വിശാഖപട്ടണം: നഗരത്തില്‍ എട്ട്​ പേരുടെ മരണത്തിനിടയാക്കിയ വാതക ചോര്‍ച്ചയുണ്ടായത്​ ലോക്​ഡൗണ്‍ മൂലം 40 ദിവസം അടച്ചിട്ട എല്‍.ജി പോളിമര്‍ കമ്ബനി വീണ്ടും തുറക്കാനുള്ള ശ്രമത്തിനിടയില്‍. പുലര്‍ച്ചെ 2.30ഓടെയാണ്​ കമ്ബനിയില്‍ വാതക ചോര്‍ച്ചയുണ്ടായത്​. എന്നാല്‍, ഇതി​​െന്‍റ യഥാര്‍ഥ കാരണം ഇനിയും വ്യക്​തമായിട്ടില്ല. കുറഞ്ഞ ജീവനക്കാരെ മാത്രമാണ്​ പ്ലാന്‍റിലെ ജോലിക്കായി ലോക്​ഡൗണ്‍ കാലത്ത്​ നിയോഗിച്ചിരുന്നത്​. 5,000 ടണ്‍ ശേഷിയുള്ള രണ്ട്​ടാങ്കുകളില്‍ നിന്നാണ്​ വാതകം ചോര്‍ന്നത്​. ചൂട്​ മൂലം ടാങ്കുകളിലെ വാതകത്തിന്​ രാസപരിവര്‍ത്തനം സംഭവിച്ചതാണ്​ […]

തിരുവനന്തപുരം: പ്രവാസികളെ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ് പറഞ്ഞു. പുറത്തുനിന്ന് വരുന്ന എല്ലാ ആളുകളേയും കൊവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ക്ക് ഏഴുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ബാക്കി ഏഴുദിവസത്തെ നിരീക്ഷണം വീട്ടില്‍ തുടരാം. ഇക്കാര്യം ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ച്‌ വ്യക്തത […]

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. […]

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ല്‍ മേ​യ്​ ഏ​ഴ്​ മു​ത​ല്‍ പാ​ലി​ക്കേ​ണ്ട പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്കു​ള്ള നാ​ഷ​ന​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സിേ​ന്‍​റ​താ​ണ്​ തീ​രു​മാ​നം. പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ നേ​രി​ട്ട്​ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ മേ​യ്​ ഏ​ഴി​ന്​ വൈ​കീ​ട്ട്​ ഏ​ഴു​മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച അ​ട​ച്ചി​ട്ട സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണം. പ്ര​ധാ​ന മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍:എ​ല്ലാ ജീ​വ​ന​ക്കാ​രും […]

ഖമീസ്​ മുശൈത്ത്: മലയാളി യുവാവ്​ ഖമീസ്​ മുശൈത്തില്‍ നിര്യാതനായി. മലപ്പുറം താനൂര്‍ അട്ടത്തോട് സ്വദേശി സൂപ്പിമഖാനകത്ത് യൂസഫി​​​​​​​​​െന്‍റ മകന്‍ യൂഫിര്‍ (25) ആണ്​ മരിച്ചത്​. മുന്ന് വര്‍ഷം മുമ്ബ് നാട്ടില്‍ നിന്നെത്തിയ യുവാവ്​ ഖമീസ്​ മുശൈത്തില്‍ തോബ്​ (സൗദി വസ്​ത്രം) വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ യൂഫറും ഇതേ കടയിലെ ജീവനക്കാരനാണ്​. പിതാവ്​ യൂസഫും ഇവിടെ റെഡിമെയിഡ് വസ്ത്രശാലയില്‍ ജോലിക്കാരനാണ്​. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ മറവ് ചെയ്യും […]

ദുബായ്: സന്നദ്ധ സേവനമനുഷ്ടിക്കുന്നതിനിടെ കൊവിഡ്‌ പോസിറ്റീവായ വൊളണ്ടിയര്‍മാര്‍ക്ക്​ സമ്മാനവുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിനാണ് മലയാളി അര്‍ഹനായത്. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം. പ്രവാസ മേഖലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുകയായിരുന്ന നസീറിന് കൊവിഡ് ബാധിച്ചിരുന്നു. ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ അംഗീകാരത്തേക്കുറിച്ച്‌ പ്രതികരിക്കുന്നത്. ദുബായ്‌ […]

ഷാര്‍ജ: അറേബ്യന്‍ നാടുകളിലെ ജോലിയില്‍ വിശ്വസിച്ച്‌ വീടിനും വാഹനങ്ങള്‍ക്കുമായി വായ്പയെടുത്ത പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി കൊവിഡ് കാലം. വൈറസ് ബാധ തുടരുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുകയും ഉള്ള ജോലിയുടെ ശമ്ബളം കുത്തനെ ഇടിയുമെന്നുമാണ് വിലയിരുത്തല്‍. പെട്ടെന്നൊന്നും തിരിച്ച്‌ വരാന്‍ പറ്റാത്ത പ്രത്യാഘാതം അറേബ്യന്‍ നാടുകളിലെ സമ്ബത്ത് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇതാണ് തൊഴില്‍ മേഖലയെ അടിമുടി ഉലച്ചത്. ലക്ഷകണക്കിന് പ്രവാസികളെ വിവിധ കമ്ബനികള്‍ പിരിച്ചു വിട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് 40 ശതമാനം […]

Breaking News