ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം. ഡാലസിലെ പ്രശസ്തമായ ലോ ഫേമില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതില്‍, കൂടല്‍ സ്വദേശി ഷീല ജോസഫ് ദമ്ബതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഡാലസ് കാരോള്‍ട്ടണില്‍ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ […]

മസ്കത്ത്: സീബിലെ വിലായത്തിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ‘ഒമാന്‍ അല്‍-ഖൈര്‍’ പ്രദര്‍ശനത്തിന് തുടക്കമായി. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിന്‍ത് അഹമ്മദ് അല്‍ നജറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നടക്കുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള നിരവധി വനിത സംരംഭകരുടെയും മസ്കത്തിലെ ഒമാനി വിമന്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദര്‍ശനം. എക്‌സിബിഷന്റെ പ്രഥമ പതിപ്പ് ഒമാന്റെ 52ാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് നടത്തുന്നതെന്ന് മസ്‌കത്തിലെ […]

കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. നേരത്തെ ജോലി ചെയ്‍തിരുന്ന സ്‍പോണ്‍സറുടെ അടുത്ത് […]

കുവൈത്ത്: കുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്‌നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് പ്രാദേശി ദിനപ്പത്രത്തെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ജലീബ് മേഖലയിലൂടെ പൂര്‍ണ നഗ്‌നനായാണ് പ്രവാസി നടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ഉത്തരവിടുകയായിരുന്നു. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. അതേസമയം ഉദ്യോഗസ്ഥനെ […]

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ പ്രദേശമായ ജഹ്‌റ റിസര്‍വിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടി പരിസ്ഥിതി സംരക്ഷ പൊതുസമിതി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല അല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനൊപ്പം രാജ്യത്തെ ഇക്കോ ടൂറിസം പുനരുജ്ജീവിപ്പിക്കുന്നതിന് ജഹ്‌റ റിസര്‍വ് സുപ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോറിറ്റിയുടെ https://epa.org.kw/ എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്താം. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് നാളെ […]

ഒമാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം. ഉംറ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറില്‍ നിന്നും വാങ്ങുന്ന സംസം ബോട്ടില്‍ ആയിരിക്കണം. ലഗേജുകള്‍ക്കകത്ത് സംസം വെള്ള ബോട്ടില്‍ പാക്ക് ചെയ്തു കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും വിമാനക്കമ്ബനി അറിയിച്ചു. കോവിഡിന് മുമ്ബ് ജിദ്ദയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ലഗ്ഗേജിന്റെ കൂടെ അഞ്ച് ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോവാന്‍ വിവിധ […]

ഒസ്‌കത്ത്: വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. പൊതു അഭിപ്രായ വോട്ടെടുപ്പുകളുടെ രൂപത്തില്‍ അന്താരാഷ്ട്ര നമ്ബറുകളില്‍ നിന്ന് വരുന്ന ഇത്തരം ഫോണ്‍ കോളുകളെ കുറിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഫോണ്‍ വിളികള്‍ ഒമാനിലെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നോ, ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നോ അല്ല വരുന്നത്. ഒമാനില്‍ […]

ലണ്ടന്‍: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുന്‍പില്‍ എത്തിയിരിക്കുകയാണ്. നിരക്കുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ”ബൈ -ടു -ലെറ്റ് ‘ പ്രോപ്പര്‍ട്ടികള്‍ വാങ്ങുവാന്‍ ഭൂവുടമകള്‍ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോണ്‍ ചാര്‍കോളിലെ മോര്‍ട്ട്‌ഗേജ് ബ്രോക്കറായ റേ ബൗള്‍ജര്‍ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കി. ലണ്ടനിലും […]

കുവൈറ്റ് സിറ്റി: പൊടിക്കാറ്റ് സാധ്യതയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരശ്ചീന ദൃശ്യപരത 1,000 മീറ്ററില്‍ താഴെയായി താഴാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് കാലയളവ് 6 മണിക്കൂര്‍ ആയിരിക്കുമെന്നും ഇന്ന് വൈകിട്ട് 7 മണിക്ക് അവസാനിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മസ്‌കത്ത്: വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ടറി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. വാണിജ്യ ആവശ്യങ്ങള്‍ക്കായി, പ്രത്യേക ലൈസന്‍സ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെയാണ് ഒമാന്‍ മുന്നറിയിപ്പ് നല്‍കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഒമാന്‍ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് മന്ത്രാലയം […]

Breaking News

error: Content is protected !!