ലണ്ടൻ: കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ നിര്യാതയായി. കുമരകം സ്വദേശിനിയായ പ്രതിഭ കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച പോരാളിയായ പ്രതിഭ കൈരളിയുടെ പ്രാരംഭ കാലം മുതൽ സംഘടന പടുത്തുയർത്തുവാൻ മുന്നിൽ നിന്നിരുന്നു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കെഎസ്‌ടിഎ മുൻ ജില്ലാ സെക്രട്ടറിയുമായ കദളിക്കാട്ടുമാലിയിൽ കേശവൻ– രാജമ്മ ദമ്പതികളുടെ മകളാണ്‌. ഭർത്താവ്‌ പ്രസാദ്‌. […]

ലണ്ടന്‍: ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്നും അതിലൂടെ വീട്ട് വാടകകള്‍ കുത്തനെ ഉയരുന്നത് പിടിച്ച് നിര്‍ത്താനാവുമെന്നും നിര്‍ദേശിച്ച് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ (എന്‍എല്‍ആര്‍എ) രംഗത്തെത്തി. ഉയര്‍ന്ന മോര്‍ട്ട്ഗേജ് അടക്കാനാവാതെ റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും വാടക വര്‍ധന പരിമിതപ്പെടുത്താനും ട്രഷറിക്കുളള വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍ആര്‍എല്‍എ അഭിപ്രായപ്പെടുന്നത്. ലാന്‍ഡ്ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് പലിശനിരക്കിളവ് 2021 മുതല്‍ ഇന്‍കം ടാക്സിലെ ബേസിക് നിരക്കിലേക്ക് മാത്രം […]

ലണ്ടന്‍: പണപ്പെരുപ്പം കൈപിടിയിലൊതുങ്ങാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും ഉയരാനിടയുള്ളതിനാല്‍ അടുത്ത വര്‍ഷം യുകെയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി റിഷി സുനാകിന്റെ മുന്നറിയിപ്പ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിതി വഷളാവാനാണ് സാധ്യത. പലിശനിരക്ക് 5 ശതമാനത്തിലധികം ഉയര്‍ത്തേണ്ടിവരുമെന്നാണ് കരുതുന്നത്. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ക്കും ലോണുകള്‍ക്കും മേലുള്ള കടം വാങ്ങുന്നതിനുള്ള ചെലവ് ഇനിയും ഉയരുന്നതിന് കളമൊരുക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് […]

നടുവേദന നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്‌. ഇതിൽത്തന്നെ ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിങ്‌ സ്പൊൺഡ്യലൈറ്റിസ് (Ankylosing Spondylitis) ആകാം. ലോകത്ത്‌ 1-2 ശതമാനംപേർ ഈ രോഗബാധിതരാണ്. ഇവരിൽ ഭൂരിപക്ഷവും തെറ്റായ രോഗനിർണയംമൂലം ചികിത്സ നേടാൻ കാലതാമസം നേരിടുന്നവരും. നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ്‌ ഇത്‌. രോഗം ബാധിച്ചാൽ നട്ടെല്ലിന്‌ വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും […]

ലണ്ടൻ: സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച നടന്ന സമ്മേളനത്തിന് തുടക്കംകുറിച്ച് സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളി സ്വാഗതം പറഞ്ഞു. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷനായി മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി […]

സാധാരണ വൈറൽ (covid , dengue ഉൾപ്പടെയുള്ള) പനികൾക്കും എലിപ്പനിക്കും മലേറിയയ്ക്കും പനി, കടുത്ത ശരീര വേദന, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വളരെ സാധാരണമാണ്.ചിലപ്പോൾ ശരീരവേദന മാത്രമായിരിക്കും ആരംഭലക്ഷണം. രോഗനിർണ്ണയം നടത്തി ചികിത്സ തുടങ്ങാൻ സാധാരണയായി 3 ദിവസം എങ്കിലും എടുക്കും. പനിയുടെ ആരംഭത്തിൽ തന്നെയുണ്ടാകുന്ന വേദനകൾക്കായി വേദനസംഹാരികൾ സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയോ ഡോക്ടറുടെ അടുത്തു നിന്നും ആവശ്യപ്പെട്ട്‌ വാങ്ങിയോ കഴിക്കുന്നവരുണ്ട്. ചിലർ മുൻപ് […]

യാതൊരു പ്രകോപനവു മില്ലാതെയുള്ളതാ യിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ വിദ്യാര്‍ത്ഥിനി ആയ ദിവ്യ എന്ന പെണ്‍കുട്ടിയും, അവര്‍ക്കൊപ്പം താമസിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് സ്റ്റാര്‍ത്ക്ലൈഡ് വിദ്യാര്‍ത്ഥിനി ആയ അപര്‍ണ തല്‍വര്‍ എന്ന പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്. ഇരുവരും തിങ്കളാഴ്ച്ച രാത്രി 10:30ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബുച്ചാനന്‍ സ്ട്രീറ്റില്‍ വെച്ച് നടന്ന ആക്രമണത്തിലെ പ്രതികള്‍ തദ്ദേശ വാസികളായ കൗമാരക്കാരാണെന്നാണ് വിവരം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും […]

ലണ്ടന്‍: കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ […]

ലണ്ടന്‍: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെറ്റ് മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഇത് […]

ലണ്ടന്‍: പ്രൈവറ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് എന്‍എച്ച്എസ് രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള അവകാശം ചോദിച്ച് ഫാമിലി ഡോക്ടര്‍മാര്‍. ഇതുവഴി ധനികരായ രോഗികള്‍ക്ക് ജിപിമാര്‍ക്ക് പണം നല്‍കി ക്യൂ ചാടിക്കടക്കാനുള്ള അനുമതി നല്‍കുകയും, രാവിലെ 8 മണിയിലെ തിക്കിത്തിരക്ക് ഒഴിവാക്കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പണം നല്‍കാനില്ലാത്ത രോഗികളെ ഇതോടെ ഡോക്ടര്‍മാര്‍ കൈവിടുകയും, ഇവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും ഈ രണ്ട് തരത്തിലെ സിസ്റ്റത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഫാമിലി […]

Breaking News

error: Content is protected !!