മസ്കത്ത്: 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ പൊതു അവധിയും രണ്ടു ദിവസത്തെ വാരാന്ത്യ ദിനവും ചേര്‍ത്ത് നാലു ദിവസത്തെ അവധിയാണുള്ളത്. ഇനിയുള്ള നാലു ദിവസങ്ങളില്‍ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും ‘ഉറക്കിലാ’യിരിക്കും. അവധി എത്തിയതോടെ നിരവധി പേര്‍ ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിവിധ സെക്ടറിലേക്ക് ബജറ്റ് വിമാന കമ്ബനിയായ എയര്‍ ഇന്ത്യ എക്പ്രസ് പോലും വണ്‍വേക്ക് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിഭാഗത്തില്‍പെട്ട പ്രവാസികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച്‌ രാജ്യത്ത് നിരവധി ചര്‍ച്ചകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളുമൊക്കെ ഉയര്‍ന്നതിന് ശേഷമാണ് ഏറ്റവും പുതിയ കണക്കുകള്‍ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ടത്. കുറഞ്ഞത് സര്‍വകലാശാലാ ബിരുദമെങ്കിലും യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള 15,724 പ്രവാസികള്‍ ഒരു […]

കുവൈറ്റ്: രണ്ടുവര്‍ഷത്തെ കോവിഡ്കാലത്തിനുശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി തനിമ കുവൈറ്റിന്‍റെ ഓണത്തനിമ 2022നു പരിസമാപ്തിയായി. വൈകീട്ട് 6മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും കുവൈത്ത്, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ട് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. തുടന്ന് 25 സ്കൂളുകളിലെ 1 ലക്ഷത്തില്‍ പരം കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്ക് ഉള്ള പേള്‍ ഓഫ് ദി സ്കൂള്‍പുരസ്കാരം കൈമാറി. സാംസ്കാരിക സമ്മേളനാനന്തരം ഗാനമേളയും ക്വാര്‍ട്ടര്‍ – സെമി- ഫൈനല്‍മത്സരങ്ങളും റാഫിള്‍ ഡ്രോയും […]

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 34 പേരെ പിടികൂടി.ഇവരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ ആകെ 30,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച 64 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങളും 51 മോട്ടോര്‍ സൈക്കിളുകളും ഡിറ്റന്‍ഷന്‍ ഗ്യാരേജിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ 1556 ചെറിയ വാഹാനാപകടങ്ങളും 255 ഗുരുതര അപകടങ്ങളുമാണ് ട്രാഫിക്ക് പട്രോള്‍ വിഭാഗം കൈകാര്യം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഏഴുപേരെ പിടികൂടി.സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫിഷറീസ് കണ്‍ട്രോള്‍ ടീം, ഷലീം പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മൂന്ന് വിദേശികളെയും നാല് സ്വദേശികളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോബ്സ്റ്റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി ഫിഷറീസ് കണ്‍ട്രോള്‍ ടീം അറിയിച്ചു.

കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട്. വിദേശത്ത് ജീവിക്കുകയും, യുകെയില്‍ ആഡംബര ഭവനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാനാണു ചാന്‍സലര്‍ ഒരുങ്ങുന്നത്. ആഡംബര ബ്രിട്ടീഷ് വസതികള്‍ വാങ്ങുകയും, ഇതില്‍ താമസിക്കാതെ ഇരിക്കുകയും ചെയ്യുന്നത് ഭവനവിലകളെ കൂടുതല്‍ മുന്നോട്ട് നയിക്കുകയാണ്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളിലെ തെരുവുകള്‍ വിജനമായ പട്ടണങ്ങളായി മാറുന്നുണ്ട്. 2010ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും വീടുകള്‍ സ്വന്തമാക്കിയ വിദേശികളുടെ എണ്ണം […]

കുവൈറ്റ് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16ആമത് എഡിഷനില്‍ യുഎല്‍സി കെകെബി സ്പോര്‍ട്ട്സ് ക്ലബ് ടീം ജേതാക്കളായി. ആറ് അടിയില്‍ അധികം ഉയരമുള്ളതും മധ്യപൂര്‍വ്വേശ്യയിലെ ഏവും വലിയ സാന്‍സിലിയ എവര്‍റോളിങ്ങ് സ്വര്‍ണ്ണകപ്പും 1,00001 രൂപയുടെ ക്യാഷ് പ്രൈസും യുഎല്‍സി കെകെബി കരസ്ഥമാക്കി. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഫ്രണ്ട്സ് ഓഫ് രജീഷ് ടീമിനെ പരാജയപ്പെടുത്തിയാണ് യുഎല്‍സി കെകെബി ജേതാക്കളായത്. 75001 രൂപ ക്യാഷ് പ്രൈസും 5.5 അടി […]

ഒമാനിലെ ആതുര സേവന രംഗത്ത് നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി കൈരളി ടിവി സംഘടിപ്പിച്ച കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശ്രദ്ധേയമായി. ഒമാന്‍ അല്‍ ഫലാജ് ഹോട്ടെലില്‍ വെച്ചാണ് അവാര്‍ഡ് ചടങ്ങ് നടന്നത്. ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒമാനിലെ അഞ്ചു ഡോക്ടര്‍മാരെയും അഞ്ചു നഴ്‌സുമാരെയുമാണ് കൈരളി ടിവി അവാര്‍ഡ് നല്‍കി ആദരിച്ചത്. 2015 മുതല്‍ കേരളത്തില്‍ തുടങ്ങിയ ഡോക്‌ടേഴ്‌സ് അവാര്‍ഡിന്റെ തുടര്‍ച്ചയായാണ് […]

ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പല്‍ ഒമാന്‍ തീരത്ത് എത്തി. ഒമാനില്‍ എത്തിയ സഞ്ചാരികള്‍ക്ക് ഊഷ്‌ളമളമായ വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്.ക ക്രൂസ് സീസണിലെ ആദ്യ ആഡംബര ക്രൂസ് കപ്പല്‍ ആയ മെയ് ഷിഫ് ക്രൂസ് സുല്‍ത്താന്‍ ഖാബൂസ്‌പോര്‍ട്ടിലെത്തിയത്. 2,700 സഞ്ചാരികളാണ് കപ്പല്‍ ഉണ്ടായിരുന്നത്. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേണ്ടത്ര ഉണര്‍വുണ്ടായിരുന്നില്ല ക്രൂസ് മേഖലയില്‍. എന്നാല്‍, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവര്‍ ഈ […]

ലണ്ടന്‍: സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ഹാരി രാജകുമാരന്റെ ഓര്‍മ പുസ്തകം പുറത്തിറങ്ങാനിരിക്കെ പിതാവും ബ്രിട്ടന്റെ പുതിയ രാജാവുമായി ചാള്‍സ് മൂന്നാമന്റെ ക്ഷണം ദമ്ബതികള്‍ നിരസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ജനുവരി 10നാണ് ഹാരിയുടെ ഓര്‍മപുസ്‌തകം പുറത്തിറങ്ങുക. ‘സ്പെയര്‍’ എന്നാണ് പുസ്‌തകത്തിന്റെ പേര്. രാജകുടുംബവും ഹാരി രാജകുമാരനും തമ്മിലുള്ള ഭിന്നത തീവ്രമായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മനസികാഘാതങ്ങളില്‍ […]

Breaking News

error: Content is protected !!