ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. മുട്ട, കടല്‍ മീന്‍, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന […]

കുവൈത്ത് സിറ്റി: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗുരുവോര്‍മകള്‍’ പ്രത്യേക സമ്മേളനം വെള്ളി വൈകിട്ട് ഏഴ് മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടക്കും. ആത്മീയ ഗുരുക്കളായ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവരെ അനുസ്മരിക്കുന്നതിനാണ് ഗുരുവോര്‍മകള്‍ സംഘടിപ്പിക്കുന്നത്. സാഹിത്യ ലോകത്ത് ചര്‍ച്ചയായ അറബി മലയാള […]

അനധികൃത മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീന്‍പിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.നവംബര്‍ രണ്ടു മൂന്നു തിയതികളിലായി സലാല, റഖ്യൂത്ത്, ദാല്‍കുട്ട് എന്നി വിലായത്തുകളില്‍ ഫിഷറീസ് കണ്‍ട്രോളം ടീം നടത്തിയ പരിശോധനയിലാണ് നടപടി.

കുവൈത്ത് സിറ്റി: താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) കുവൈത്തില്‍ നിര്യാതനായി. ജി.എം. അറ്റ് സ്കോ ഫോര്‍ ഇന്‍പെക്ഷന്‍ പൈപ്പ്സ് ആന്റ് ടാങ്ക്സ് കമ്ബനിയില്‍ പര്‍ച്ചേയ്സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. പൂഴിക്കല്‍ ദാക്ഷായണിയമ്മയുടേയും പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ പോക്കാട്ട് നാരായണന്‍ നായരുടെയും മകനാണ്. ഭാര്യ : രഞ്ജിനി. മക്കള്‍: കിരണ്‍, ജീവന്‍. സഹോദരങ്ങള്‍ : വിജന്‍ നായര്‍, വിലാസിനി, രത്നകുമാരി. മൃതദേഹം നാട്ടില്‍ […]

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) വുമണ്‍സ് ഫോറം കേരള പിറവി ആഘോഷിച്ചു. റിഗ്ഗായി പാര്‍ക്കില്‍ നവംബര്‍ നാലിന് വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. വുമണ്‍സ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈര്‍ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാന്‍ഡ് ഹൈപ്പര്‍ ഡയറക്ടര്‍ അയൂബ് കേച്ചേരി ഉദ്ഘാടനം ചെയ്തു. കെഡിഎന്‍എ പ്രസിഡന്റ് ബഷീര്‍ ബാത്ത, ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം, ജയലളിത കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വുമണ്‍സ് […]

കുവൈത്ത്: ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്സീറിനെ ആധാരമാക്കി നടത്തുന്ന ഖുര്‍ആന്‍ പഠന പദ്ധതി ‘വെളിച്ച’ത്തിന്റെ പ്രകാശനം മുഹമ്മദ് ഷബീര്‍ (ഫ്രൈഡേ ഫോറം പ്രസിഡന്റ്) കോപ്പി അബ്ദുറസാഖിന് നല്‍കി നിര്‍വഹിച്ചു. ‘സമകാലിക ഇന്ത്യ ന്യൂനപക്ഷ നിലപാടുകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു പ്രകാശനം. അബൂബക്കര്‍ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. നാസര്‍ മുട്ടില്‍, അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ നേതൃത്വം നല്‍കി. പഠനസംരംഭവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് […]

മസ്കത്ത്: വിവിധ മേഖലകളിലെ പരസ്പര വ്യാപാരവും ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണ കരാറില്‍ ഒമാനും തുര്‍ക്കിയയും ഒപ്പുവെച്ചു. പതിനൊന്നാമത് തുര്‍ക്കിയ-ഒമാന്‍ ജോയന്റ് ഇക്കണോമിക് കമീഷന്‍ (ജെ.ഇ.സി) യോഗത്തിന്‍റെ ഭാഗമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫാണ് ഒപ്പുവെച്ചതെന്ന് തുര്‍ക്കിയ ട്രഷറി, ധനകാര്യ മന്ത്രി നൂറുദ്ദീന്‍ നെബാതി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും പരസ്പര നിക്ഷേപവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് […]

തങ്ങളുടെ അവകാശങ്ങള്‍ക്കും അഭിമാനത്തിനും വരുമാനത്തിനുമായി സമരം നടത്തേണ്ട അവസ്ഥയിലാണ് എന്‍എച്ച്എസ് നഴ്സുമാര്‍. 106 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ ചരിത്രത്തില്‍ ആദ്യത്തെ പണിമുടക്കിനാണ് നഴ്സുമാര്‍ അനുകൂല വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ക്രിസ്മസിന് മുന്‍പ് തന്നെ ആയിരക്കണക്കിന് നഴ്സുമാര്‍ സമരരംഗത്തേക്ക് എത്തും. ബ്രിട്ടന്റെ നഴ്സിംഗ് യൂണിയനായ ആര്‍സിഎന്‍ ബുധനാഴ്ചയാണ് 300,000 അംഗങ്ങള്‍ക്കിടയിലെ ബാലറ്റിംഗ് അവസാനിപ്പിച്ചത്. നിലവില്‍ 12.3 ശതമാനമുള്ള പണപ്പെരുപ്പത്തിന് […]

ലണ്ടന്‍: ഇക്കുറി വിന്ററില്‍ പീക്ക് സമയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്ന സ്മാര്‍ട്ട് മീറ്ററുള്ള വീടുകള്‍ക്ക് പണം നല്‍കാനുള്ള പദ്ധതി തയ്യാര്‍. നാഷണല്‍ ഗ്രിഡിന്റെ എനര്‍ജി സേവിംഗ് സ്‌കീമിന് എനര്‍ജി റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകും.പവര്‍കട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പരിമിതമായ സ്‌കീമിലൂടെ വീടുകള്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാന്‍ അവസരം ലഭിക്കുമെന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കി. വിന്റര്‍ മാസങ്ങളില്‍ വൈദ്യുതി ഉപയോഗം […]

മസ്കത്ത്: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂര്‍ സെക്റ്ററുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്ബനികളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് […]

Breaking News

error: Content is protected !!