ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി ടൂറിസം മേഖലയിൽ വരേണ്ട അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചുള്ള ചർച്ചകളും […]

ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഭാഷ മാത്രം സംസാരിക്കുന്നൂ എന്നതും കേരളത്തെ വ്യത്യസ്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ശേഷം […]

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിജു ജേക്കബ്‌   ( പ്രസിഡന്റ്), ഷിൻസ് തോമസ്, അനു മാത്യു  ( വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (സെക്രട്ടറി), സാഗർ അബ്ദുല്ല, ജെസി പറമ്പിൽ  (ജോയിന്റ് സെക്രട്ടറി),  ഷാജി കുളത്തുങ്കൽ (ട്രെഷറർ ), തോമ സ് ഇ ടി (ഓഡിറ്റർ), ഫൈസൽ അഹമ്മദ് (P R O ), തോമസ്‌ മാത്യൂ, സിന്റോ പാപ്പച്ചൻ (Sports Co […]

നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ച കാരശ്ശേരി, കോഴിക്കോടുകാരുടെ മുഖമുദ്രയായ സത്യസന്ധത […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം നോർതേൺസ് എഫ് സി വിന്നേഴ്‌സും, […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി […]

യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമം ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യാതിഥിയായിരിക്കും. കേരളക്കരയിലെ കലയുടെയും സംഗീതത്തിന്റെയും വിവിധ രൂചിക്കൂട്ടുകളുടെയും ആസ്ഥാനമായാണ് കോഴിക്കോട് ജില്ല അറിയപ്പെടുന്നത്. ആയിരക്കണക്കിന് കോഴിക്കോട്ടുകാരാണ് യുകെയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ജില്ല നിവാസികൾ ഇത്തരം ഒരു സംഗമം സംഘടിപ്പിക്കുന്നത്. നോർതാംപ്റ്റനിലെ കരോലിൻ ചിഷോം സ്കൂൾ സെന്ററിൽ ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന […]

ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിച്ച് രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ ബിസിനസുകളെ സഹായിക്കാനാണു പുതിയ സ്‌കെയില്‍-അപ്പ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ വിസയെ സംബന്ധിച്ച്, ചെറുകിട സംരംഭങ്ങള്‍, ടെക്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ തുടങ്ങിയ അതിവേഗം വളരുന്ന ബിസിനസുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ശരിയായ പിന്തുണ ആവശ്യമാണെന്ന് കുടിയേറ്റ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ പറഞ്ഞു.സ്‌കെയില്‍-അപ്പ് വിസയിലൂടെ, ബിസിനസ്സുകള്‍ക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന കഴിവുകളും അനുഭവങ്ങളും കൊണ്ടുവരാന്‍ […]

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ ഒഴിവുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ ഒഴിവുകളില്‍ 21% വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ 46,828 രജിസ്റ്റേഡ് നഴ്സ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡാറ്റ പറയുന്നു. ഇതിനിടയിലാണ് ശമ്പള വിഷയത്തില്‍ എന്‍എച്ച്എസ് നഴ്സുമാര്‍ സമരത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഇതുവരെ പണിമുടക്ക് നടത്തിയ ചരിത്രമില്ല. എന്നാല്‍ നിലവിലെ […]

Breaking News

error: Content is protected !!