ലണ്ടന്‍: യുകെയില്‍ കുടുംബമായി ജീവിക്കാന്‍ ഇനി കടമ്പകളേറെയാണ്. കുടിയേറ്റം കുറയ്ക്കാനും നിയമങ്ങള്‍ കര്‍ശനമാക്കാനും തുടങ്ങിയതോടെ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എല്ലാ മേഖലയിലുമുള്ള കുടിയേറ്റക്കാരിലും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിസ ലഭിക്കാന്‍ മിനിമം വേതനം നിലവില്‍ വരുന്നതോടെ യുകെ സ്വപ്നം പലര്‍ക്കും കീറാമുട്ടിയാകും. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ കടിഞ്ഞാണ്‍ ഇടുകയാണ്. ഡിസംബറിലെ ആ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയാണ്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള […]

മസ്കത്ത്: ബംഗളൂരുവില്‍ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് മസ്കത്ത് റേഞ്ച് ജംഇയത്തുല്‍ മുഅല്ലിമീൻ മദ്റസകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. സമസ്ത പിന്നിട്ട വർഷങ്ങളിലെ നാള്‍വഴികള്‍, മണ്‍മറഞ്ഞുപോയ പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കല്‍, സമസ്ത പോഷക സംഘടനകളെയും നേതാക്കളെയും പരിചയപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിഷയാവതരണം നടന്നു. മസ്കത്ത് സുന്നി സെന്‍റർ മദ്റസയില്‍ നടന്ന ഐക്യദാർഢ്യ സംഗമത്തില്‍ പ്രിൻസിപ്പല്‍ എൻ. മുഹമ്മദലി ഫൈസി, ശക്കീർ ഹുസൈൻ ഫൈസി, മുഹമ്മദ് ത്വാഹാ ദാരിമി, […]

മസ്ക്കത്ത്: യുനൈറ്റഡ്‌ കേരള സംഘടിപ്പിച്ച സുനില്‍ മെമ്മോറിയല്‍ യുനൈറ്റഡ്‌ കപ്പ്‌ നാലാമത്‌ എഡിഷനില്‍ എഫ്.സി കേരള ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്‌ പ്രോസോണ്‍ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്‌. 16 ടീമുകള്‍ നാലു ഗ്രൂപ്പുകളായി മത്സരിച്ച ടൂർണമെന്റില്‍ മൂന്നാം സ്‌ഥാനക്കാരായി എഫ്.സി ഗോവയും, നാലാം സ്‌ഥാനം എഫ്.സി നിസ്‌വയും കരസ്‌ഥമാക്കി. ഒമാനിലും നാട്ടിലും ഒരുപാട്‌ ക്ലബുകള്‍ക്കും കേരള ജൂനിയർ ടീമിലും കളിച്ചിട്ടുള്ള സുനിലിന്റെ ഓർമക്കായായിരുന്നു മത്സരം സംഘടിപ്പിച്ചത്‌. നാട്ടില്‍ കളിക്കളത്തില്‍ കുഴഞ്ഞു […]

കുവൈത്ത്സിറ്റി: പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസക്ക് അപേക്ഷകള്‍ നല്‍കാം. എല്ലാ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചു. ഇതോടെ ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികള്‍ക്ക് വീണ്ടും ജീവൻ വെച്ചു. വ്യാഴാഴ്ചയാണ് കുടുംബ വിസ നടപടികള്‍ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകർക്ക് കുറഞ്ഞ ശമ്ബളനിരക്ക് 800 ദിനാറും യൂനിവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണെന്ന പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ17 കാരനായ പ്രതിയ്ക്ക് നാമമാത്രമായ ശിക്ഷ. 24 മാസം ജയില്‍ ശിക്ഷയ്ക്കു വിധിച്ചുകൊണ്ടാണ് ഉത്തരവ് വന്നിട്ടുള്ളത്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലാണ് ജെറാള്‍ഡ് കൊല്ലപ്പെട്ടത്.കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ […]

സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ് മരണപ്പെട്ടത്. സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: മുഹ്സിന. മക്കള്‍: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മസ്കത്ത്: മധ്യപൗരസ്ഥ്യ ദേശത്ത് ഉരുണ്ടു കൂടന്ന നിരവധി പ്രശ്നങ്ങളുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച ഒരു ബാരലിന് 81.56 ഡോളറായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും എണ്ണ വില ഉയർന്നിട്ടുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതടക്കമുള്ള മറ്റു കാരണങ്ങളും എണ്ണ വില ഉയരാൻ കാരണമാവുന്നുണ്ട്. അതിനിടെ യുക്രെയ്ൻ റഷ്യയുടെ എണ്ണ റിഫൈനറി ആക്രമിച്ചതും എണ്ണ വില ഇയരുന്നതിനിടയാക്കുന്നുണ്ട്. ഈ ആഴ്ചയില്‍ എണ്ണവിലിയില്‍ 5.26 ശതമാനം വർധനയാണുണ്ടായത്. […]

ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. ‘എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് […]

കുവൈത്ത്സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റ് ഫഹാഹീല്‍ യൂനിറ്റി സെന്‍ററില്‍ നടന്നു. കെ.ഐ.ജി പ്രസിഡന്‍റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ പി.ടി.ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സിജില്‍ ഖാൻ അധ്യക്ഷ പ്രസംഗം നടത്തി. ലീഡർഷിപ് ക്വാളിറ്റി എന്ന വിഷയത്തില്‍ ഡോ. അലിഫ് ഷുക്കൂർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവർക്കായി അഷ്ഫാഖ് അഹമ്മദ്, ജവാദ് അമീർ എന്നിവരും യൂനിറ്റ് ട്രഷറർമാർക്കായി പി.ഹസീബും […]

കുവൈത്ത്സിറ്റി: ഇന്ത്യയുടെ 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷഭാഗമായി മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്’ എന്ന പേരില്‍ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. ‘ഇന്ത്യ ഉത്സവ്’ അല്‍ റായ് ഔട്ട്‌ലെറ്റില്‍ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസി കൗണ്‍സിലർ- കൊമേഴ്‌സ് സഞ്ജയ് കെ.മുലുക, ലുലു കുവൈത്ത് ഉന്നത മാനേജ്‌മെന്‍റ് പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. ജനുവരി 30 വരെ തുടരുന്ന പ്രമോഷനില്‍ ഇന്ത്യൻ ബ്രാൻഡഡ് ഉല്‍പന്നങ്ങളുടെ വിശാലമായ […]

Breaking News

error: Content is protected !!