ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്ന് കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഉപ്പ് കൂടുതലായി കഴിക്കുന്നവരില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയത്. ഉപ്പ് കുറഞ്ഞ ഭക്ഷണം നല്‍കുന്ന എലികളെ അപേക്ഷിച്ച്‌ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് ഉപ്പ് കൂടുതല്‍ നല്‍കുന്ന എലികളില്‍ 75 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. മിക്ക ആളുകളും ദിവസവും ഒമ്ബത് […]

ലണ്ടന്‍: ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന കനത്ത മഴ മൂലം ബ്രിട്ടന്റെ പല ഭാഗങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം അധികൃതര്‍ നല്‍കി കഴിഞ്ഞു. യോര്‍ക്ക്‌ഷെയര്‍, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ഇനിയും തുടര്‍ന്നും കനത്ത മഴയുണ്ടാകാമെന്നതിനാല്‍ ആമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 100 […]

ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്ബനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.

കുവൈത്ത്: ഒരുപാട് വര്‍ഷത്തിനു ശേഷമാണ് കുവൈറ്റില്‍ ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച്‌ വധശിക്ഷക്ക് വിധേയമാക്കുന്നത്. വിചാരണ പൂര്‍ത്തിയായതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്. നാല് കുവൈറ്റ് പൗരന്‍മാരും വിദേശികളുമാണ് വധശിക്ഷക്ക് വിധേയരായത്. കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അല്‍ ഖഹ്താ അലി അല്ല അല്‍ ജാബ്രി, റബാബ് അദ്‌ലി മുസ്തഫ ഷെഹാത, സിറിയന്‍ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അല്‍ ഖലഫ്, പാകിസ്ഥാന്‍ പൗരനായ റാഷിദ് അഹമ്മദ് നസീര്‍ […]

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൊത്തം തൊഴിലാളികളില്‍ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സ്വദേശി ജീവനക്കാരാണ് തൊഴിലാളികള്‍. ( 99 % workers at Kuwait Airport are expatriates ). കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദ്ദാഗിയാണ് കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ തൊഴിലാളികളില്‍ 99 ശതമാനവും സ്വദേശികളാളെന്ന് […]

ഒമാന്‍: ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒമാനിലെത്തി ജര്‍മന്‍ ഫുഡ്‌ബോള്‍ ടീം. അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ ഫുഡ്‌ബോള്‍ ടീമിനെ നിറഞ്ഞ മനസ്സോടെ ആരാധകര്‍ സ്വീകരിച്ചു. ജര്‍മന്‍ ഫുട്ബാേള്‍ അധികൃതരുമായി ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ ഹൈബി ഉണ്ടാക്കിയ കരാറിന്റ അടിസ്ഥാനത്തിലാണ് ടീം ഒമാനില്‍ എത്തിയിരിക്കുന്നത്. കോച്ച്‌ ഹന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ടീം സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പരിശീലനം നടത്തും.

യുകെയില്‍ ഗര്‍ഭം ധരിച്ചതിന് ശേഷവും, പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ഇടയിലും അമ്മമാര്‍ മരിക്കാനുള്ള സാധ്യത മൂന്നിരട്ടി അധികമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നോര്‍വെയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നിരക്ക്. എട്ട് ഉയര്‍ന്ന വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ താരതമ്യത്തിലാണ് ബ്രിട്ടന്‍ മോശം പ്രകടനം കാഴ്ചവെച്ചത്. സ്ലോവാക്യ മാത്രമാണ് ബ്രിട്ടന് പിന്നില്‍ ഇടംപിടിച്ചത്. പുതിയ അമ്മമാര്‍ക്കിടയില്‍ ഹൃദ്രോഗവും, ആത്മഹത്യയുമാണ് പ്രധാന മരണകാരണമെന്ന് രണ്ട് മില്ല്യണ്‍ യുകെ പ്രസവങ്ങളെ കുറിച്ച് നടത്തിയ […]

മഞ്ചുവിന് വിശേഷമായി എന്ന് അയല്‍ വീട്ടുകാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. പിന്നീടൊരിക്കല്‍ അവളെ വഴിവക്കില്‍ കണ്ടപ്പോള്‍ ഞാനവളോട് വിശേഷങ്ങള്‍ തിരക്കി. അന്നവള്‍ക്ക് രണ്ടു മാസമായി, ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ലെന്നും മൂന്ന് മാസം കഴിഞ്ഞ് കാണിച്ചാല്‍ മതിയെന്നും ഞങ്ങളൊക്കെ തുടക്കം മുതലെ കാണിച്ചിട്ടാണോ വെറുതെ പൈസ കളയാന്‍ എന്നൊക്കെ വീട്ടിലെ പ്രായമായ മുത്തശ്ശി അവളെ ഉപദേശിച്ചെന്നു ഞാനറിഞ്ഞു. നാല് മാസത്തിനടുത്തായപ്പോഴെക്കും ആ കുഞ്ഞവള്‍ക്ക് നഷ്ടമായി. ഗര്‍ഭിണി ആയതിനെ തുടര്‍ന്നും ജോലിക്ക് പോയി […]

മനാമ: കുവൈത്തില് ഏഴു തടവുകാരെ കൂട്ട വധശിക്ഷക്ക് വിധേയമാക്കി. ആസൂത്രിത കൊലപാതകവും രാജ്യത്ത് മറ്റ് ആരോപണങ്ങളും നേരിടുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് കുവൈത്ത് വാര്ത്താ ഏജന്സിയായ കുന അറിയിച്ചു. മൂന്ന് കുവൈത്തി യുവാക്കള്, ഒരു കുവൈത്തി യുവതി, സിറിയ, പാക്കിസ്ഥാന് എന്നിവടങ്ങളില്നിന്നുള്ള രണ്ടു യുവാക്കള്, ഒരു എത്യോപ്യന് യുവതി എന്നിവരെയാണ് കുവൈറ്റ് സെന്ട്രല് ജയിലില് വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റിയോ, ഫയറിംഗ് സ്ക്വാഡുകള് ഉപയോഗിച്ചോയാണ് കുവൈത്തില് വധശിക്ഷ നടപ്പാക്കാറ്.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-മത് ജന്മവാര്‍ഷിക ദിനത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബ്ബാസിയ, ഒഐസിസി ഓഫീസില്‍ വച്ച്‌ പുഷ്പാര്‍ച്ചനയും നെഹ്‌റു അനുസ്മരണവും നടത്തി. ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിധു കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉത്ഖാടനം ചെയ്തു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു […]

Breaking News

error: Content is protected !!