കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം […]

കയ്യില്‍ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തില്‍ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കാനേഷ് പൂനൂരിനെ ധിക്കാരപൂര്‍വം തടഞ്ഞുനിര്‍ത്തി എന്റെ ചോദ്യം: “”എന്താണ് സാര്‍ ഈ ചീരണിയും റൂഹും മൗത്തും?” അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നില്‍. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോള്‍, ഓര്‍മ്മയില്‍ നിന്ന്  ഒരു പാട്ടിന്റെ വരികള്‍ മൂളി ഞാന്‍:  “ഏതോ സുബര്‍ക്കത്തില്‍  സ്വര്‍ണത്താമര മഞ്ചത്തില്‍/ ചിരിയുടെ […]

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ പരിശ്രമങ്ങൾ ഫലവത്താകുകയാണ്. ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന […]

ലണ്ടന്‍: രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ ചെയ്യുന്നതിന് പകരം ബ്രിട്ടണില്‍ ഇനി മുതല്‍ പട്ടണങ്ങളും സിറ്റികളും വ്യത്യസ്തമായി ലോക്ക് ഡൌണ്‍ ചെയ്യും. കൊറോണ വൈറസ് ബാധ കൂടുതലുള്ള പട്ടണങ്ങളും സിറ്റികളുമാണ് ഇങ്ങനെ ലോക്ക് ഡൌണ്‍ ചെയ്യുക.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച വിശദീകരിക്കും. ‘ട്രേസ് ആന്‍ഡ്‌ ആപ്പ് ? പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ വ്യാപകമാകുന്നതോടെ രാജ്യത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ ആണ് കൂടുതല്‍ വൈറസ് ബാധയുള്ളതെന്ന് സര്‍ക്കാര്‍ […]

ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ടെസ്റ്റ്‌ ആന്‍ഡ്‌ ട്രേസ്’ സിസ്റ്റം മേയ് 28 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലോക്ക് ഡൌണ്‍ പൂര്‍ണമായും എടുത്തു മാറുന്നതോടെ വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി NHS പരിശീലനം സിദ്ധിച്ച വളണ്ടിയര്‍ മാരടക്കമുള്ള 25,000 ഒഫിഷ്യല്‍സ് നാളെ മുതല്‍ കര്‍മ നിരതരാകും. ഈ […]

ഫൈസൽ നാലകത്ത്-ലണ്ടന്‍ ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ ഒത്തുചേർന്ന് FOR THE WORLD എന്ന പേരിൽ ഒരു സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A Musical Salute to The Warriors of Humanity’ എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍ […]

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി ഒരു ഹിജാബ് ധരിച്ച ജഡ്ജിന് നിയമനം. മിഡ്ലാന്‍ഡ് സര്‍ക്യുട്ട് ഡെപ്യുട്ടി ജഡ്ജ് ആയാണ് 40 കാരി രാഫിയ അര്‍ഷാദ് നിയമിതയായത്. കഴിഞ്ഞ 17 വര്‍ഷമായി രാഫിയ അഭിഭാഷകയായി ജോലി നോക്കുകയാണ്. സെന്റ്‌ മേരിസ് ലോ ഫേമിലാണ് കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്യുന്നത്. കുട്ടികളുടെ അവകാശ ധ്വംസനം, നിര്‍ബന്ധിത വിവാഹങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന രാഫിയ ഇസ്‌ലാമിക നിയമങ്ങളിലും നിപുണയാണ്. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ച ഒരു […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ സഹായി ഡോമിനിക് കുമ്മിങ്ങ്സ് യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. കുമ്മിങ്ങ്സിനെ പിന്തുണക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്കോട്ട്ലാന്‍ഡ് കാര്യ മന്ത്രി ഡഗ്ലസ് റോസ് രാജി വെച്ചു. എന്നാല്‍ അദ്ദേഹം ടോറി പാര്‍ട്ടി എംപിയായി തുടരും. ഡഗ്ലസ് റോസിന്‍റെ രാജിയില്‍ പ്രധാന മന്ത്രി നിരാശ രേഖപ്പെടുത്തി. രണ്ടു ദിവസം മുമ്പ് 30 ടോറി പാര്‍ട്ടി എംപിമാര്‍ […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ സമയത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്ത തന്‍റെ സഹായി ഡോമിനിക് കുമ്മിങ്സിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ജനപ്രീതി പൂര്‍ണമായും നഷ്ടപ്പെട്ടു. 20 പോയന്റുകള്‍ കുറഞ്ഞു -1 ആണ് അദ്ധേഹത്തിന്റെ പുതിയ ജന സമ്മതി റേറ്റ്. സര്‍ക്കാരിന്റെ പൊതുവിലുള്ള ജനപ്രീതി 2 ശതമാനം മാത്രമാണ്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് ആണ് ജന പ്രീതി ഇടിഞ്ഞ മറ്റൊരു മന്ത്രിസഭാംഗം. 4 ശതമാനം ആണ് മാറ്റിന്‍റെ […]

ലണ്ടന്‍ : ബ്രിട്ടനിലെ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. എല്ലാ ഷോപ്പുകളും തുറക്കുന്നതോടെ ലോക്ക് ഡൌണ്‍ ഏകദേശം അവസാനിക്കുന്ന അവസ്ഥയിലെത്തും. ടെക്സ്റ്റയ്ല്‍ ഷോപ്പുകള്‍ അടക്കം എല്ലാ അപ്രധാന ഷോപ്പുകളും ഈ ഗണത്തില്‍പ്പെടും. അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സ്കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, […]

Breaking News