കുവൈത്ത് സിറ്റി: കുവൈത്തില്‍ മേല്‍ക്കൂര തകര്‍ന്നുവീണു ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ അവന്യൂസ് മാളിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. മേല്‍ക്കൂര തകര്‍ന്ന് നിലത്ത് ചിതറിക്കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

കുവൈറ്റ്: ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വൃക്ക തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്‌ക്ക് പ്രധാന കാരണം പ്രമേഹമാണ്. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന തത്വം മുന്‍നിര്‍ത്തിയാണ്‌ ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച്‌ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ‘ഡയബറ്റിക് ചെക്ക് അപ്പ് പാക്കേജ്’ അവതരിപ്പിക്കുന്നത്. അഞ്ച് ദിനാറാണ് പാക്കേജിന്റെ നിരക്ക്. എഫ്ബിഎസ്/ആര്‍ബിഎസ്, പിപിബിഎസ്, എച്ച്‌ബിഎഐസി, സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, കൂടുതല്‍ ലാബ് പരിശോധനയില്‍ 25 […]

മസ്കത്ത്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളുമായി ഈ സീസണിലെ മൂന്നാമത്തെ ആഡംബരക്കപ്പല്‍ ഐഡ കോസ്മ സലാല തുറമുഖത്തെത്തി. ഈജിപ്തില്‍നിന്ന് വരുന്ന ഇറ്റാലിയന്‍ കപ്പലില്‍ 4507 വിനോദസഞ്ചാരികളാണുള്ളത്. സഞ്ചാരികള്‍ സലാലയിലെ ബീച്ചുകള്‍, പരമ്ബരാഗത മാര്‍ക്കറ്റുകള്‍, പുരാവസ്തു, വിനോദസഞ്ചാര, ചരിത്രസ്മാരകങ്ങള്‍ പര്യടനം നടത്തും. ഇതിനുശേഷം കപ്പല്‍ ഖാബൂസ് തുറമുഖത്തേക്ക് തിരിക്കുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരക്കപ്പലുകളിലൊന്നാണ് ഐഡ കോസ്മ. സുല്‍ത്താനേറ്റില്‍ ആദ്യമായിട്ടാണ് ഈ കപ്പല്‍ എത്തുന്നത്. നവംബര്‍ എട്ടിന് 881 […]

ലണ്ടന്‍: ജന്‍ഡര്‍ ന്യൂട്രലാകാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്സ്. ഇതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിലെ പുരുഷ അംഗങ്ങള്‍ക്കും മേക്കപ്പും ആഭരണങ്ങളും അണിയാന്‍ അനുവദിക്കും. ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് അനുവദിക്കുന്നത്. ജന്‍ഡര്‍ ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനി ആഭ്യന്തര മെമ്മോ അയച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ കണ്‍മഷി, കണ്‍പീലി അലങ്കാര വസ്തു, കമ്മല്‍ തുടങ്ങിയവ അണിയാമെന്നും […]

സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍കരണം നടപ്പിലാക്കാന്‍ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതല്‍ സ്വദേശിവല്‍കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്വദേശിവല്‍കരണ നടപടികള്‍ക്കു വേഗം കൂട്ടിക്കൊണ്ട് സമ്ബൂര്‍ണ്ണ സ്വദേശിവല്‍കരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം സമയം നല്‍കും. പിന്നീട് സ്വദേശികള്‍ […]

കുവൈത്ത് : അഫ്ഗാനിസ്താനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ കുവൈത്ത് തുടരുമെന്ന് നയതന്ത്ര ദൗത്യങ്ങളുടെ അറ്റാഷെയും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ ബദര്‍ അല്‍ ദൈഹാനി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളുമായുള്ള ഏകോപനത്തിലൂടെ അഫ്ഗാനിസ്താന് പിന്തുണ നല്‍കിവരുന്നുണ്ട്. ശൈത്യകാലത്തും ഇത് തുടരുമെന്നും കുവൈത്ത് അഫ്ഗാനിസ്താന് ഇതുവരെ 9.2 കോടി യു.എസ് ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്നും ബദര്‍ അല്‍ ദൈഹാനി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയൊഴിപ്പിക്കല്‍, ദുരിതാശ്വാസം […]

ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിറാത്ത് പബ്ലിക് പാര്‍ക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. നവംബര്‍ 15 മുതല്‍ 17 വരെയാണ് പാര്‍ക്ക് അടച്ചിടുക. ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറലുമായി സംസാരിച്ചാണ് നടപടി.നവംബര്‍ 18, 19 തിയതികളില്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ രണ്ടിടത്തും 18ന് ഗോഫാര്‍ ഗവര്‍ണറേറ്റിലും 23ന് മുസന്ദം ഗവര്‍ണറേറ്റിലും ലേസര്‍ ഷോകളും അനുബന്ധ പരിപാടികളും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 145 കിലോഗ്രാം ഹഷീഷും 14 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും ഇവരില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ തടയുന്നതിനുള്ള ഡയറക്‌ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്നായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ആര്‍.ഒ.പി പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ ഒരു കണക്ക് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ക്രൈം ഏജന്‍സി. ബ്രിട്ടനില്‍ കുട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ അക്രമം നടത്തുന്നവര്‍ 85000ത്തിലധികം ആളുകള്‍ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഇതിന്റെ ഭാഗമായി മാസം തോറും 800 ആളുകള്‍ അറസ്റ്റിലാകുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കാന്‍ സമൂഹവും അധികാരികളും ശ്രദ്ധിക്കണമെന്നും ഈ കണക്കുകള്‍ പറയുന്നു. കുട്ടികള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ പ്രധാനമായും […]

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ തുടങ്ങി. ഇന്നലെ വൈകിട്ട് മുതല്‍ കുവൈറ്റില്‍ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് മഴ തുടങ്ങിയതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. ഫര്‍വാനിയ, ജഹ്‌റ എന്നീ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. നാളെയും ഇടിമിന്നലോട് കൂടിയ മഴ തുടരും. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. […]

Breaking News

error: Content is protected !!