ലണ്ടന്‍ : സെപ്റ്റംബര്‍ മാസത്തില്‍ ഫര്‍ലോ അവസാനിച്ചതിന് ശേഷം ജോലിക്കാരെ പിരിച്ചു വിട്ടാല്‍, ഫര്‍ലോ പണം കമ്പനികളില്‍ നിന്നും തിരിച്ച് വാങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ താക്കീത് നല്‍കി. ഫര്‍ലോ അവസാനിക്കുമ്പോള്‍ തൊഴില്‍ മേഖലയില്‍ വന്‍ തോതിലുള്ള പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ഫര്‍ലോയുടെ 80 ശതമാനം പണവും ഇപ്പോള്‍ സര്‍ക്കാരാണ് നല്‍കുന്നത്. തൊഴില്‍ രംഗത്ത്‌ ഫര്‍ലോ സിസ്റ്റം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കെതിരെയാണ് പ്രധാനമായും സര്‍ക്കാര്‍ ഭീഷണി. ഏകദേശം 90 […]

ഓക്സ്ഫോര്‍ഡ് : കൊറോണയുടെ ഉത്ഭവം ചൈനയില്‍ തന്നെയാകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതിന്റെ ഭക്ഷ്യ സംസ്കാരമോ അല്ല, മരിച്ചു പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തിന് കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍, ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് വന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞാഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പുറത്തു വിട്ട […]

ലണ്ടന്‍ : സ്കോട്ട്ലാന്‍ഡ്- ഇംഗ്ലണ്ട് അതിര്‍ത്തിയില്‍ ‘കൊറോണ പട്രോള്‍’ എന്ന പേരില്‍ സ്കോട്ടിഷ് ആക്ടിവിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ നിന്നും വരുന്ന ആളുകള്‍ കൊറോണ വൈറസ് ബാധ സ്കോട്ട്ലണ്ടിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് ഇവരുടെ വാദം. സ്കോട്ടിഷ് പതാകയുമേന്തിയ ഇവര്‍ ഏതാനും ദിവസങ്ങളായി അതിര്‍ത്തി പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ‘stay away from Scotland’, Covid Free’ തുടങ്ങിയ പ്ലക്കാര്‍ഡ്‌കളുമേന്തിയാണ് ഇവര്‍ റോന്തു ചുറ്റുന്നത്‌. സ്കോട്ടിഷ് പാര്‍ലമെന്റ്റ് എം പി ജാമി ജോന്‍സ്ടന്‍ ആണ് […]

ലണ്ടന്‍ : ബ്രക്സിറ്റ് പാര്‍ട്ടി നേതാവ് നൈജല്‍ ഫറാജ്, വിമാന യാത്ര കഴിഞ്ഞാല്‍ പാലിക്കേണ്ട 14 ദിവസത്തെ കോറന്‍റ്റൈന്‍ ചെയ്യാതെ ശനിയാഴ്ച പബ്ബില്‍ എത്തിയത് വന്‍ വിവാദമായി. 14 ദിവസം കോറന്‍റ്റൈന്‍ പാലിക്കാത്തത്തിന്റെ വിശദീകരണം തേടി കെന്റ് പോലിസ് ഫറാജിനെ സമീപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ്‌ ട്രമ്പ്‌ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് ഈയിടെയാണ് ഫറാജ് അമേരിക്കയില്‍ നിന്നും യുകെയിലെത്തിയത്. വിമാനയാത്രക്കാര്‍ കര്‍ശനമായും പാലിക്കേണ്ട 14 ദിവസത്തെ കോറന്‍റ്റൈന്‍ ഫറാജ് പാലിച്ചില്ല […]

ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലേക്ക് കാലെടുത്തുവെക്കുമ്ബോള്‍, കൊറോണ വൈറസിനെപ്പേടിച്ച്‌ ജനം പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ ലോക്ക് ടൗണില്‍ കഴിഞ്ഞപ്പോള്‍, അതില്‍ വലിയൊരു അവസരം കണ്ടെത്തിയവരാണ് ബ്രിട്ടനിലെ ദമ്ബതികളായ ആന്‍ഡ്രൂവും റെയ്ച്ചലും. മാര്‍ച്ചില്‍, കൊവിഡ് മഹാമാരി ലോകത്ത് വ്യാപിച്ചു തുടങ്ങിയ സമയത്ത് അവര്‍ സ്ഥാപിച്ച ക്ലിയര്‍ വാട്ടര്‍ ഹൈജീന്‍ എന്ന കമ്ബനി ഇന്ന് കൊവിഡിന്റെ തേരോട്ടം നല്‍കിയ അനുകൂല സാഹചര്യത്തില്‍ കോടിക്കണക്കിനു ഡോളറിന്റെ വരുമാനമുള്ള ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഈ രംഗത്തേക്ക് കടന്നുവരും […]

ലണ്ടന്‍ : യുകെയില്‍ 30 ല്‍ അധികം പേര്‍ ഒരുമിച്ച് കൂടുന്നത് ഇനി മുതല്‍ നിയമവിരുദ്ധം. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഈ നിയമം പ്രാബല്യത്തില്‍ വരും. കൊറോണ വൈറസിന്‍റെ രണ്ടാം ഘട്ട വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശനിയാഴ്ച്ചയോടെ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട മിക്കവാറും നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തു മാറ്റാന്‍ തയാറെടുക്കുകയാണ്. എന്നാല്‍ പൊതു ജനങ്ങളുടെ കൂട്ടം കൂടല്‍ നിയമവിരുദ്ധമായിത്തന്നെ തുടരും. ഈ നിയമം കര്‍ശനമായി […]

ലണ്ടന്‍ : കൊറോണ വൈറസ് ബാധ മൂലം യുകെയിലെ കെയര്‍ ഹോമുകളില്‍ സംഭവിച്ച മരണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തായി. പ്രധാനമന്ത്രി ബോസി ജോണ്‍സനും മറ്റു മന്ത്രിമാരും നല്‍കിയ കണക്കുകളേക്കാള്‍ എത്രയോ ഉയര്‍ന്നതാണ് പുതിയ കണക്കുകള്‍. കെയര്‍ ഹോമുകളില്‍ ഇത് വരെ 20,000 പേര്‍ മരിച്ചിട്ടുണ്ട് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. മാര്‍ച്ച് 2 മുതല്‍ ജൂണ്‍ […]

ലണ്ടന്‍ : ലണ്ടനിലെ മിച്ചാമില്‍ തമിഴ് ബാലികയെ സ്വന്തം ഫ്ലാറ്റില്‍ കത്തി കൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തി. അയല്‍ വാസികള്‍ ഇടപെട്ട് ഉടനെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു വയസുകാരിയായ സയാഗി ശിവാനന്ദം ആണ് ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ ദാരുണമായി ആക്രമിക്കപ്പെട്ടത്. സയാഗിയുടെ കൂടെ മറ്റൊരു സ്ത്രീയെയും കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏകദേശം 35 വയസ് തോന്നിക്കുന്ന ഇവര്‍ ഇപ്പോഴും അത്യാസന്ന നിലയിലാണ്. രണ്ടു പേര്‍ […]

ലണ്ടന്‍: ബ്രട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ-മയക്കുമരുന്ന് വേട്ടയുടെ വിശദാംശങ്ങള്‍ പോലിസ് ഇന്നലെ പുറത്തു വിട്ടു. ബ്രിട്ടനിലുടനീളം പരന്നു കിടക്കുന്ന വന്‍ ക്രമിനല്‍ ഗാങ്ങുകളുടെ നെറ്റ് വര്‍ക്കിനെയാണ് ബ്രിട്ടനിലെ ‘നാഷണല്‍ ക്രൈം ഏജന്‍സി’ നാല് വര്ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ കീഴടക്കിയത്. ഈ ഗാങ്ങുകളുമായി ബന്ധപ്പെട്ട 746 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യില്‍ നിന്നും 54 മില്ല്യന്‍ പൌണ്ടിന് പുറമെ, 2 ടണ്‍ ഉയര്‍ന്ന വീര്യമുള്ള മയക്കു മരുന്നും […]

Breaking News