മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായി. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു. ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ […]

ലണ്ടന്‍: ഖത്തറില്‍ ലോകകപ്പ് നടത്തുന്നതില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കുള്ള രോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ചാനലിലെ പണ്ഡിതന്‍മാരും ഫുട്ബോളിനെ കുറിച്ച് സംസാരിക്കാതെ രാഷ്ട്രീയ വിവാദങ്ങളാണ് സംസാര വിഷയമാക്കുന്നത്. ഇതിനിടെയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയിന്‍ പിഴയും, സസ്പെന്‍ഷനും നേരിടുമെന്ന ഭീഷണി വരുന്നത്. എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ‘വണ്‍ലൗ’ റെയിന്‍ബോ ആംബാന്‍ഡ് ധരിക്കരുതെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാന്‍ഡ് കൈയിലുണ്ടാകുമെന്ന വാശിയിലാണ് ഹാരി കെയിന്‍. ഖത്തറില്‍ […]

കുവൈത്ത് സിറ്റി : കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. അപ്പാര്‍ട്ട്മെന്റില്‍ പുക നിറഞ്ഞത് കാരണം ശ്വാസം തടസം നേരിട്ടാണ് കുവൈത്ത് സ്വദേശി മരിച്ചതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. കുവൈത്ത് അഗ്നിശമന സേന ജനറല്‍ ഡയറക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച്‌ സാല്‍മിയയില്‍ നിന്നും ഹവല്ലിയില്‍ നിന്നും രണ്ട് അഗ്നിശമന സേനാ അംഗങ്ങള്‍ […]

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാല്‍ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാന്‍ പല വിധത്തില്‍ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലത് നോക്കാം. കടയില്‍നിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. പ്രഭാതഭക്ഷണത്തിന് മുന്‍പായി കുടിക്കുക. ചര്‍മ്മത്തിലെ അണുബാധകളെ ചികിത്സിക്കാന്‍ […]

കുവൈറ്റ്: കുവൈറ്റില്‍ മദ്യം നിര്‍മ്മിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് പ്രാദേശികമായി മദ്യം നിര്‍മ്മിച്ച പ്രവാസികളെ പിടികൂടിയത്. 33 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മംഗഫ് സൗത്ത് ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 32 ടീമുകളാണ് പങ്കെടുത്തത്. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കല കുവൈറ്റ് മുതിര്‍ന്ന അംഗവും ലോക കേരള സഭ അംഗവുമായ […]

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലുമാണ് മഴ ലഭിക്കുക. ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച്ച […]

മസ്കത്ത്: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു.ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്.എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍ ഉള്‍പ്പെടും.നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയില്‍ 48 മാച്ച്‌ ഡേ ഷട്ടില്‍ സര്‍വിസ് നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. 49 റിയാലാണ് ഇതിന്റെ നിരക്ക്.ഷട്ടില്‍ […]

ലണ്ടന്‍: എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കാന്‍ വീക്കെന്‍ഡുകളില്‍ ജോലി ചെയ്യണമെന്ന ആവശ്യം തള്ളി ഡോക്ടര്‍മാര്‍. ഇത് തങ്ങളുടെ തൊഴില്‍-ജീവിത ബാലന്‍സിനെ അപകടപ്പെടുത്തുമെന്നാണ് ഇവരുടെ പക്ഷം. സുപ്രധാന ടെസ്റ്റുകളും, ചികിത്സകളും ഉള്‍പ്പെടെ ലഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴ് മില്ല്യണെന്ന റെക്കോര്‍ഡ് സംഖ്യയില്‍ തൊട്ടതോടെ ഏഴ് ദിവസം റൊട്ടേഷന്‍ ജോലി നടപ്പാക്കാന്‍ എന്‍എച്ച്എസ് മേധാവികള്‍ സമ്മര്‍ദം നേരിടുകയാണ്. വീക്കെന്‍ഡുകളിലും മികച്ച പരിചരണം നല്‍കേണ്ടത് രോഗികളോടുള്ള ബാധ്യതയാണെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ലോര്‍ഡ് ലാന്‍സ്ലി വ്യക്തമാക്കി. […]

കുവൈത്ത്‌ സിറ്റി: ചെസ്സ് മത്സരത്തിന്റെ പ്രധാന്യം കുട്ടികളില്‍ വളര്‍ത്തുക,കളിയിലൂടെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കുക അതോടൊപ്പം മറ്റ് ഓണ്‍ലൈന്‍ ഗെയിമുകളുടെ അതിപ്രസരത്തില്‍ നിന്നും കുട്ടികളെ വഴി തിരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈറ്റ് ( ഇന്‍ഫോക് )ഒന്നു മുതല്‍ പത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികളെ നാലു കാറ്റഗറിയായി തിരിച്ചു വിപുലമായ രീതിയില്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു . ചില്‍ഡ്രന്‍സ് ഡേയും അതോടൊപ്പം ലോക ചെസ്സ് മാസ്റ്റര്‍ മാഗ്‌നസ് […]

Breaking News

error: Content is protected !!