മസ്‌കത്ത്: പ്രവാസികളുടെ വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാന്‍. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള അവലോകനം നടത്തിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരുന്ന ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി ഒമാന്‍ തൊഴില്‍ വകുപ്പ് […]

ഒട്ടുമിക്ക ഗള്‍ഫ് രാഷ്ട്രങ്ങളും പ്രവാസികള്‍ക്ക് മുട്ടന്‍ പണി നല്‍കി സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. സൗദി കുവൈറ്റ് ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ കടുത്ത നിബന്ധനകളുമായി രംഗത്ത് എത്തുമ്ബോള്‍ സ്വദേശികള്‍ക്ക് ഈ വര്‍ഷം 35,000 തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി വ്യക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. ഇവര്‍ക്കായി പുതിയ ജോലികള്‍ കണ്ടെത്തി നല്‍കിയും നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കിയുമാണ് ഇത് സാധ്യമാക്കുകയെന്നും തൊഴില്‍ മന്ത്രി […]

കുവൈത്: കുവൈറ്റില്‍ മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്‍ഡ്യക്കാര്‍ക്ക് പാസ്പോര്‍ടും വിസയും ലഭിക്കും. ഇന്‍ഡ്യന്‍ പാസ്പോര്‍ട്, വിസ, കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ കുവൈതിലെ കുവൈത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവിടങ്ങളിലാണ് തുറന്നിരിക്കുന്നത്. ഗവണ്‍മെന്റുകള്‍ക്കും പൗരന്മാര്‍ക്കുമായി ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് ആഗോള സാങ്കേതിക-പ്രാപ്ത സേവന പങ്കാളിയായ ബി എല്‍ എസ് ഇന്റര്‍നാഷനലിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. കുവൈതില്‍, ഇന്‍ഡ്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ വര്‍ഷവും […]

കുവൈത്ത് സിറ്റി: കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും 24 മണിക്കൂറും ഇനി അതിര്‍ത്തി കടക്കാം. എല്ലാ യാത്രക്കാരെയും 24 മണിക്കൂറും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും […]

തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ അ​ഫ്സാ​ന പ​ര്‍​വീ​ന്‍, പ​ത്ത​നം​തി​ട്ടയില്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍, ആ​ല​പ്പു​ഴയില്‍ ഇനി […]

രാജ്യത്തെ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിലവില്‍ ഈടാക്കുന്ന ഫീസ് സംബന്ധിച്ച്‌ പുനപരിശോധന നടത്തിയതായി മന്ത്രി പ്രൊഫ.മഹദ് ബിന്‍ സൈദ് അലി ബഅ്‌വൈന്‍. അവലോകന റിപ്പോര്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും 2022 ലെ പുതിയ പദ്ധതികളും അവലോകനം ചെയ്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ തൊഴില്‍ നിയമം അന്തിമ ഘട്ടത്തിലാണ്.

ഒമാനില്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരുന്നു. തിങ്കളാഴ്ച 92.24 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ ബാരലിന് 96.51 ഡോളറാണ് ദുബായ് മാര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലത്തെ വില. അസംസ്‌കൃത എണ്ണയുടെ വില ഇനിയും കൂടുമെന്നാണ് ഒമാന്‍ സാമ്ബത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. ബാരലിന് നൂറ് ഡോളറാവുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ എണ്ണ വില 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.എന്നാല്‍ എണ്ണ വിലയിലെ വര്‍ധന ലോക രാജ്യങ്ങളില്‍ അവശ്യ സാധനങ്ങളുടെതടക്കം എല്ലാത്തിനും വില […]

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്തവരായിരിക്കണമോ, ആണെങ്കില്‍ അതിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ സിവില്‍ വ്യാമോയാനം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ ആണ് തീരുമാനിക്കേണ്ടത്.ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ സന്ദര്‍ശക വിസകള്‍ നല്‍കി തുടങ്ങുമെന്നാണ് […]

കുവൈത്ത് അന്താരാഷ!ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത പിടിയില്‍. 40 വയസുകാരിയായ ഏഷ്യക്കാരിയാണ് പിടിയിലായത്. പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരില്‍ നിന്നും 40 പാക്കറ്റ് ഹാഷിഷാണ് പിടിച്ചെടുത്തത്. കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടുപിടിച്ചത്. പിടിയിലായ യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്ക് തടവു ശിക്ഷ വിധിച്ച്‌ കുവൈത്ത്. അബ്ദുല്ല അല്‍ സാലിഹ്, മൊസാബ് അല്‍ ഫൈലക്വി എന്നിവര്‍ക്കാണ് കുവൈത്ത് തടവ് ശിക്ഷ വിധിച്ചത്. അബ്ദുല്ല അല്‍ സാലിഹിന് പത്ത് വര്‍ഷം തടവും മൊസാബ് അല്‍ ഫൈലക്വിയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു, രാജ്യത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോധപൂര്‍വ്വമാണ് […]

Breaking News

error: Content is protected !!