പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊര്‍ജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് വയസിനും ഇടയിലുള്ള വരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രഭാത ഭക്ഷണത്തിലെ […]

മസ്കത്ത്: ലോകകപ്പ് ആരവങ്ങള്‍ക്കിടെ വന്നണഞ്ഞ ഫിഫ്കോ വേള്‍ഡ് കോര്‍പറേറ്റ് ചാമ്ബ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഒമാന്‍ എയര്‍ യൂനിയന്‍ ജേതാക്കളായി. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഉരീദോയുടെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് മാനിയയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 16 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചു. ജനങ്ങളുമായുള്ള ബന്ധം തങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഉരീദോയിലെ ബിസിനസ് സെയില്‍സ് ഡയറക്ടര്‍ സൗദ് അല്‍ റിയാമി പറഞ്ഞു. ഞങ്ങളുടെ ടീം ഫൈനലിലെത്തിയില്ലെങ്കിലും ആവേശം പകരുന്നതായിരുന്നു കലാശക്കളി. ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ […]

പോലീസെന്ന വ്യാജേന മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്‍റെറിന്‍ന്റെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി കുവൈത്ത് ഗ്രാന്‍റ് മോസ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇസ്കോണ്‍ ,സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തിയ അബ്ദുറഷീദ് കുട്ടമ്ബൂര്‍, അര്‍ഷദ് അല്‍ ഹിക്മി, അംജദ് മദനി എന്നിവരെ എയര്‍ പോര്‍ട്ടില്‍ ഇസ്ലാഹീ സെന്‍റര്‍ പ്രസിഡന്‍റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ […]

ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി ടൂറിസം മേഖലയിൽ വരേണ്ട അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചുള്ള ചർച്ചകളും […]

കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ […]

ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടില്‍ വിവാഹ നിശ്ചയ ചടങ്ങിനിടെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ രാജാവിനും രാജ്ഞിക്കും നേരെ മുട്ടയെറിഞ്ഞത്. യോര്‍ക്കില്‍ പരമ്ബരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യക്കും നേരെ ഇയാള്‍ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്തില്‍ തട്ടാതെ സമീപത്ത് വീണു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കുവൈത്തില്‍ എണ്ണ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വിദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ഷിക അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് പണമായി കൈപറ്റാന്‍ സാധിക്കും.സ്വദേശികളും വിദേശകളുമായി ഏകദേശം 14000 തൊഴിലാളികളാണ് ഓയില്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.നേരത്തെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.

Breaking News

error: Content is protected !!