കുവൈത്തില്‍ രണ്ടു മാസത്തിനിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 6112 വിദേശികളെ നാടുകടത്തിയതായി താമസകുടിയേറ്റ വകുപ്പ് അറിയിച്ചു. തൊഴില്‍, താമസ കുടിയേറ്റ നിയമം ലംഘിച്ചവരും നുഴഞ്ഞുകയറ്റക്കാരും ഇതില്‍ ഉള്‍പ്പെടും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ താമസ കുടിയേറ്റ വകുപ്പ് നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് പേര് പിടിയിലായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം 45 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് രേഖകളും നിയമനടപടികളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും.
കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദ്ദേശം.രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ലൈസന്‍സ് രജിസ്റ്റര്‍ വ്യക്തമാക്കുന്നത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖകള്‍ പ്രകാരം ഏകദേശം 22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസന്‍സ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ […]
മസ്കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോള്‍ഡ് റാഫിള്‍ ഡ്രോയില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനന് പിള്ളക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. അബ്ദുല്‍ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മസ്കത്ത് നഗരസഭാ […]
ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ അന്താരാഷ്ട്ര സംഘത്തെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്ട്രോള് പിടികൂടി. ക്രിസ്റ്റല്‍ മയക്കുമുരുന്നുകള്‍ ദ്രാവകരൂപത്തിലാക്കി ട്രക്കുകളിലൂടെയും കണ്ടെയ്നറുകളിലൂടെയും കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചിരുന്നത്.ട്രെയിലറുകളുടെ ഉടമകളോട് അവരുടെ ഷിപ്മെന്റുകളും അവര്‍ ഇടപെടുന്ന ആളുകളുടെ ഐഡന്റിറ്റിയും പരിശോധിക്കണമെന്ന് ആര്.ഒ.പി ആവശ്യപ്പെട്ടു.
കുവൈത്തില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലിയില്‍ 10,000 പേര് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയാണ് ഈ കണക്ക്. അല്‍-അന്‍ബ കണക്കുകള്‍ പ്രകാരം, 9786 പേര് വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കമ്ബനികളിലും ജോലിയില്‍ പ്രവേശിച്ചു. വിദ്യാഭ്യാസം, വൈദ്യുതി, ജലം എന്നീ മന്ത്രാലയങ്ങളാണ് ഏറ്റവും ഉയര്‍ന്ന തൊഴില്‍ നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, 1454 പുരുഷന്മാരും സ്ത്രീകളും ഈ കാലയളവില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. ആഭ്യന്തര, ആശയവിനിമയ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരാണ് വിട്ടുപോയവരില്‍ […]
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ നീക്കം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ അപ്രധാനമായ ചില തൊഴിലുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന് തയ്യാറാക്കിയ മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. പ്രവാസികളുടെ രേഖകള്‍ പരിശോധിച്ച് രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, നിയമ […]
മസ്കത്ത്: ഒമാന്‍ മലയാളികള്‍ വാട്സ്ആപ് ഗ്രൂപ്പും അസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പും അംഗങ്ങള്‍ക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഒമാന്‍ മലയാളികള്‍ ഗ്രൂപ്പില്‍ അയച്ച ലിങ്ക് വഴി ഒക്ടോബര്‍ 15നകം രജിസ്ട്രേഷന് ചെയ്യണം. തുടര്‍ന്ന് കിട്ടുന്ന യൂനീക് ഐ.ഡി ഉപയോഗിച്ച് ഒമാനിലെയും കേരളത്തിലെയും യു.എ.ഇയിലെയും ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും 20 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഓരോ അംഗങ്ങള്‍ക്കും […]
ലണ്ടന്‍ : ലോകകേരള സഭയുടെ മേഖലാസമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാസമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനില്‍ ലോകകേരളസഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ പി.രാജീവ്. വി, ശിവന്‍കുട്ടി , പ്രവാസി വ്യവസായി എം.എ. യൂസഫലി, നോര്‍ക്ക ചെയര്മാന് പി. ശ്രീരാമകൃഷ്ണന് എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും […]
കുവൈത്ത് സിറ്റി: വിശ്വകര്‍മ ഓര്ഗനൈസേഷന് ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ (വോയ്സ് കുവൈത്ത്) 18ാം വാര്‍ഷികാഘോഷം ‘വിശ്വകല – 2022’ ഡിസംബര്‍ 16ന് വൈകീട്ട് മൂന്നു മുതല്‍ അബ്ബാസിയ ഓക്സ്ഫോര്‍ഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് അബ്ബാസിയ സക്സസ് ലൈന്‍ ഹാളില്‍ വോയ്സ് കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് പ്രമോദ് കക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. വോയ്സ് ചെയര്മാന് പി.ജി. […]
കുവൈറ്റ്: കുവൈറ്റില്‍ പൂര്‍ണമായും കാര്‍ബണ്‍ രഹിത ഹരിത നഗരം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു . ലോകത്തിലെ ഏറ്റവും വലുതും മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതുമായ നഗരമാണ് സ്ഥാപിക്കുന്നത്. ‘XZERO’ എന്ന് വിളിക്കപ്പെടുന്ന ഹരിത നഗരത്തിന് ഏകദേശം 100,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും സുസ്ഥിരമായ ഒരു സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. അതില്‍ താമസം, ജോലി, ടൂറിസം സൗകര്യങ്ങള്‍ ലഭ്യമാകും. ഈ പശ്ചാത്തലത്തില്‍ യുആര്‍പി കമ്ബനി നിലവില്‍ ഹരിത […]