിച്ച്‌ വിജനമായ സ്ഥലത്തുവച്ച്‌ […]

ഹൈദരാബാദ്; വീണ്ടും കുഞ്ഞുങ്ങളുടെ ജീവന്‍ എടുത്ത് കുഴല്‍ കിണറുകള്‍. തെലങ്കാനയിലാണ് കുഴല്‍ക്കിണറില്‍ വീണ് ഒരു കുഞ്ഞിന്റെയും കൂടി ജീവന്‍ പൊലിഞ്ഞത്. മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനവും കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമാക്കികൊണ്ട് ഇന്ന് കുട്ടിയുടെ മൃതശരീരം പുറത്തെടുക്കുകയായിരുന്നു. പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മൂന്ന് വയസുകാരനായ മകന്‍ സായ് വര്‍ധന്‍ ആണ് കുഴല്‍ക്കിണറില്‍ വീണത്. ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടി വീണത്. മേദക് ജില്ലയില്‍ പുതിയതായി കുഴിച്ച കിണറിലേക്ക് ബുധനാഴ്ച വൈകീട്ടാണ് കുട്ടി […]

കാസര്‍കോട്: ഗോവയില്‍നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനി​​െന്‍റ ഭാര്യ ആമിന (63) ആണ് മരിച്ചത്. ബുധനാഴ്​ച വൈകീട്ടോടെയാണ് വീട്ടില്‍​െവച്ച്‌ കുഴഞ്ഞുവീണ് മരിച്ചത്. അതേസമയം സ്രവം കോവിഡ് പരിശോധനക്ക്​ അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃരുടെ […]

ലണ്ടന്‍: പ്രധാന മന്ത്രിയുടെ സ്റ്റാഫ് ലോക്ക് ഡൌണ്‍ ലംഘിച്ചു യാത്ര നടത്തിയതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കവെ ബ്രിട്ടനില്‍ മരണ സംഖ്യ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കൊറോണ ബാധ മൂലമുള്ള മൊത്തം മരണം 46,000 കടന്നെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്ററ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 37,837 പേരാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം യുകെ യില്‍ ഇത് വരെ മരണപ്പെട്ടത്. വ്യാഴാഴ്ച്ച പുതിയതായി 377 പേര്‍ കൂടി […]

ദോഹ: മുമ്ബില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ നാല് വര്‍ഷമായി ജി.സി.സി കടന്ന് പോകുന്നതെന്ന് സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്റഫ്. ഉടന്‍ തന്നെ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാന്‍ ജി.സി.സിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അല്‍ ഹജ്റഫ് പറഞ്ഞു.ജി.സി.സിയുടെ 39ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ചാം പതിറ്റാണ്ടി​െന്‍റ തൊട്ടു പിറകേയാണ് ജി.സി.സി എത്തി നില്‍ക്കുന്നത്​. എന്നാല്‍ വലിയ പ്രതിസന്ധികളിലൂടെയാണ് സമിതി കടന്നു പോകുന്നത്​.മുമ്ബത്തേക്കാളുപരി പരസ്​പര […]

മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്. വിടവാങ്ങിയത് പത്രാധിപരും എഴുത്തുകാരനുമായി തിളങ്ങിയ സോഷ്യലിസ്റ്റ് നേതാവ്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി). […]

ലണ്ടന്‍: കൊറോണ വൈറസ് ബാധ മൂലമുള്ള മരണ നിരക്കില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് ബ്രിട്ടനിലെന്ന് റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയിലെ ഓരോ മില്ല്യന്‍ ആളുകളില്‍ നിന്നും 891 പേര്‍ യുകെയില്‍ മരണപ്പെട്ടു. ഇറ്റലിയും ബെല്‍ജിയവുമാണ് യുകെക്ക് പിന്നിലുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. 19 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൊത്തം മരണ നിരക്കില്‍ […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീര്‍ഘയാത്ര നടത്തിയ പ്രധാനമന്ത്രിയുടെ സഹായി ഡോമിനിക് കുമ്മിങ്ങ്സ് നിയമം ലംഘിച്ചെന്ന് പോലിസ്. എന്നാല്‍ അദ്ധേഹത്തിനെതിരെ തുടര്‍ നടപടികള്‍ എടുക്കെണ്ടതില്ലന്നാണ് പോലിസ് നിലപാട്. അതെ സമയം ഡോമിനിക് കുമ്മിങ്ങ്സിനെ നിരുപാധികം പിന്തുണച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വരും ദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടേണ്ടി വരും. കഴിഞ്ഞാഴ്ച കുമ്മിങ്ങ്സിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 50 ലധികം MP മാര്‍ രംഗത്ത് വന്നത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായിരുന്നു. കൂടാതെ […]

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം […]

Breaking News