കൊച്ചി: പകര്‍ച്ചവ്യാധിയാവുന്നതോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കോവിഡ് 19 ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. പൊതുസമ്മേളനങ്ങള്‍ അവസാനിപ്പിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി വൈറസ് പടരാതിരിക്കാന്‍ എടുക്കേണ്ട നിയന്ത്രണങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച്് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലാണ് ഐഎംഎ കണക്കുകള്‍ വ്യക്തമാക്കിയത്. ഒരു കൊറോണ രോഗിയില്‍ നിന്നും വൈറസിന് രണ്ട് മുതല്‍ നാല് വരെ വ്യക്തികളിലേക്ക് പടരാനുള്ള സാധ്യതയാണുള്ളതെന്നും.അതായത്, […]

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക ധോനിക്കാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ധോനിയെ എങ്ങനെ ഉള്‍ക്കൊള്ളിക്കാനാവും എന്ന ചോദ്യം ഉയരുമ്ബോള്‍ വഴി പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ധോനിയുടെ ഫിറ്റ്‌നസ് തൃപ്തികരമാണെങ്കില്‍ ധോനിക്കപ്പുറമുള്ള ടീമിനെ കുറിച്ച്‌ ചിന്തിക്കേണ്ടതില്ല. കാരണം വിക്കറ്റിന് പിന്നിലും, ബാറ്റിങ് ഓര്‍ഡറില്‍ താഴേയും ടീമിന് മുതല്‍ക്കൂട്ടാണ് ധോനി. ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതോടെ രാഹുലിന് മേലുള്ള സമ്മര്‍ദം കുറയും. […]

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ “അ​സാ​ധാ​ര​ണ ഉ​പ​ദേ​ശം’ ന​ല്‍​കി കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ര്‍ ചൗ​ബേ. വൈ​റ​സി​നെ അ​ക​റ്റാ​ന്‍ സൂ​ര്യ​പ്ര​കാ​ശം ഏ​റ്റാ​ല്‍ മ​തി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ശാ​സ്ത്രീ​യ​വും അ​ന്യാ​യ​വു​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്ത​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ബെ​യു​ടെ പ്ര​സ്താ​വ​ന. രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്കു ര​ണ്ടി​നും ഇ​ട​യി​ല്‍ സൂ​ര്യ​ന്‍റെ വെ​യി​ലി​ന് ന​ല്ല ചൂ​ടാ​ണ്. ആ ​സ​മ​യ​ത്ത് ന​മ്മ​ള്‍ 15 മി​നി​റ്റോ​ളം വെ​യി​ല​ത്തി​രു​ന്നാ​ല്‍ […]

ടെഹ്‌റാന്‍: പുതുവത്സരോഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 10000 തടവുകാരെ മോചിപ്പിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. സുരക്ഷ സംബന്ധമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരടക്കം 10000 തടവുപുള്ളികള്‍ക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇി മാപ്പ് നല്‍കിയെന്ന് ഇറാന്‍ മാധ്യമത്തെ ഉദ്ധരിച്ച്‌ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് ഇറാനിലെ പുതുവത്സര ആഘോഷം നടക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ രാഷ്ട്രീയ തടവുകാരടക്കം 8500ഓളം പേരെ താല്‍ക്കാലികമായി ഇറാന്‍ […]

കോവിഡ് 19 മായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 19 രാവിലെ 11ന് ബഹു.മുഖ്യമന്ത്രി നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചേർന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചു. ആയതിന്‍റെ ലൈവ് സ്ട്രീമിംഗ് *എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍ക്കും ,ജീവനക്കാര്‍ക്കും അതത് തദ്ദേശ സ്ഥാനങ്ങളിലെ കമ്മറ്റി ഹാളില്‍ ലഭ്യമാക്കി. കോവിഡ് 19_ സാമൂഹ്യ ധിഷ്ടിത വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ നിർദ്ദേശിക്കുന്നതിനായി ബഹു: കേരളമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംയുക്തമായി വിളിച്ചു ചേർത്ത തത്സമയ സംപ്രേക്ഷണത്തിന് കാതോർത്ത് നൂറ് കണക്കിന് […]

റോം: കോവിഡ് -19 ബാധിച്ച്‌ ഇറ്റലിയില്‍ ബുധനാഴ്ച മാത്രം മരിച്ചത് 475 പേരെന്ന റിപ്പോര്‍ട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരോളം മരിച്ചതോടെ ഇറ്റലിയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,000 കടന്നു. ഇതിനുമുമ്ബ് രോഗം വന്ന് കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചത് വാര്‍ത്തയായിരുന്നു. നിലവില്‍ 35,713 പേരെയാണ് ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് […]

പൂനെ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച്‌ വേഗമെത്തുമെന്ന് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഇടങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിനെക്കറിച്ച്‌ ഗവേഷണം നടത്തുന്ന വിദഗ്ധരും നല്‍കുന്ന വിവരം. ലോകത്ത് നേരത്തെ നാശം വിതച്ച സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന മൂന്നാമത്തെ രോഗമായിരിക്കും കോവിഡ്-19 എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസിനെ ചെറുക്കാനുള്ള […]

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ വുഹാനില്‍ പിടിച്ചുകെട്ടി ചൈന. കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായി വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ലെന്ന വാര്‍ത്ത ഒരേസമയം ചൈനക്കും ലോകത്തിനും ആശ്വാസമാവുന്നതാണ്്. വൈറസ് നിയന്ത്രണാതീതമായതോടെ പ്രതിരോധ നടപടിയുടെ ഭാഗമായി ജനുവരി 23 മുതല്‍ കോടിക്കണക്കിന് ജനങ്ങളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുക തുടങ്ങി കര്‍ശനവിലക്കുകള്‍ ചൈന […]

കൊച്ചി: കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച്‌ ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. എച്ച്‌ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. […]

Breaking News