ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ […]

ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി ടൂറിസം മേഖലയിൽ വരേണ്ട അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചുള്ള ചർച്ചകളും […]

കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ […]

ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടില്‍ വിവാഹ നിശ്ചയ ചടങ്ങിനിടെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ രാജാവിനും രാജ്ഞിക്കും നേരെ മുട്ടയെറിഞ്ഞത്. യോര്‍ക്കില്‍ പരമ്ബരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യക്കും നേരെ ഇയാള്‍ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്തില്‍ തട്ടാതെ സമീപത്ത് വീണു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കുവൈത്തില്‍ എണ്ണ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വിദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ഷിക അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് പണമായി കൈപറ്റാന്‍ സാധിക്കും.സ്വദേശികളും വിദേശകളുമായി ഏകദേശം 14000 തൊഴിലാളികളാണ് ഓയില്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.നേരത്തെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.

മസ്‍കത്ത് : ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്. 15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ – രമ്യ. മക്കള്‍ – സാന്‍വി, […]

വര്‍ക്ക് പെര്‍മിറ്റിനായി ഇനി തൊഴില്‍ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിര്‍ബന്ധം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാകും.എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തില്‍ എത്തിയ ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാര്‍ട്ട് സംവിധാനം ഒരുക്കും. പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ 20 തൊഴില്‍ വിഭാഗങ്ങളില്‍ നിയമം നടപ്പാക്കും. തുടര്‍ന്ന് മറ്റു തസ്തികകളിലേക്ക് വ്യാപിപ്പിക്കും.

മസ്കറ്റ് : ഒമാനിലേക്ക് വന്‍തോതില്‍ ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

മസ്കത്ത്: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാനായി ഇന്ത്യന്‍ എംസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇന്ത്യക്കാര്‍ പങ്കെടുത്തു. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ നടപടികളിലേക്ക് കൈമാറുകയും ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന ഓപണ്‍ ഹൗസില്‍ മറ്റ് എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ […]

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഡ്രൈവര്‍മാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരും ഓണ്‍ലൈനില്‍ പങ്കുവെച്ച ചിത്രങ്ങളെ തുടര്‍ന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. മഴ ശക്തമായ രീതിയില്‍ തുടരുമെന്നും, ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ശക്തിയാര്‍ജിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ വിവിധ സേവനങ്ങളെല്ലാം തകരാറില്‍ […]

Breaking News

error: Content is protected !!