മസ്കത്ത്: സുല്‍ത്താനേറ്റിന്‍റെ 52ാം ദേശീയ ദിനത്തിനായി രാജ്യം ഒരുങ്ങുന്നു. രണ്ടുവര്‍ഷക്കാലത്തെ കോവിഡ് ഭീതിക്ക് ശേഷമുള്ള ആദ്യത്തെ ദേശീയ ദിനമായതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം ദേശീയ ദിനാഘോഷങ്ങള്‍ നടന്നിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാന ഹൈവേക്ക് ഇരുവശവും റോയല്‍ ഒപേര ഹൗസിന് സമീപവുമൊക്കെ മനോഹരമായി ദീപാലങ്കാരം നടത്തിയിരുന്നു. ഈ വര്‍ഷവും ആഘോഷ പരിപാടികള്‍ കേമമാവും. ഇതിന്‍റെ ഭാഗമായി റോഡുകളില്‍ ഒമാന്‍റെ ത്രിവര്‍ണ പതാക പാറിക്കളിക്കാന്‍ […]

ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റര്‍ ആരംഭിച്ചത്. വി.എഫ്.എസ് ഗ്ലോബല്‍ ആണ് വിസകേന്ദ്രം നടത്തുക. ലണ്ടന്‍ സെന്ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്‍റര്‍ ഇന്നലെ ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രാവല്‍ ഏജന്‍സികള്‍ വഴിയുള്ള വിനോദ സഞ്ചാര സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. […]

കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ബി ബിയെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അബ്ദുള്‍ വഹാബ് അല്‍ അവാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് എക്‌സ് ബി ബി വേരിയന്റ് രാജ്യത്ത് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മന്ത്രിമാരെ അഭിസംബോധന ചെയ്ത ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.അതിനിടെ ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കുന്നത് തുടരണമെന്നും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും […]

‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഭാഷ മാത്രം സംസാരിക്കുന്നൂ എന്നതും കേരളത്തെ വ്യത്യസ്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ശേഷം […]

അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ കുവൈറ്റ് ഭരണകൂടം. സ്വഭാവ ദൂഷ്യത്തിന് പിടിയിലാകുന്നവരെ രാജ്യസുരക്ഷയുടെ ഭാഗമായി നാടുകടത്താനാണ് നീക്കം. ഇത്തരം നടപടികള്‍ക്കായുള്ള സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റിലെ വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടിപിടി, സ്വഭാവ ദൂഷ്യ കേസുകളില്‍ പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ തെളിവോടെ പിടിയിലാകുന്നവരെ നാട് കടത്താനായി അത് കൊണ്ട് തന്നെ […]

കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച്‌ കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. […]

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനം ലണ്ടന്‍ നഗരത്തില്‍ ബ്രിക്സ്റ്റണില്‍ കാര്‍ യാത്രക്കാരും മോപഡ് യാത്രക്കാരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചത് രണ്ടു പേര്‍. ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തില്‍ 12 തവണയെങ്കിലും വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. പൊലീസ് അക്രമികള്‍ക്കായി അന്വേഷണം തുടങ്ങി. പൊലീസെത്തിയപ്പോള്‍ രണ്ടുപേര്‍ നിലത്ത് പരിക്കേറ്റ് കിടക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണമടഞ്ഞു. ഒരു കാര്‍ സംഭവ സ്ഥലത്തിന് അടുത്ത് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മോപ്പഡില്‍ വന്നവരും കാറില്‍ വന്നവരും തമ്മിലുണ്ടായ വെടിവയ്പ്പാണെന്നും ആ […]

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നും കാണാതായ സ്വദേശി വനിതക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്‍റെ പ്രത്യേക റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണ്‍, പൊലീസ് നായ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാരും സന്നദ്ധ സംഘടനകളും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൂദ് അല്‍ അമ്രിയെന്ന 57കാരിയെ കാണാതാകുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരെ […]

മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ സ്വദേശി മരിച്ചു. വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്. വിമാനത്താവള ലോഞ്ചില്‍വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: അഹമ്മദ് സാലിം. മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്‍: അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍: നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ […]

മസ്കത്ത്: 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ പൊതു അവധിയും രണ്ടു ദിവസത്തെ വാരാന്ത്യ ദിനവും ചേര്‍ത്ത് നാലു ദിവസത്തെ അവധിയാണുള്ളത്. ഇനിയുള്ള നാലു ദിവസങ്ങളില്‍ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും ‘ഉറക്കിലാ’യിരിക്കും. അവധി എത്തിയതോടെ നിരവധി പേര്‍ ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിവിധ സെക്ടറിലേക്ക് ബജറ്റ് വിമാന കമ്ബനിയായ എയര്‍ ഇന്ത്യ എക്പ്രസ് പോലും വണ്‍വേക്ക് […]

Breaking News

error: Content is protected !!