കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മസ്‌കത്ത്: കാസര്‍കോട് സ്വദേശി ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ നിര്യാതനായി. പെരുമ്ബട അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അബ്ദുല്‍ റസാഖ് (38) ആണ് മരിച്ചത്. സീബില്‍ ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്, അസീസ്, ലത്തീഫ്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്‌​ 325 തടവുകാര്‍ക്ക്​ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്​ മാപ്പ്​ നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകള്‍ക്കാണ്​ മാപ്പ്​ നല്‍കിയിരിക്കുന്നത്​. ഇതില്‍ 141പേര്‍ വിദേശികളാണ്​. കഴിഞ്ഞ വര്‍ഷം 328 തടവുകാര്‍ക്കായിരുന്നു മാപ്പ്​ നല്‍കിയത്​. ഇതില്‍ 107 വിദേശികളായിരുന്നു. നബി ദിനം പ്രമാണിച്ച്‌ ഒക്​ടോബര്‍ ഒമ്ബതിന്​ ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി.

കുവൈത്തില്‍ ഇ- ക്രൈമുകള്‍ കുടുന്നതായി റിപ്പോര്‍ട്ടുകള്‍. പണം കബളിപ്പിച്ച്‌ കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തട്ടിപ്പുകാര്‍ പിടിമുറുക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളില്‍ അധികവും ഇരകളാകുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള സാമ്ബത്തിക നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍, മറ്റ് പണമിടപാടുകള്‍ തുടങ്ങിയവ നടത്തുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു . വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, ഒ.ടി.പി, സി.വി.വി കോഡുകള്‍, കാര്‍ഡുകളുടെ എക്സപയറി തീയതികള്‍ എന്നിവ […]

കുവൈത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നല്‍കാനും പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലും അനുഭവപ്പെടുന്ന തിരക്ക് കുറക്കുകയാണ് പ്രധാന ലക്ഷ്യം. നിലവില്‍ പലയിടങ്ങളിലും രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനറല്‍ മെഡിസിന്‍, യൂറോളജി, ഗൈനക്കോളജി, ഡെന്റല്‍, സൈക്കോളജി, ഇ.എന്‍.ടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. ഇതോടെ […]

ലണ്ടന്‍: രാജ്യത്തിന്‍റെ കടബാധ്യത ഒഴിവാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ യുകെ. പൊതുമേഖലാ ജീവനക്കാരുടെ വേതനം 5% വര്‍ധിപ്പിക്കാനാണ് യുകെ ആലോചിക്കുന്നത്. ഈ അവസരത്തില്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കടമെടുക്കല്‍ വര്‍ദ്ധിപ്പിക്കാതെ രാജ്യത്തിന്‍റെ ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ […]

ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ […]

മസ്കറ്റ്: റോയല്‍ ഒമാന്‍ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ഒപ്പം രാജ്യത്തേക്ക് വന്‍തോതില്‍ പുകയില കടത്താനുള്ള നാല് ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ നേതൃത്വത്തിലാണ് നുഴഞ്ഞു കയറ്റക്കാരുടെ അറസ്റ്റ് ഉണ്ടായത്. വന്‍തോതില്‍ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ് 51 നുഴഞ്ഞുകയറ്റക്കാരെ റോയല്‍ ഒമാന്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പിടിയിലായ ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ […]

കുവൈറ്റ്: കുവൈറ്റില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്. കബ്ദ് പ്രദേശത്തെ മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ പിടികൂടി . വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കെയ്റോ: വീട്ടിലെ ടോയ്ലറ്റില്‍ മകളെ പൂട്ടിയിട്ടതിനും പിന്നീട് മരിച്ച ശേഷം മൃതദേഹം അഞ്ച് വര്‍ഷത്തോളം അവിടെ സൂക്ഷിച്ചതിനും യുവതിക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ കുവൈറ്റ് അപ്പീല്‍ കോടതി ശരി വെച്ചു. കുവൈറ്റ് സ്വദേശിയായ യുവതിയുടെ ശിക്ഷയാണ് കോടതി ശരി വെച്ചത്. മകളെ കൊലപ്പെടുത്തിയതിനും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതിനും മേയില്‍ ആണ് ക്രിമിനല്‍ കോടതി യുവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. ക്രിമിനല്‍ വിചാരണയ്ക്കിടെ യുവതി കുറ്റസമ്മതം നടത്തിയിരുന്നു. മകള്‍ ടോയ്‌ലറ്റിനുള്ളില്‍ മരിച്ചതായി […]

Breaking News

error: Content is protected !!