മസ്കത്ത്: തൊഴില്‍നിയമ ലംഘനവുമായി ബന്ധപ്പെട്ടു മസ്കത്ത് ഗവർണറേറ്റില്‍നിന്ന് 22 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ജോയിൻറ് ഇൻസ്പെക്ഷൻ ടീം, ഇൻസ്പെക്ഷൻ യൂനിറ്റ്, മസ്‌കത്ത് മുനിസിപ്പാലിറ്റി, റോയല്‍ ഒമാൻ പൊലീസ് എന്നിവയുടെ സഹകരണത്തോടെ തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ നടത്തിയ കർശന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഒമാനി ഇതര തൊഴിലാളികളുടെ റോഡോരങ്ങളിലെ വില്‍പന തടയുന്നതിനും തൊഴില്‍ നിയമങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന.

യുകെയിലെ ഹേസ്റ്റിംഗ്സില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വാഴമ്പുറം സ്വദേശി സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കവെ കുഴഞ്ഞുവീണ സഞ്ജുവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്. പാലക്കാട് വാഴമ്പുറം കിണറുപടിയില്‍ കച്ചവടം നടത്തുന്ന […]

കുവൈത്ത് സിറ്റി: ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരില്‍ 30ലധികം പ്രവാസികള്‍ നാടുകടത്തല്‍ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈല്‍ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

കുവൈത്ത് സിറ്റി: ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരില്‍ 30ലധികം പ്രവാസികള്‍ നാടുകടത്തല്‍ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈല്‍ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2024-2025 അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതല്‍ നടക്കും. ഇന്ത്യൻ സ്കൂള്‍ ഡയറക്ടർബോർഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണു ഓണ്‍ലൈനിലൂടെ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റില്‍ നല്‍കിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്. 2024 ഏപ്രില്‍ ഒന്നിന് മൂന്നു വയസ്സ് […]

കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യൻമാര്‍ തുടങ്ങി പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മുൻഗണന. ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്ബളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും തീരുമാനം. സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പ ലഭിക്കും. കുവൈത്തില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാര്‍ ശമ്ബളവും ഉള്ള വിദേശികള്‍ക്ക് വായ്പ 25,000 ദിനാറാക്കി […]

കുവൈത്ത് സിറ്റി: ഫോണ്‍ വഴയുള്ള തട്ടിപ്പുകള്‍ തടയാൻ രാജ്യത്ത് സംവിധാനം എര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി ‘കാളര്‍ ഐഡി സ്പൂഫിങ്’ സംവിധാനം നടപ്പിലാക്കുമെന്ന് ഇൻഫര്‍മേഷൻ സെക്യൂരിറ്റി ആൻഡ് എമര്‍ജൻസി റെസ്‌പോണ്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മൻസൂരി അറിയിച്ചു. രാജ്യത്തെ മിക്ക തട്ടിപ്പുകളും പ്രാദേശിക നമ്ബറുകളോട് സാമ്യമുള്ള ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. ഹാക്കര്‍മാര്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകളിലൂടെ ഫോണുകളിലെ സ്വകാര്യ ഡേറ്റയും പാസ്‌വേഡുകളും മോഷ്ടിക്കാനും സാധിക്കും. രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്ബനികളുമായും […]

യുകെയില്‍ നിന്നു നാട്ടിലെത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം ഡോ. ലക്ഷ്മി നായര്‍ (25) ആണ് അറസ്റ്റിലായത്. യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയും ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് ലക്ഷ്മിക്ക് എതിരേയുള്ള പരാതി. ലക്ഷ്മിയുടെ അമ്മ രാജശ്രീ എസ്. പിള്ള […]

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഒമാനില്‍ കഴിയുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വ്യാപക പരിശോധന. വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തൊഴില്‍ നിയമലംഘകര്‍ അറസ്റ്റിലായി. ബര്‍ക, ഇസ്‌കി, ദുകം, അല്‍ വുസ്ത, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫയര്‍ വിഭാഗം സെക്യുരിറ്റി ആൻഡ് സേഫ്റ്റി സര്‍വീസസ് കോര്‍പറേഷനുമായി സഹകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. […]

മസ്കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. വിജയ കുമാര്‍ അധ്യക്ഷവഹിചു. അസൈബ ഹോട്ടല്‍ അപ്പാര്‍ട്മെന്റില്‍ നടന്ന പരിപ്പാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.എൻ.എം.എ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപ്പാടികള്‍ ആഘോഷം അവിസ്മരണീയമാക്കി. വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നു. അഡ്വ. പ്രസാദ്, മോട്ടിവേഷൻ സ്പീക്കര്‍ ഡോക്ടര്‍ രശ്മി കൃഷ്ണൻ, യോഗാ തെറാപ്പിസ്റ്റ് മധുമതി നന്ദകിഷോര്‍ […]

Breaking News

error: Content is protected !!