ആഗോള പുകയില വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് ഒന്നാംസ്ഥാനവുമായി ഒമാന്‍. ആഗോളതലത്തില്‍ 16ാം സ്ഥാനമാണ് രാജ്യം നേടിയത്. ഏതാനും മാസങ്ങളായി പുകയില ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഒമാന്‍ ഭരണകൂടം വന്‍ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്.ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍ ടൊബാക്കോ കണ്‍ട്രോള്‍ (ജി.ജി.ടി.സി) പ്രസിദ്ധീകരിച്ച സൂചികയിലാണ് അറബ് ലോകത്ത് ഒമാന്‍ ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി 80 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ […]

മസ്‌കറ്റ് : ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച്‌ ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്. പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.

മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ അട്ടിമറിച്ചു.16 വയസ് മാത്രം പ്രായമുള്ള പ്ര​​​ഗനാനന്ദ എട്ടാം റൗണ്ടിലാണ് അദ്ഭുത വിജയം സ്വന്തമാക്കിയത്. തമിഴ്നാട് പാഡി സ്വ​ദേശിയാണ് പ്രഗ്ഗനാനന്ദ. എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ എട്ടു പോയിന്റുകളുമായി 12-ാം സ്ഥാനക്കാരനായ പ്രഗ്ഗനാന വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ലോക ചാമ്ബ്യനെ നേരിടാനെത്തിയത്. കറുത്ത കരുക്കളുമായി കളിച്ച താരം […]

വാഷിങ്ടന്‍: റഷ്യ ഏതു സമയവും യുക്രെയ്ന്‍ ആക്രമിക്കുമെന്ന നിലപാടില്‍ ഉറച്ച്‌ യുഎസ്. റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്റെ ഉപദേശകവൃന്ദത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബൈഡന്‍ ഇന്ന് ചര്‍ച്ച നടത്തും.യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കുമെന്നും റഷ്യ ആവര്‍ത്തിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വന്‍ […]

ലന്‍ഡന്‍: ശനിയാഴ്ച യൂനിസ് കൊടുകാറ്റിനെ വെല്ലുവിളിച്ച്‌ ലന്‍ഡനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ എയര്‍ ഇന്‍ഡ്യ പൈലറ്റുമാരുടെ ധീരതയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുന്നു. ബിഗ് ജെറ്റ് ടിവി എന്ന ലൈവ് സ്ട്രീമിംഗ് ചാനലില്‍ നിന്നുള്ള ലാന്‍ഡിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യോമയാന പ്രേമികള്‍ക്കായുള്ള ചാനലിന്റെ സ്ഥാപകന്‍ ജെറി ഡയേഴ്‌സ് ആണ് വീഡിയോ റെകോര്‍ഡ് ചെയ്തത്. ലന്‍ഡനിലെ ഹീത്രൂ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ വിമാനം അപകടകരമായി ഇറങ്ങുമ്ബോള്‍ ഡയര്‍മാര്‍ […]

മ്യൂനിച്: കോവിഡ് 19 ന്റെ അപകടസാധ്യതകള്‍ കുറഞ്ഞു, പക്ഷേ ലോകം മറ്റൊരു മഹാമാരി കാണുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 58-ാമത് മ്യൂനിച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗം കൊറോണ വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നേടിയിട്ടുണ്ടെന്നും അതിന്റെ തീവ്രത കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് മറ്റൊരു പകര്‍ചവ്യാധി ഉണ്ടാകും. അടുത്ത തവണ ഇത് മറ്റൊരു രോഗകാരിയായിരിക്കും. മെഡികല്‍ […]

ന്യൂഡല്‍ഹി : ബ്രിട്ടീഷ് നയതന്ത്രജ്ഞയായി ഇന്ത്യയിലെത്തിയ റിയാനണ്‍ ഹാരിസിന് ആഗ്രഹസാഫല്യം . നാല് വര്‍ഷം മുമ്ബ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായി എത്തിയ റിയാനണ്‍ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവും ഗോഡ്‌റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാന്‍ഷു പാണ്ഡെയെയാണ് പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ജോലിയ്‌ക്കായി ഇന്ത്യയിലേക്ക് വരുമ്ബോള്‍ മനോഹരമായ നിരവധി അനുഭവങ്ങള്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും പ്രണയത്തിലാകുമെന്ന് ഒരിക്കലും റിയാനണ്‍ പ്രതീക്ഷിച്ചിരുന്നില്ല. . ഇരുവരുടെയും വിവാഹ ചിത്രം സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലാണ്.ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണര്‍ (ദക്ഷിണേഷ്യ) […]

മസ്‌കറ്റ് : ഒമാനില്‍ വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യന്‍ വനിതയാണെന്നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്തരുതെന്നും വെള്ളെക്കെട്ടുകളില്‍ മുങ്ങി അപകടങ്ങള്‍ ഒഴിവാക്കാന്‍ […]

മസ്‌കത്ത്: വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കാന്‍ ഒമാന്‍.സൗത്ത് അല്‍ ബതീന ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. നാളെ മുതലാണ് കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുക. റുസ്താഖ്, ബര്‍ക്ക മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം വിദേശയാത്രയ്ക്ക് ഇനി പിസിആര്‍ നെഗറ്റീവ് അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ അറിയിച്ചിരുന്നു. […]

Breaking News

error: Content is protected !!