മസ്കത്ത്: അണ്ടര്‍ 17 എ.എഫ്.സി യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഒമാനെതിരെ തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യന്‍ കൗമാര ടീം. മസ്കത്തില് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയവും മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതായിരുന്നു.
കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ വിജയം. 2 വനിതകളും വിജയിച്ചു. സര്‍ക്കാര്‍ അനുകൂലികളില്‍ പ്രധാനപ്പെട്ട പലര്‍ക്കും അടിപതറിയപ്പോള്‍ ഷിയാ വിഭാഗം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി. ഇസ്ലാമിക് കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൂവ്മെന്റും കരുത്ത് തെളിയിച്ചു. രണ്ടാം മണ്ഡലത്തില്‍നിന്ന് ആലിയ അല്‍ ഖാലിദ്, മൂന്നാം മണ്ഡലത്തില്‍നിന്ന് ജെനാന്‍ ബു ഷെഹ്രിയുമാണ് വിജയിച്ച വനിതകള്‍. പ്രതിപക്ഷത്തെ പ്രമുഖനായ അഹ്മദ് അല്‍ സാദൂന്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാമതെത്തി. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും കുവൈത്ത് […]
ഒമാനില്‍ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബിങ് നിര്‍ത്തുന്നു.പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യാത്തത് യാത്രയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഒമാന്‍ അധികൃതര്‍ നല്കുന്ന റസിഡന്റ് കാര്‍ഡുകള്‍ മതിയാകും. വിസ ഓണ്‍ലൈനിലൂടെ ആക്കുക വഴി താമസ രേഖകള്‍ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പാസ്പോര്ട്ടില് വിസ സ്റ്റാമ്ബ് ചെയ്യാതിരിക്കുന്നതു കൊണ്ട് ഒമാനില്‍ യാതൊരു പ്രയാസവും ഉണ്ടാവാനിടയില്ലെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ക്ക് […]
ഒമാനില്‍ സ്വര്‍ണ വില കുറഞ്ഞു.ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുഗ്രാം 22 കാരറ്റ് സ്വര്‍ണ വില 20.400 റിയാലില്‍ താഴെ വരെ എത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാല്‍, വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് നിരക്ക്. വരും ദിവസങ്ങളിലും ചെറിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണ വ്യാപാരം നടക്കുന്ന […]
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്ത് സ്വദേശിയായ യുവാവിന്റെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുന്നു.
എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകളില്‍ ശവമഞ്ചത്തെ അനുഗമിച്ച യുവ സൈനികനെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 18 വയസ് മാത്രം പ്രായമുള്ള ഗാര്‍ഡ്മാനായ ജാക്ക് ബര്‍നെല്‍ വില്യംസിനെയാണ് സ്വന്തം ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലണ്ടനിലെ നെറ്റ്സ് ബ്രിഡ്ജിലുള്ള ഹൈഡെ പാര്‍ക്ക് ബാരക്കിലാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 19ന് നടന്ന എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാര ചടങ്ങുകളില്‍ വില്യംസ് പങ്കെടുത്തിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും […]
കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ പുതിയ നിയമങ്ങള്‍ നിര്‍ബന്ധിതമാകും.ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്ബനികള്‍ക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ കഴിഞ്ഞമാസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനങ്ങള്‍ നടപ്പാക്കാനും നിശ്ചയിച്ചു. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍, വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കമ്ബനികള്‍ നടത്തിയിട്ടുണ്ടോ എന്നതില്‍ സംശയം […]
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്സുമാര്‍, കാര്‍ഡിയാക്ക് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് […]
ഒമാനില്‍ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബിങ് നിര്‍ത്തുന്നത് റെസിഡന്റ് കാര്‍ഡിന് പ്രാധാന്യം വര്‍ധിപ്പിക്കും. പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഒമാന്‍ അധികൃതര്‍ നല്കുന്ന റെസിഡന്റ് കാര്‍ഡുകള്‍ മതിയാവുമെന്നും വ്യക്തമാക്കുന്നു. വിസ ഓണ്‍ലൈനിലൂടെ ആക്കുക വഴി താമസരേഖകള്‍ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനില്‍ കടലില്‍ ആദ്യമായി പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.ദൂഫാറിലെ മിര്‍ബാത്ത് തീരത്ത്നിന്ന് അടുത്തിടെ ഒമാനി മത്സ്യത്തൊഴിലാളിയാണ് ജെംപിലിഡേ (പാമ്ബ് അയല) കുടുംബത്തിലെ എസ്കോളറിനെ പിടികൂടിയത്. ഇദ്ദേഹം പിന്നീട് ഇതിനെ ഫിഷറീസ് റിസര്‍ച് ജനറല്‍ ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മത്സ്യത്തെ രേഖപ്പെടുത്തുന്നതിന് ഒമാന്‍ മത്സ്യത്തൊഴിലാളി അസോസിയേഷന് നടത്തുന്ന സഹകരണത്തിന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നന്ദി അറിയിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളും പുതിയ ഇനം […]