ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വേളയില്‍ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ ചോര്‍ത്താൻ കഴിവുള്ള സ്പൈവെയറുകളാണ് ആപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം അപകടം നിറഞ്ഞ ആപ്പുകള്‍ 420 മില്യണിലധികം ആളുകളാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്ന ഗെയിംസിലും ആപ്ലിക്കേഷനിയും ഇത്തരത്തില്‍ സ്പൈവെയറുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരം ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി […]

ലണ്ടന്‍: യുകെയില്‍ ജൂണ്‍ 9 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെ എല്ലാ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളുടെയും നിരക്കുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി പുതിയ മണിഫാക്ട്സ് കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം എല്ലാ എല്‍ടിവികളിലുമുള്ള രണ്ട് വര്‍ഷ ഫിക്സിന്റെ നിരക്ക് 5.67 ശതമാനത്തില്‍ നിന്നും 5.83 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 95 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്സിന്റെ ശരാശരി നിരക്ക് 6.2 ശതമാനത്തില്‍ നിന്നും 6.36 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 90 ശതമാനം എല്‍ടിവിയിലുള്ള രണ്ട് […]

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളിയായ യുവാവിന് യുകെ കോടതി 20 മാസത്തെ തടവുശിക്ഷ വിധിച്ചു. കേസിലെ പ്രധാന തെളിവായി മാറിയ വീഡിയോ കോള്‍ റെക്കോര്‍ഡിംഗിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ ഡോണി വര്‍ഗീസ് (37) കുറ്റക്കാരനാണെന്ന് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി കണ്ടെത്തി. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുതവണ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഒരു അവസരത്തില്‍, വീഡിയോ […]

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കണക്കുകള്‍ അമേരിക്കയുടെ തൊഴില്‍ വകുപ്പാണ് പുറത്ത് വിട്ടത്. തൊഴിലിടങ്ങളില്‍ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്. ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ല. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ധാരാളം ആളുകള്‍ ജോലിഉപേക്ഷിച്ചു പോയെന്നാണ്‌ റിപ്പോര്‍ട്ട് . വിനോദം, […]

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ശക്തമായ കാംപയിനിംഗുമായി യൂണിസന്‍ യൂണിയന്‍ രംഗത്തെത്തി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ എത്രയോ കൂടുതല്‍ ജോലിഭാരം പേറുന്നവരാണെന്ന് അവരില്‍ തിരിച്ചറിവുണ്ടാക്കുകയാണ് ഈ ക്യാമ്പയിനിംഗിന്റെ ലക്ഷ്യമെന്ന് യൂണിസന്‍ വ്യക്തമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ അനിവാര്യ ഘടകങ്ങളായ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിലവിലെ ബാന്‍ഡ് 2ല്‍ നിന്നും ബാന്‍ഡ് 3യിലേക്ക് പ്രമോട്ട് ചെയ്യണമെന്നും പുതിയ ക്യാമ്പയിനിംഗിന്റെ ഭാഗമായി യൂണിസന്‍ ആവശ്യപ്പെടുന്നു. […]

ലണ്ടന്‍: യുകെയില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി അനസ് ഖാന്‍ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയില്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ സുപരിചിതനായിരുന്നു അനസ്. അനസ് കാന്‍സര്‍ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ലണ്ടനിലെ യൂസ്റ്റണ്‍ പാലിയേറ്റീവ് കെയര്‍ ഹോമില്‍ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി […]

ലണ്ടന്‍: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫാമിലി വിസകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. യുകെയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പുതിയ നിയമങ്ങള്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. യുകെ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് മേല്‍ പുതിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്ക കനത്തിരിക്കുന്നത്. ബ്രിട്ടീഷ് എഡ്യുക്കേണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠിക്കുന്ന സമയത്ത് തങ്ങളുടെ കുടുംബാഗങ്ങളെ ഇവിടേക്ക് […]

അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (എ എസ് കെഇ എന്‍ ) എന്ന പേരില്‍ ആണ് ഒരു പുതിയ ഗ്രൂപ്പ് ജൂണില്‍ ആരംഭിക്കുന്നത്. നഴ്‌സുമാരെ പ്രമോഷനുകള്‍ക്കായി അപേക്ഷിക്കുന്നതിനും, കേരളത്തില്‍ നിന്നും പുതുതായി വരുന്നവര്‍ക്ക് മെന്ററിംഗും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും, നേതൃസ്ഥാനങ്ങളില്‍ ഇതിനകം ഉള്ളവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ സംഘടന സഹായിക്കും. എന്‍എച്ച്എസ് ജീവനക്കാരുടെ വലിയൊരു ഭാഗം മലയാളി നഴ്‌സുമാര്‍ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, തീരുമാനമെടുക്കുന്ന തലങ്ങളില്‍ അവര്‍ക്കു വേണ്ടത്ര […]

ലണ്ടന്‍: ബ്രിട്ടനില്‍ നല്ലൊരു ജോലി കരസ്ഥമാക്കി സെറ്റില്‍ ചെയ്ത നിങ്ങള്‍ക്ക് സായിപ്പന്‍മാരോട് മത്സരിച്ച് നല്ലൊരു വളര്‍ത്ത് നായയെ വാങ്ങി അതിനൊപ്പം കാറില്‍ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടാകുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ വിലയേറിയ വളര്‍ത്തുനായയെ വിലയേറിയ കാറില്‍ കയറ്റി നായയുടെ തല പുറത്തേക്കിടുവിച്ച് ഗമയില്‍ അടിച്ച് പൊളിച്ച് പോകുമ്പോള്‍ ഹൈവേ കോഡിലെ 57ാം നമ്പര്‍ നിയമം ഓര്‍ത്താല്‍ നന്നായിരിക്കും. വളര്‍ത്ത് മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ അവ നിങ്ങളുടെയും മറ്റുള്ള […]

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച്‌ വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്ബനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍. […]

Breaking News

error: Content is protected !!