കുവൈത്ത്‌ സിറ്റി: ചെസ്സ് മത്സരത്തിന്റെ പ്രധാന്യം കുട്ടികളില്‍ വളര്‍ത്തുക,കളിയിലൂടെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കുക അതോടൊപ്പം മറ്റ് ഓണ്‍ലൈന്‍ ഗെയിമുകളുടെ അതിപ്രസരത്തില്‍ നിന്നും കുട്ടികളെ വഴി തിരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈറ്റ് ( ഇന്‍ഫോക് )ഒന്നു മുതല്‍ പത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികളെ നാലു കാറ്റഗറിയായി തിരിച്ചു വിപുലമായ രീതിയില്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു . ചില്‍ഡ്രന്‍സ് ഡേയും അതോടൊപ്പം ലോക ചെസ്സ് മാസ്റ്റര്‍ മാഗ്‌നസ് […]

ലണ്ടന്‍: പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങള്‍ നിരാശജനകമാണെന്ന് ഭൂരിപക്ഷം യു കെ മലയാളികളും അഭിപ്രായപ്പെട്ടു. മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്ന് 10.42 പൗണ്ടായി ഉയര്‍ത്തിയതും പണപെരുപ്പത്തിന് അനുപാതികമായി പെന്‍ഷനും വൈകല്യമുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളും 10.1 ശതമാനമായി ഉയര്‍ത്തിയതുമാണ് ജനോപകാരപ്രദമായി പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ എടുത്തു പറയാവുന്ന നടപടി. എന്നാല്‍ മിനിമം വേതന വര്‍ദ്ധനവിനായി ഉള്‍പ്പെടുത്തിയ പ്രായപരിധി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളി വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. മിനിമം […]

മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി ഏറ്റുമുട്ടുന്നത്. അതേസമയം, അടുത്ത മാസം സിറിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനും […]

മസ്കത്ത്: മൂവര്‍ണ ശോഭയില്‍ രാജ്യം 52ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ കൂടുതല്‍ ആവേശത്തോടെയും പൊലിമയോടെയുമായിരുന്നു ആഘോഷ പരിപാടിയില്‍ ജനങ്ങള്‍ പങ്കുചേര്‍ന്നത്. ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറു പ്രഖ്യാപിച്ചും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് അഭിവാദ്യമര്‍പ്പിച്ചും ഗവര്‍ണറേറ്റുകളില്‍ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്തുകളില്‍ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. ദേശീയപതാകയും സുല്‍ത്താന്‍റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയില്‍ കുട്ടികളടക്കം നിരവധിപേര്‍ പങ്കാളികളായി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സുല്‍ത്താന് […]

കുവൈത്ത് സിറ്റി: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അധ്യാപകന് കുത്തേറ്റു. കുവൈത്തിലെ അഹ്മദിയ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകനാണ് കുത്തേറ്റതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വഴക്കുണ്ടായ കുട്ടികളില്‍ ഒരാള്‍ തന്റെ സഹോദരനെ വിളിച്ചുവരുത്തി. തുടര്‍ന്ന് രംഗം കൂടുതല്‍ വഷളാവുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തമ്മില്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ കുത്തേറ്റത്. വിദ്യാര്‍ത്ഥികളെയും യുവാവ് മര്‍ദ്ദിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര്‍ വിദേശികളാണ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച രാത്രി മുതല്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. കാറ്റിനൊപ്പം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാനും […]

ഐഡഹോ: യുഎസില്‍ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാര്‍ഥികള്‍ സമീപത്തുള്ള അപ്പാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിക്കായി തിരച്ചില്‍ തുടരുന്നു. പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വന്‍ രോഷം ഉയരുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് ഉൗര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ന്ധന്ധനിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. ഭയപ്പെടേണ്ടതില്ല”. പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. അതേ സമയം പ്രതികളെ […]

കുവൈറ്റ് സിറ്റി: കൊട്ടാരക്കര കലയപുരം വെളിയില്‍ പുത്തന്‍ വീട്ടില്‍ തോമസ് ജോര്‍ജ് (48 വയസ്) കുവൈറ്റില്‍ മരണപ്പെട്ടു. ഭാര്യ സാലൂ തോമസ് ( ബ്യൂട്ടീഷ്യന്‍ ),മകള്‍ ശാലൂ തോമസ് (നഴ്‌സിങ് വിദ്യാര്‍ത്ഥി, ബാഗ്ലൂര്‍ ) സംസ്‌കാരം പിന്നീട് കലയപുരം മാര്‍ ബസേലിയോസ് , മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ സെമിത്തേരിയില്‍ നടക്കും. കെ.സി.സി. ഇ സി കമ്ബിനിയിലെ ടെക്‌നീഷനാണ്. കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അംഗമായിരുന്നു.തോമസ് ജോര്‍ജിെന്‍റ നിര്യാണത്തില്‍ […]

മസ്‌കത്ത്: ഒമാനില്‍ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വില വര്‍ധനവ് തടയാനും ഒമാന്‍ സുല്‍ത്താന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ചില ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. […]

Breaking News

error: Content is protected !!