കുവൈത്ത്സിറ്റി: കള്ളനോട്ടുമായി രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്‌ട്രിക് മെഷീൻ, നോട്ടിന്റെ വലിപ്പവും നിറവുമുള്ള പേപ്പറുകള്‍, കള്ളനോട്ടുകള്‍, കൃത്രിമ വസ്തുക്കള്‍ എന്നിവ ഇവരില്‍നിന്ന് പിടികൂടി. പിടിയിലായവര്‍ ആഫ്രിക്കൻ പൗരന്മാരാണ്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുവൈത്ത്സിറ്റി: പുതുവത്സരാഘോഷത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങള്‍. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്. പുതുവത്സര അവധിദിനങ്ങളില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകളാണ് നടന്നത്. രാജ്യത്തെ വ്യാപാര മാളുകള്‍, പ്രധാന ഹൈവേകള്‍, നിരത്തുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലായി 1,950 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പൊലീസ് പട്രോളിങ് സംഘവും സജീവമായിരുന്നു. അക്രമ സാധ്യതകളും നിയമലംഘനങ്ങളും ഒഴിവാക്കുന്നതിനായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്. ഇതു സംബന്ധിച്ച്‌ ഉപപ്രധാനമന്ത്രിയും ആഭ്യന്തര […]

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മിറ്റിയുടെ പത്താം വാര്‍ഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ‘ബിരിയാണി ഫിയസ്റ്റ 2023’ എന്ന പേരില്‍ സംഘടിപ്പിച്ച ചിക്കൻ ബിരിയാണി പാചക മത്സരം രുചി വൈഭവങ്ങളുടെ സംഗമ വേദിയായി. വിവിധതരത്തിലുളള ചിക്കൻ ബിരിയാണികളാണ് മത്സരാര്‍ഥികള്‍ അവതരിപ്പിച്ചത്. റുമൈസ് ഫാം ഹൗസില്‍ നടന്ന മത്സരത്തില്‍ മുൻ‌കൂട്ടി രജിസ്റ്റര്‍ ചെയ്ത 40ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ച ശിഫ സബീലിന് സ്മാര്‍ട് ടിവിയുംരണ്ടാം സമ്മാനം ലഭിച്ച […]

കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മൻസിലില്‍ അഷ്‌കറിനെ ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ലണ്ടന്‍: 2024, ജനുവരി 1. പുതുവര്‍ഷം ആഗതമായിരിക്കുന്നു. ഇതോടൊപ്പം പല മാറ്റങ്ങളും തേടിയെത്താം. അതില്‍ ഏറ്റവും പ്രധാനമാണ് കുടിയേറ്റക്കാരെ ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍. ലീഗല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പാടാക്കി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നിയമങ്ങള്‍ ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിലവില്‍ വരികയാണ്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് വരും. ന്യായീകരണമില്ലാത്ത രീതികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇതുവഴി ആയിരക്കണക്കിന് […]

കുവൈത്ത്സിറ്റി: ശൈത്യകാലം രാജ്യത്തേക്ക് പലയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പക്ഷികളെ ആകര്‍ഷിക്കുകയും അവ വിവിധ ബീച്ചുകളില്‍ പറന്നിറങ്ങുകയും ചെയ്യുന്നു. തീരങ്ങളെ പല വര്‍ണങ്ങളിലും ശബ്ദങ്ങളിലും നിറക്കുന്നു. കുവൈത്തിലെ വിവിധ കടല്‍ത്തീരങ്ങളിലെ അനുയോജ്യമായ അന്തരീക്ഷവും ഭക്ഷണവും ആണ് പക്ഷികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. കൂട്ടമായി എത്തിയ പക്ഷികളില്‍ ചിലത് മുങ്ങിപ്പോയ പഴയ കപ്പലുകളിലൊന്നിനെ ഭവനമായി സ്വീകരിച്ചു. കപ്പലിന്റെ മുകള്‍ ഭാഗത്തും വലിച്ചുകെട്ടിയ കയറുകളിലും അവ കൂട്ടത്തോടെ കഴിഞ്ഞു. കറുത്ത […]

കുവൈത്ത്സിറ്റി: ചെമ്ബ് കേബിള്‍ മോഷണം നടത്തിയതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലു പേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളമുള്ള ചെമ്ബ് കേബിള്‍ മോഷണങ്ങള്‍ സംബന്ധിച്ച കര്‍ശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികള്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലായവര്‍ ഏഷ്യൻ പൗരന്മാരാണ്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് കേബിള്‍ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിള്‍ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടരന്വേഷണത്തില്‍ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി […]

മസ്കത്ത്: 2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനില്‍ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാല്‍ ആയും […]

മസ്കത്ത്: അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍റെ പരിശോധനകള്‍ തിങ്കളാഴ്ച മുതല്‍ ശക്തമാകും. ഇതിനായി സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷനുമായി തൊഴില്‍ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രി മഹദ് ബിൻ സഈദ് ബാ ഒവൈനും സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷൻ ചെയര്‍മാൻ അബ്ദുല്ല ബിൻ അലി അല്‍ ഹാര്‍ത്തിയുമാണ് കരാറില്‍ ഒപ്പു വെച്ചിരുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില്‍ നിയമ ലംഘന പരിശോധന ശക്തമാക്കുകയും തൊഴില്‍ […]

ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ ആക്കിയ ശേഷം കൈകാര്യം ചെയ്യുകയും, വാഹനത്തിന്റെ പിന്നിലേക്ക് കയറ്റുകയും ചെയ്തെന്ന് […]

Breaking News

error: Content is protected !!