കുവൈത്ത് സിറ്റി: പ്രവാസി മലയാളികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്ബത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് […]

സലാല: സലാലയിലെ മലയാളി വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് പ്രൗഢമായ സമാപനം. സോഷ്യല്‍ ക്ലബ് ഹാളില്‍ അഞ്ചു വാരാന്ത്യങ്ങളിലായി ഏഴു ദിവസമായി രണ്ടു വേദികളില്‍ നടന്ന മത്സരങ്ങള്‍ക്കാണ് തിരശ്ശീല വീണത്. കലാ പ്രതിഭയായി അദീപ് ക്രഷ്ണകുമാറിനെയും കലാതിലകമായി ബി.ശ്രീനിധിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് അമാൻ, അഖില അനൂപ്, അമേയ മെഹ്റീൻ എന്നിവര്‍ ഭാഷാശ്രീ പുരസ്കാരം നേടി. സ്റ്റേജ് സ്റ്റേജിതര 39 ഇനങ്ങളിലായി അഞ്ചു വിഭാഗങ്ങളില്‍ 600 ലധികം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ […]

മസ്കത്ത്: ബാങ്കിങ് വിവരങ്ങള്‍ പുതുക്കാനെന്നുപറഞ്ഞു ഒമാനില്‍ നടക്കുന്ന പുതിയ ഓണ്‍ ലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. കെ.വൈ.സി വിശദാംശങ്ങള്‍ അപ്‌ഡേറ്റു ചെയ്യാൻ അഭ്യര്‍ഥിച്ച്‌ ബാങ്കില്‍നിന്നാണെന്നു കാണിച്ചാണ് എസ്.എം.എസ്, വാട്സ്‌ആപ് സന്ദേശങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ അയക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി നിരവധി വിദേശികള്‍ക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. ‘പ്രിയപ്പെട്ട കെ.വൈ. സി ഹോള്‍ഡര്‍, ഞങ്ങളുടെ ബാങ്കിലെ നിങ്ങളുടെ കെ.വൈ.സി രേഖകള്‍ നിലവില്‍ കാലഹരണപ്പെട്ടിരിക്കുകയാണ്. സുഗമമായ ബാങ്കിങ് ഇടപാട് നടത്താൻ നിങ്ങളെ സഹായിക്കുന്നതിനു […]

ലണ്ടന്‍: ഡോളറിന് എതിരെ അഞ്ച് മാസത്തിനിടെ ഉയര്‍ന്ന നിലയില്‍ വിനിമയം നടത്തി പൗണ്ട്. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി ചുവടുറപ്പിക്കുന്നത്. സ്റ്റെര്‍ലിംഗ് 1.2827 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. ഇതിന് ശേഷം ചെറിയ തോതില്‍ നേട്ടം നഷ്ടമാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ […]

കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ ഹരിക്കൻസ് നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനു തുടക്കമായി. കുവൈത്തിലെ പ്രമുഖ 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫിയും കാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും നല്‍കും. മികച്ച പ്രകടനം നടത്തുന്നവര്‍ക്കും നിരവധി സമ്മാനങ്ങള്‍ നല്‍കും. മേയ് 23 വരെ ശനിയാഴ്ചകളില്‍ രാവിലെ 6.30 നാണ് മത്സരം. ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ കൊച്ചിൻ ഹരിക്കൻസ്‌, ഗാറ്റ്‌, അമിഗോസ്, […]

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തില്‍ നാട്ടില്‍ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്സ്പ്രസില്‍ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കുവൈത്തില്‍നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് സൂചന. സൈറ്റില്‍ കാണിച്ചതുപ്രകാരം ഈ മാസം 23ന് 60 ദീനാര്‍ ആണ് കുവൈത്തില്‍നിന്ന് […]

മസ്കത്ത്: വിദേശത്ത് ജോലി തേടുന്നവര്‍ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാര്‍ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങള്‍ നടത്തിയവര്‍ പിടിയിലായിരുന്നു. ഇവര്‍ വ്യാജവും നിയമവിരുദ്ധമായ ജോലികള്‍ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരില്‍നിന്ന് വൻ തുകകള്‍ ഈടാക്കുകയും ചെയ്യും. ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്, ടെക്‌സ്‌റ്റ് മെസേജുകള്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. […]

മസ്കത്ത്: മൂത്രാശയ കാൻസറിന് പുതിയ ചികിത്സ രീതിയുമായി സുല്‍ത്താൻ ഖാബൂസ് കാൻസര്‍ റിസര്‍ച് സെന്റര്‍. റേഡിയോന്യൂൈക്ലഡസ് ഉപയോഗിച്ചുള്ള ഈ ചികിത്സ സുല്‍ത്താനേറ്റിലെ അര്‍ബുദ ചികിത്സ രംഗത്ത് ഏറ്റവും വലിയ കാല്‍വെപ്പായിരിക്കുമെന്നാണ് കരുതുന്നത്. ഈ രീതിയുപയോഗിച്ച്‌ ഒമാനില്‍ ആദ്യത്തെ ചിത്സ കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. മൂത്രാശയത്തിലെ കാൻസര്‍ സെല്ലുകളെ നേരിട്ട് ലക്ഷ്യംെവച്ചു വളര്‍ച്ച തടയുകയാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. ചില കേസുകളില്‍ അര്‍ബുദങ്ങളെ തന്നെ തുടച്ചു നീക്കാനും ചികിത്സാ […]

മസ്കത്ത്: എസ്.കെ.എസ്.എസ്.എഫിന്റെ 35 ാം വാര്‍ഷിക വിളംബരവുമായി ഒമാനിലെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിനു അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അല്‍ഖുവൈര്‍ അബുഖാസിം മസ്ജിദ് ഹാളില്‍ നടന്ന പൊതുപരിപാടി എസ്.ഐ.സി ഒമാൻ പ്രസിഡന്റ് അൻവര്‍ ഹാജി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉമര്‍ വാഫി നിലമ്ബൂര്‍ അധ്യക്ഷതവഹിച്ചു. തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ അവശരും ആലംബഹീനരുമായ മനുഷ്യരുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തണമെന്ന് റഷീദ് ഫൈസി പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു. […]

കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസ് വീണ്ടും താളംതെറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.15നുള്ള കുവൈത്ത് -കോഴിക്കോട് വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെ. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചക്ക് കുവൈത്തില്‍ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാര്‍ കാരണം മുംബൈയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ സുരക്ഷിതമായി കോഴിക്കോട്ടെത്തിച്ചു. കുവൈത്ത്-കോഴിക്കോട് വിമാനത്തിന് തകരാര്‍ സംഭവിച്ചതാണ് വ്യാഴാഴ്ചയിലെ ഷെഡ്യൂള്‍ വൈകാൻ കാരണമെന്നാണ് സൂചന. എന്നാല്‍ […]

Breaking News

error: Content is protected !!