ലണ്ടന്‍: 2024, ജനുവരി 1. പുതുവര്‍ഷം ആഗതമായിരിക്കുന്നു. ഇതോടൊപ്പം പല മാറ്റങ്ങളും തേടിയെത്താം. അതില്‍ ഏറ്റവും പ്രധാനമാണ് കുടിയേറ്റക്കാരെ ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍. ലീഗല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പാടാക്കി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നിയമങ്ങള്‍ ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിലവില്‍ വരികയാണ്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് വരും. ന്യായീകരണമില്ലാത്ത രീതികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇതുവഴി ആയിരക്കണക്കിന് […]

കുവൈത്ത്സിറ്റി: ചെമ്ബ് കേബിള്‍ മോഷണം നടത്തിയതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലു പേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളമുള്ള ചെമ്ബ് കേബിള്‍ മോഷണങ്ങള്‍ സംബന്ധിച്ച കര്‍ശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികള്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലായവര്‍ ഏഷ്യൻ പൗരന്മാരാണ്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് കേബിള്‍ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിള്‍ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടരന്വേഷണത്തില്‍ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി […]

കുവൈത്ത്സിറ്റി: ശൈത്യകാലം രാജ്യത്തേക്ക് പലയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പക്ഷികളെ ആകര്‍ഷിക്കുകയും അവ വിവിധ ബീച്ചുകളില്‍ പറന്നിറങ്ങുകയും ചെയ്യുന്നു. തീരങ്ങളെ പല വര്‍ണങ്ങളിലും ശബ്ദങ്ങളിലും നിറക്കുന്നു. കുവൈത്തിലെ വിവിധ കടല്‍ത്തീരങ്ങളിലെ അനുയോജ്യമായ അന്തരീക്ഷവും ഭക്ഷണവും ആണ് പക്ഷികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. കൂട്ടമായി എത്തിയ പക്ഷികളില്‍ ചിലത് മുങ്ങിപ്പോയ പഴയ കപ്പലുകളിലൊന്നിനെ ഭവനമായി സ്വീകരിച്ചു. കപ്പലിന്റെ മുകള്‍ ഭാഗത്തും വലിച്ചുകെട്ടിയ കയറുകളിലും അവ കൂട്ടത്തോടെ കഴിഞ്ഞു. കറുത്ത […]

മസ്കത്ത്: 2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനില്‍ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാല്‍ ആയും […]

മസ്കത്ത്: അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍റെ പരിശോധനകള്‍ തിങ്കളാഴ്ച മുതല്‍ ശക്തമാകും. ഇതിനായി സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷനുമായി തൊഴില്‍ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രി മഹദ് ബിൻ സഈദ് ബാ ഒവൈനും സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷൻ ചെയര്‍മാൻ അബ്ദുല്ല ബിൻ അലി അല്‍ ഹാര്‍ത്തിയുമാണ് കരാറില്‍ ഒപ്പു വെച്ചിരുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില്‍ നിയമ ലംഘന പരിശോധന ശക്തമാക്കുകയും തൊഴില്‍ […]

ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ ആക്കിയ ശേഷം കൈകാര്യം ചെയ്യുകയും, വാഹനത്തിന്റെ പിന്നിലേക്ക് കയറ്റുകയും ചെയ്തെന്ന് […]

നിര്‍ണായക സംഭവവികാസത്തില്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നല്‍കി. 2024 പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു. സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് […]

കുവൈത്ത് സിറ്റി: സാല്‍മിയയില്‍ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. പരിശോധനയില്‍ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി. സെക്ടര്‍ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ റുജൈബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതു സുരക്ഷാ വിഭാഗമായി റെയ്ഡ് നടത്തി പ്രവാസിയെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ വില്‍പനക്ക് തയാറാക്കിയ 123 കുപ്പി മദ്യം,മൂന്ന് ബാരല്‍ മദ്യം, മദ്യം നിര്‍മിക്കുന്നതിനും കുപ്പിയിലാക്കുന്നതിനും പാക്കേജിങ്ങിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍, പ്രതിദിനം ഏകദേശം […]

മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്ബത് പ്രവാസികളെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച്‌ മാഹൂത്ത് വിലായത്തില്‍നിന്നാണിവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ദാര്‍സൈത്ത് ഫസ്റ്റ് ചോയ്സ് ബില്‍ഡിങ് അയല്‍ക്കൂട്ട സംഗമം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിനില്‍ നടന്നു. വനിതാവിങിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രവാസ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാൻ ഇത്തരം കൂട്ടായ്മകള്‍ ഏറെ ഗുണകരമാവുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കവിത പ്രദീപ് അധ്യക്ഷത വഹിച്ചു. സബിദ ലിജു പരിപാടിക്ക് നേതൃത്വം നല്‍കി. അനുശ്രീ പ്രദീപ് സ്വാഗതവും റാഫിയ മുഹാജിര്‍ നന്ദിയും പറഞ്ഞു.

Breaking News

error: Content is protected !!