കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മകന്‍ മാതാവിനെ കുത്തിക്കൊന്നു. ഉമ്മുല്‍ ഹൈമനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ സഹോദരിയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

ശൈത്യകാല സീസണിന്റെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ക്യാമ്ബ് ഒരുക്കുന്നവര്‍ക്കായുള്ള അപേക്ഷ മസ്‌കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ചു തുടങ്ങി. ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ക്യാമ്ബിങ് നടത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിവിധ അതിര്‍ത്തിയിലൂടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമാണിത്. ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന 2021-25 കാലത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണിത്. വിനോദ സഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഇടങ്ങളും വിലായത്തുകളും സന്ദര്‍ശിക്കുമ്ബോള്‍ അപകട പരിരക്ഷ നല്‍കുന്ന രാജ്യമാകും . പോളിസി ഉടമകളായ വിനോദ സഞ്ചാരികള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ […]

കുവൈത്ത് സിറ്റി: ആഭ്യന്തര, പ്രതിരോധ പാര്‍ലിമെന്ററി കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹും തമ്മില്‍ പുതിയ റെസിഡന്‍സി നിയമം, സന്ദര്‍ശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍, റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള നിയമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഈ മാസം അവസാനം ഇതിനായി യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ശൈഖ് തലാല്‍, എം പിമാരെ അറിയിച്ചിട്ടുണ്ട്. പുതിയ റസിഡന്‍സി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ […]

ലണ്ടന്‍: യു കെയിലെ നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി യു കെയിലേക്ക് വരുത്തിയ നഴ്സുമാരെ അവര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്നും ഇന്നലെ രാത്രി ഒഴിപ്പിച്ചു. അനധികൃതമായി അഭയാര്‍ത്ഥികളാകാന്‍ എത്തിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനതിന്റെ ഭാഗമായാണ് ഈ നടപടി. യു കെയില്‍ നഴ്സ് ആയി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനയോഗ്യത നേടുന്നതിനായി പഠിക്കുന്ന വിദേശനഴ്സുമാര്‍ക്ക് ഒരു മാസമേ ആയിട്ടുള്ളു ഹോം ഡിപ്പാര്‍ട്ട്മെന്റ് ഈ താമസ സൗകര്യം നല്‍കിയിട്ട്. ഇത്തരത്തിലുള്ള ഒരു നടപടി, എന്‍എച്ച് എസിനെ […]

തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും സംബന്ധിച്ചു. ദീർഘ കാലമായി കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ കാർഡിയാക് സർജനായി […]

മസ്കറ്റ് : വേള്‍ഡ് ട്രാവല്‍ അവാര്‍ഡില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി ഒമാന്‍. ട്രാവല്‍, ടൂറിസം മേഖലകളിലെ 9 അവാര്‍ഡുകളാണ് ഒമാന്‍ കരസ്ഥമാക്കിയത്. 29-മത് വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ പതിപ്പില്‍ 50 രാജ്യങ്ങള്‍ക്കായി 69 അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ഒമാന്റെ സമ്ബന്നമായ സംസ്കാരവും പൈതൃകവും അതിഥികള്‍ക്ക് കാണിക്കാനുള്ള അവസരം കൂടിയായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. ഒമാന്‍ എയര്‍പോര്‍ട്ടിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ എയര്‍ലൈനുകള്‍, ഹോട്ടലുകള്‍, അന്താരാഷ്ട്ര ടൂറിസം കമ്ബനികള്‍ എന്നിവയുടെ 200 ലധികം പ്രതിനിധികള്‍ […]

കുവൈറ്റ് സിറ്റി: ബാലവേദികുവൈറ്റിന്റെ കേന്ദ്ര കണ്‍വെന്‍ഷന്‍ ഫഹാഹീല്‍ കല ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു. പ്രസിഡണ്ട് കുമാരി അനന്തിക ദിലീപിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാലു മേഖലകളില്‍ നിന്നുമായി ബാലവേദിയുടെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്‌ 120 ല്‍പരം പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അവനി വിനോദ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വൈസ് പ്രന്‍സിപ്പാള്‍ ഡോ. സലീം കുണ്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് […]

ലണ്ടന്‍: മറ്റൊരു സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാവരുടെയും നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. വ്യാഴാഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് ഓട്ടം സ്റ്റേറ്റ്മെന്റ് നടത്തുമ്പോള്‍ അല്‍പ്പം ‘ക്രൂരമാകുമെന്ന്’ തന്നെയാണ് പ്രധാനമന്ത്രി നല്‍കുന്ന സ്ഥിരീകരണം. യുകെ സമ്പദ്ഘടനയെ സാമ്പത്തിക വിപണികള്‍ വീണ്ടും വേദനിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ പരമമായ ലക്ഷ്യമെന്നും പ്രധാനമന്ത്രി സുനാക് കൂട്ടിച്ചേര്‍ത്തു. ചെലവ് ചുരുക്കലും, നികുതി വര്‍ദ്ധനവുകളുമായി സാമ്പത്തിക വളര്‍ച്ചയെ ശ്വാസം മുട്ടിക്കുമെന്ന വിമര്‍ശനങ്ങളെ അദ്ദേഹം തള്ളി. ‘യുകെയിലെ സാമ്പത്തിക […]

കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു . ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമിജികള്‍, ജനറല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍ […]

Breaking News

error: Content is protected !!